നേരത്തെ ഞാൻ ഇങ്ങനെ ആയിരുന്നില്ല നടന്നിരുന്നത്; ഇങ്ങനെ ആയത് മുംബൈയിൽ പഠനത്തിന് പോയതോടെ: വെളിപ്പെടുത്തലുമായി ഗായിക മഞ്ജരി

84

മലയാളത്തിലെ ശ്രദ്ധേയയായ യുവ ഗായികമാരിൽ പ്രധാനിയാണ് മഞ്ജരി. അച്ചുവിന്റെ അമ്മ എന്ന സിനിമയിലെ ‘താമര കുരുവിക്ക് തട്ടമിട് എന്ന ഗാനം ആലപിച്ച് മലയാള സിനിമയിലേക്ക് കടന്നുവന്ന മഞ്ജരി പ്രേക്ഷകഹൃദയങ്ങളിൽ ചേക്കേറുകയായിരുന്നു.

തുടക്കത്തിൽ തന്നെ ഇളയരാജയുടെയും, വിദ്യാസാഗറിന്റെയും സംഗീതത്തിൽ പാടുക എന്നത് ഒരു ഗായികയെ സംബന്ധിച്ചിടത്തോളം വളരെ വലിയ കാര്യമാണ്. ആ ഭാഗ്യം ലഭിച്ച ഗായികയാണ് മഞ്ജരി. ഇപ്പോൾ തന്റെ ജീവിത രീതികളെ പറ്റിയും, ഫാഷൻ സങ്കൽപ്പങ്ങളെ പറ്റിയും താരം തുറന്നു പറഞ്ഞിരിക്കുകയാണ് മഞ്ജരി.

Advertisements

നേരത്തെയൊക്കെ ഞാൻ ഒട്ടും മോഡേൺ ആയിരുന്നില്ല, ഷോളൊക്കെ മൂടി ആയിരുന്നു തന്റെ നടപ്പെന്നും മൂടിക്കെട്ടി പാട്ടു പാടുന്ന കുട്ടി എന്നായിരുന്നു എന്നെ മറ്റുള്ളവർ വിളിച്ചിരുന്നതെന്നുമാണ് മഞ്ജരി പറയുന്നത്. ഉപരിപഠനത്തിനുവേണ്ടി മുംബൈയിൽ പോയതായിരുന്നു തന്റെ ജീവിതത്തിലെ വഴിത്തിരിവെന്ന് മഞ്ജരി പറയുന്നു.

ചിന്താഗതിയിൽ ഒരുപാട് മാറ്റം വന്നു. അവരുടെ ഡ്രേസ്സിങ്ങ് സ്‌റ്റൈൽ എല്ലാം ഞാൻ ശ്രദ്ധിക്കാൻ തുടങ്ങി. അവിടെനിന്ന് വന്നതിനു ശേഷം വലിയ മാറ്റം ഉണ്ടായി. മാറ്റങ്ങളെ ഇഷ്ടപ്പെട്ടു തുടങ്ങി. പുതിയ സ്‌റ്റൈലുകൾ പരീക്ഷിക്കുമ്പോൾ സന്തോഷം തോന്നിയെന്നും മഞ്ജരി വ്യക്തമാക്കി.

തന്നെ പഠനമെല്ലാം മസ്‌ക്കറ്റിൽ ആയിരുന്നുവെന്നും അന്നും ഇന്നും എന്റെ ബെസ്റ്റ് ഫ്രെണ്ട്‌സ് അച്ഛനും അമ്മയുമാണെന്നും ഗായിക പറയുന്നു. അമ്മ പുറത്തോട്ടുപോലും പോകാറില്ല. അതുകൊണ്ടുതന്നെ, സ്‌റ്റൈലിനെ കുറിച്ചു പറഞ്ഞുതരാൻ ആരും ഉണ്ടായിരുന്നില്ലെന്നും മഞ്ജരി വെളിപ്പെടുത്തുന്നു.

അച്ഛൻ മുടി വെട്ടാൻ പോകുമ്പോൾ ഞാനും സലൂണിൽ പോയി മുടി മുറിക്കും. ടോം ബോയിയിനെപോലെ ആയിരുന്നു നടപ്പ്. ഡിഗ്രി പഠനത്തിന് നാട്ടിൽ വന്നപ്പോൾ അതിലും കഷ്ടമായിരുന്നു. കോളേജിൽ സൽവാർ നിർബന്ധമായിരുന്നു. പൂവാലന്മാരെ പേടി സീനിയേഴ്‌സിനെ പേടി ആകെ ഒരു പേടി കുട്ടി ആയിരുന്നു താനെന്നും മഞ്ജരി പറയുന്നു.

Advertisement