മലയാളം മിനിസ്‌ക്രീൻ ആരാധകർക്ക് ഏറെ പ്രിയപ്പെട്ട സീരിയൽ നടിയാണ് ലക്ഷ്മിപ്രിയ. ജനപ്രിയ പരമ്പരകളായികുന്നു ഭാഗ്യദേവത, കറുത്ത മുത്ത് എന്നീ സീരിയലുകളിലൂടെയാണ് നടി ഏറെ ശ്രദ്ധേയയായത്. ഇതിനോടകം തന്നെ ധാരാളം ആരാധകരെ സമ്പാദിച്ച നടി സീരിയൽ രംഗത്ത് നിന്നും ഒരിടവേള എടുത്തിരിക്കുക ആയിരുന്നു,
ഇപ്പോഴിതാ സസ്നേഹം പരമ്പരയിലൂടെ മലയാളത്തിൽ വീണ്ടും തിളങ്ങിനിൽക്കുകയാണ് ലക്ഷ്മി പ്രിയ. സസ്നേഹത്തിന് മുൻപ് ജനപ്രിയ സീരിയലുകളായ ഭാഗ്യദേവതയിലും കറുത്ത മുത്തിലും നടി വേഷമിട്ടു. അഭിനേത്രി എന്നതിലുപരി എംബിബിഎസ് കഴിഞ്ഞ് ഡോക്ടറാനാവാനുളള തയ്യാറെടുപ്പുകളിൽ കൂടിയാണ് താരം. സേഷ്യൽ മീഡിയയിൽ ഏറെ സജീവമായ നടി ഇൻസ്റ്റഗ്രാം പേജിലൂടെയാണ് തന്റെ ചിത്രങ്ങൾ പങ്കുവെക്കാറുളളത്. ലക്ഷ്മിപ്രിയയുടെ ഫോട്ടോഷൂട്ട് ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാകാറുണ്ട്.
അതേ സമയം കുറച്ചുനാൾ താൻ നാട്ടിൽ ഇല്ലായിരുന്നു എന്നും മെഡിസിൻ പഠിക്കാൻ ചൈനയിൽ പോയെന്നും വെളിപ്പടുത്തുകയാണ് നടി ഇപ്പോൾ. ബിഹൈൻഡ് വുഡ്്സിന് നൽകിയ അഭിമുഖത്തിലാണ് നടിയുടെ തുറന്ന് പറച്ചിൽ. താൻ ചൈനയിലാണ് പഠിച്ചത് എന്നറിഞ്ഞതോടെ അവിടെ നിന്ന് കൊറാണോ കൊണ്ടുവന്നത് താനാണോ എന്ന് പലരും കളിയാക്കി ചോദിച്ചിട്ടുണ്ട് നടി പറയുന്നു.
ഞാനല്ല, വേറേ ആരോ ആണ് കൊണ്ടുവന്നത്. ഞങ്ങൾ നിന്ന സ്ഥലത്തല്ല വന്നത്, ഞങ്ങളൊക്കെ നിൽക്കുന്ന സ്ഥലത്ത് വരില്ല, ചിരിയോടെ നടി പറഞ്ഞു. അഭിനയത്തോടൊപ്പം മെഡിസിനും വലിയ താൽപര്യമുളളതിനാലാണ് അത് പഠിച്ചതെന്നും നടി പറഞ്ഞു. സസ്നേഹത്തിൽ വളരെ നെഗറ്റീവായിട്ടുളള ക്യാരക്ടറാണ്.
അത് കണ്ടിട്ട് ആർക്കും എന്നെ ഇഷ്ടമില്ലെന്നാണ് എന്റെ ഒരു വിശ്വാസം. എനിക്ക് കുറെ മെസേജുകൾ വരാറുണ്ട്. കറുത്ത മുത്തിനേക്കാൾ ഒരുപാട് പേരെ അസ്വസ്ഥരാക്കിയത് സസ്നേഹത്തിലെ ക്യാരക്ടറാണ്. ഇത്രയും പ്രതികരണങ്ങൾ പ്രതീക്ഷിച്ചില്ല. എല്ലാവർക്കും എന്തോ ദേഷ്യമോ വെറുപ്പോ എന്നോട് ഉണ്ട്.
മാസ്‌ക് ഇടുന്നത് ഭയങ്കര ഉപകാരമായിട്ടുണ്ട്. കാരണം ആരും അങ്ങനെ തിരിച്ചറിയാറില്ല. ജീവിതത്തിൽ പോസിറ്റീവ് ആയതുകൊണ്ട് സീരിയലുകളിൽ നെഗറ്റീവ് റോളുകൾ ചെയ്യാൻ ഇഷ്ടമാണെന്നും നടി പറഞ്ഞു. അതേസമയം മുൻപ് സ്റ്റാർ മാജിക്ക് എപ്പിസോഡിൽ പങ്കെടുത്തും പ്രേക്ഷകർക്ക് മുൻപിൽ എത്തിട്ടുണ്ട് ലക്ഷമിപ്രിയ.
Also Read
ലാലേട്ടൻ ഉണ്ടാക്കിയ സ്പെഷ്യൽ ചിക്കൻ റോസ്റ്റ് കഴിച്ച് സുചിത്ര ചേച്ചി പറഞ്ഞത് കേട്ടോ