എന്റെ സഹോദരന്മാർ എന്റെ എല്ലാ സുഹൃത്തുക്കൾക്കും ഒപ്പം കിടക്ക പങ്കിട്ടിട്ടുണ്ടെന്ന് സോനം കപൂർ, അമ്പരപ്പിൽ ആരാധകർ

1799

ബോളിവുഡ് സിനിമയിൽ വളരെ പെട്ടെന്ന് തന്നെ തന്റേതായ സ്ഥാനം നേടിയെടുത്ത താര സുന്ദരി ആണ് നടി സോനം കപൂർ സിനിമാ പാരമ്പര്യമുള്ള കുടുംബത്തിൽ നിന്ന് കടന്നുവന്ന താരം ബോളിവുഡ് സൂപ്പർ താരം അനിൽ കപൂറിന്റെ മകളാണ്.

ഇതിനോടകം നിരവധി സൂപ്പർഹിറ്റ് സിനിമകളിൽ വേഷമിട്ടിട്ടുള്ള സോനം കപൂറിന് ഇന്ത് മുഴുവൻ ആരാധകരുണ്ട്. 2007 ൽ പുറത്തിറങ്ങിയ സവാരിയ എന്ന സിനിമയിലൂടെ ആണ് താരം അഭിനയ ലോകത്തേക്ക് കടന്നു വരുന്നത്. മ്യൂസിക് വീഡിയോകളിലും താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.

Advertisements

Also Read
ആദ്യ അപകടം കഴിഞ്ഞതിന് പിന്നാലെ സുഹൃത്തുമായി വഴക്ക്, കണ്ണിന് പരിക്ക് പറ്റി കാഴ്ച നഷ്ടപ്പെട്ടുവെന്ന് വരെ കരുതി, നേരിട്ട പ്രതിസന്ധികളെ കുറിച്ച് നേഹ പറയുന്നു

തന്റെ അഭിനയം കൊണ്ടും സൗന്ദര്യം കൊണ്ടും ഒരുപാട് ആരാധകരെ നേടിയെടുക്കാൻ താരത്തിന് സാധിച്ചിരുന്നു. അനിൽ കപൂറിന്റെയും, സുനിത കപൂറിന്റെയും മകളായി 1985 ജൂൺ 9ന് ജനിച്ച സോനം ലണ്ടൻ, മുംബൈ എന്നിവിടങ്ങളിൽ ആയിരുന്നു വിദ്യാഭ്യാസം പൂർത്തിയാക്കിയത്.

സഞ്ജയ് ലീലാ വെൻസാലിയുടെ ബ്ലാക്ക് എന്ന ചിത്രത്തിൽ സംവിധാന സഹായിയായി പ്രവർത്തിച്ചാണ് അഭിനയജീവിതം തുടങ്ങുന്നത്. 2007ൽ പുതുമുഖ നായികയായി സാവരിയ എന്ന ചിത്രത്തിൽ അഭിനയിച്ചു. രൺബീർ കപൂർ ആയിരുന്നു ചിത്രത്തിലെ നായകൻ.

എന്നാൽ ചിത്രം ബോക്സോഫീസിൽ വലുയ പരാജയമായിരുന്നു. 2008ൽ അഭിഷേക് ബച്ചന്റെ കൂടെ സോനം ഡെൽഹി 6 എന്ന ചിത്രത്തിൽ അഭിനയിച്ചു. തുടർന്ന് നിരവധി ഹിറ്റ് ചിത്രങ്ങളിൽ നടിയായും സഹനടിയായും താരം തിളങ്ങി.

ഇപ്പോഴിതാ കരൺ ജോഹറിന്റെ മിനിസ്‌ക്രീനിലെ ജനപ്രിയ ഷോയായ കോഫി വിത്ത് കരണിൽ സോനം കപൂർ പങ്കെടുത്ത സമയത്തുണ്ടായ ചില കാര്യങ്ങൾ ആണ് സോഷ്യൽ മീഡിയയിലൂടെ വൈറലായി കൊണ്ടിരിക്കുന്നത്. ആരെക്കുറിച്ചും എന്തു വേണമെങ്കിലും ഏത് വേദിയിലും തുറന്നു പറയുന്ന ഒരാളാണ് സോനം കപൂർ.

Also Read
എന്റെ പ്രിയപ്പെട്ട അമ്മുവിന് അഭിനന്ദനങ്ങള്‍, ബിഗ് ബോസില്‍ 85 ദിവസങ്ങള്‍ പൂര്‍ത്തിയാക്കിയ റെനീഷയ്ക്ക് ആശംസകളുമായി ധന്യ

സോനത്തിന്റെ മുൻ കാമുകനായ രൺബീർ കപൂർ ആണ് താരത്തിന്റെ തുറന്നുപറച്ചിൽ കൊണ്ട് ഏറ്റവും കൂടുതൽവിവാദങ്ങൾക്ക് ഇരയായിട്ടുള്ളത്. സോനം കപൂറും അർജുൻ കപൂറും ഒന്നിച്ച് ആയിരുന്നു കോഫി വിത്ത് കരൺ എന്ന പരിപാടിയിൽ പങ്കെടുക്കാൻ എത്തിയത്. അവിടെ വെച്ചുള്ള ഇവരുടെ പല തുറന്നു പറച്ചിലുകളും വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു.

ഈ എപ്പിസോഡിൽ സോനം ഗർഭിണിയായിട്ട് ആയിരുന്നു എത്തിയിരുന്നത്. പരിപാടിക്കിടെ തന്റെ സഹോദരന്മാരെ കുറിച്ച് സോനം കപൂർ പറഞ്ഞ കാര്യങ്ങൾ ആണ് ചർച്ചായി മാറിയത്. തന്റെ എല്ലാ സുഹൃത്തുക്കൾക്ക് ഒപ്പവും തന്റെ സഹോദരന്മാർ കിടക്ക പങ്കിട്ടിട്ടുണ്ട് എന്നായിരുന്നു സോനം പറഞ്ഞത്.

അതേ സമയം തന്റെ സഹോദരന്മാരുടെ ഈ മോശം പ്രവർത്തികകളെ കുറിച്ച് സോനം കപൂർ തുറന്നു പറയുമ്പോൾ സോനത്തിന്റെ അടുത്തിരുന്ന അർജുൻ കപൂർ തലതാഴ്ത്തി ഇരിക്കുകയായിരുന്നു. നീ എന്തു തരം സഹോദരിയാണെന്ന് സോനത്തോട് അപ്പോൾ തന്നെ അർജുൻ കപൂർ ചോദിക്കുകയും ചെയ്തിരുന്നു.

പരിപാടിയുടെ അവതാരകൻ ആയ കരൺ ജോഹർ സോനത്തിനോട് ചോദിക്കുന്നുണ്ട് നിന്റെ സഹോദരന്മാർ എന്താ ഇങ്ങനെ എന്ന്. നിങ്ങൾ ഞങ്ങളെക്കുറിച്ച് എന്താണ് പറയുന്നത്? സോനത്തെ കൊണ്ട് ഞങ്ങളെ ട്രോളിക്കാൻ ആണോ ഈ ഷോയിൽ എന്നെ വിളിച്ചു വരുത്തിയതെന്ന് തോന്നുന്നു എന്നും അർജുൻ പറഞ്ഞിരുന്നു.

Also Read
ആ സിനിമ വലിയ ഹിറ്റായിട്ടും നല്ല ഓഫറുകളൊന്നും പിന്നീട് കിട്ടിയില്ല, കൈയ്യില്‍ പണമില്ലാതെ മാസങ്ങളോളം വെറുതെയിരുന്നു, വെളിപ്പെടുത്തലുമായി കീര്‍ത്തി സുരേഷ്

Advertisement