ഏഷ്യാനെറ്റിലെ കോമഡി സ്റ്റാർസ് അവതാരകയായി എത്തിയ മീര അനിൽ മലയാളികൾക്ക് സ്വന്തം കുടുംബത്തിലെ ഒരു അംഗത്തെ പോലെയാണ്. കുറച്ചു ദിവസങ്ങൾക്ക് മുൻപ് തിരുവന്തപുരത്ത് വച്ച് മീരയുടെ വിവാഹം കഴിഞ്ഞിരുന്നു.
മിനി സ്‌ക്രീൻ അവതാരകയായി എത്തി പ്രേക്ഷകരെ കയ്യിലെടുത്ത ഈ തിരുവനന്തപുരത്തുകാരി ഇനി തിരുവല്ലയുടെ മരുമകളാണ്. മല്ലപ്പള്ളി സ്വദേശി പുരുഷോത്തമൻ നായരുടെയും ലളിതയുടെയും ഇളയ മകൻ വിഷ്ണുവാണ് മീരയുടെ കഴുത്തിൽ താലിചാർത്തിയത്. ഇരുവരുടേയും വിവാഹ ചിത്രങ്ങളും വാർത്തകളും ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ വൈറലാണ്.
ഇപ്പോഴിതാ മീര തന്റെ ഭർത്താവിനെ പറ്റിയും തന്റെ കരിയറിനെ പറ്റിയും പങ്ക് വെച്ച വിവരങ്ങൽ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. സിനിമയിൽ നിന്നും വന്ന പല അവസരങ്ങളും താൻ വെണ്ടെന്ന് വെച്ചെന്നാണ് മീര പറയുന്നത്.
ഭർത്താവ് വിഷ്ണുവിന് ബിസിനസ്സ് ആണെന്നും കാർ കെയർ യൂണിറ്റ് ഉണ്ടെന്നും മീര പറയുന്നു. ഞാൻ സിവിൽ എൻജിനീയറിങ് കഴിഞ്ഞാണ് ജേണലിസം പഠിച്ച് മീഡിയ ഫീൽഡിൽ വന്നത്. എന്റെ പ്രൊഫഷൻ തുടരുന്നതിനോട് അദ്ദേഹത്തിന് എതിർപ്പില്ലെങ്കിലും സിനിമയോട് പുള്ളിക്ക് വലിയ താൽപര്യം ഇല്ല എന്ന് തന്നെ പറയാമെന്നമ് മീര വ്യക്തമാക്കുന്നത്.
സത്യത്തിൽ തനിക്കും സിനിമയോട് ക്രേസ് കുറവാണെനന്നും പല അവസരങ്ങളും വേണ്ട എന്നു വച്ചിട്ടുണ്ട്. ഞാൻ അവസാനം നോ പറഞ്ഞത് വിജയ് സേതുപതിയുടെ പ്രൊജക്ടാണെന്നും മീര പറയുന്നു. റിമി ടോമി വഴി വന്ന അവസരമാണ്. നല്ല സിനിമയായിരുന്നു. പക്ഷേ എനിക്ക് താൽപര്യം തോന്നിയില്ലെന്നും മീര വെളിപ്പെടുത്തുന്നു.
എന്റെ കംഫർട്ട് സോൺ ആങ്കറിങ് ആണ് കോമഡി സ്റ്റാർസ് കരിയറിൽ വലിയ വഴിത്തിരിവായി.
സിനിമയിൽ ഇതുവരെ അഭിനയിച്ചിട്ടില്ല. ഷോർട് ഫിലിം ചെയ്തിട്ടുണ്ട്. ഞങ്ങൾ കൂട്ടുകാർ ചേർന്ന് ചെയ്ത ‘ശ്ശേ’യാണ് മലയാളത്തിലെ ആദ്യ ഷോർട് ഫിലിം ഹിറ്റ്. ഇപ്പോഴും അതിന്റെ വരുമാനം യൂ ട്യൂബിൽ നിന്നു കിട്ടുന്നുണ്ടെന്നും മീര പറയുന്നു.
വിഷ്ണുവിന് ഒത്തിരി കൺഫ്യൂഷൻസ് എന്റെ പ്രപ്പോസൽ വന്നപ്പോൾ ഉണ്ടായിരുന്നു. ഒട്ടും മേക്കപ്പില്ലാത്ത ആളെയായിരുന്നു കക്ഷി നോക്കിക്കൊണ്ടിരുന്നത്. ഞാനാണെങ്കിൽ ഓവർ മേക്കപ്പിന്റെ കാര്യത്തിൽ ട്രോളുകൾ വാങ്ങുന്ന ആളും. നേരിൽ കാണുമ്പോൾ ഞാൻ മേക്കപ്പിലാകുമോ എന്ന് വിഷ്ണുവിന് പേടിയുണ്ടായിരുന്നു.
ഞാൻ വളരെ സിംപിൾ ആയാണ് ചെന്നത്. അത് കണ്ടു കക്ഷി അതിശയിച്ചു പോയി. എന്നെ ഇഷ്ടമാണ് എന്ന് വിഷ്ണു നേരത്തെ പറഞ്ഞിരുന്നു. നേരിൽ കണ്ട് തീരുമാനിക്ക് എന്ന് ഞാൻ പറഞ്ഞപ്പോൾ, വേണ്ട എനിക്ക് മാനസികമായി ഒരു അടുപ്പം തോന്നുന്നു എന്നു പറഞ്ഞു.
കണ്ട് കഴിഞ്ഞ് പിരിയാൻ നേരം വിഷ്ണു ഒന്നും മിണ്ടാതെ ഒരു മോതിരം എന്റെ വിരലിൽ അണിയിച്ചു തന്നു. അപ്പോൾ കോവളത്ത് കടലിേലക്ക് മറയാൻ സൂര്യൻ വെമ്പുകയായിരുന്നുവെന്നും മീര അനിൽ പറയുന്നു.