തമിഴ് സീരിയൽ ആരാധകർക്ക് ഏറെ സുപരിചിതയായ സീരിയൽ താരവും ബിഗ് ബോസ് മൽസരാർത്ഥിയുമാണ് നടി രചിത മഹാലക്ഷ്മി. മെഗാ മണ്ഡല എന്ന സീരിയൽ ആണ് രചിതയുടെ അഭിനയ ജീവിതത്തിന് തുടക്കം കുറിച്ചത്. പിരിവോം സന്ധിപ്പോം എന്ന സൂപ്പർഹിറ്റ് തമിഴ് സീരിയലിലെ ജ്യോതി എന്ന കഥാപാത്രം ആണ് രചിതയെ പ്രശസ്തയായത്.
ശരവണൻ മീനാച്ചി, മെഗാ മണ്ഡല, സന്തിപ്പം ഇളവരസി തുടങ്ങിയ നിരവധി സീരിയലുകളിലും അവർ ഇതിനോടകം അഭിനയിച്ചിട്ടുണ്ട്. കൂടാതെ ബിഗ് ബോസ് റിയാലിറ്റി ഷോ തമിഴ് സീസൺ 6ലും രചിത പങ്കെടുത്തിരുന്നു.
ഇപ്പോഴിതാ തന്റെ ഭർത്താവ് ദിനേശ് ഗോപാലസ്വാമിക്ക് എതിരെ അർദ്ധരാത്രിയിൽ പരാതിയുമായി പോലീസ് സ്‌റ്റേഷനിൽ രചിത മഹാലക്ഷ്മി എത്തിയതിന്റെ വിവരങ്ങൾ ആണ് പുറത്തു വരുന്നത്. സീരിയൽ രംഗത്ത് വെച്ച് കണ്ടു മുട്ടി പ്രണയിച്ചാണ് രചിത ദിനേശ് ഗോപാലസ്വാമിയെ വിവാഹം ചെയ്തത്. 2013ലാണ് രചിതയും ഭർത്താവും വിവാഹിതരായത്.
ചെന്നൈ വനിതാ പോലീസ് സ്റ്റേഷനിലാണ് കഴിഞ്ഞ ദിവസം രചിത പരാതിയുമായി എത്തുന്നത്. ഭർത്താവ് ദിനേശ് ഗോപാലസ്വാമി തനിക്ക് ഭീഷണി സന്ദേശങ്ങളും ഫോൺ കോളുകളും ചെയ്തു കൊണ്ടേയിരിക്കുന്നു എന്നാണ് രചിതയുടെ പരാതി. പരാതി നൽകിയതറിഞ്ഞു രാത്രി തന്നെ ദിനേശ് പോലീസ് സ്റ്റേഷനിൽ എത്തി.
വിവാഹ ശേഷം ചെന്നൈ പോരൂരിലുള്ള സ്വകാര്യ അപ്പാർട്‌മെന്റിൽ താമസിച്ചു വരികയായിരുന്നു ഇരുവരും. വിവാഹം കഴിഞ്ഞ് കുറച്ചു വർഷങ്ങൾക്ക് ശേഷം ഇവർ വേർപിരിഞ്ഞ് താമസിക്കുക ആയിരുന്നു. ഈ കഥയിലെ വില്ലനും ഇപ്പോൾ രംഗത്ത് വന്നിട്ടുണ്ട്. അശ്ലീല സന്ദേശങ്ങളും ഭീഷണി പെടുത്തുന്ന ഫോൺ കോളുകളും ചെയ്ത് തന്നെ ഭർത്താവു ശല്യം ചെയ്യുന്നു എന്നായിരുന്നു രചിതയുടെ പരാതി.
പോലീസ് സ്റ്റേഷനിൽ എത്തിയ ദിനേശ്, രചിതയ്ക്ക് ആവശ്യമെങ്കിൽ കോടതിയെ സമീപിച്ച് വിവാഹ മോചനത്തിന് ശ്രമിക്കാം എന്നാണ് വ്യക്തമാക്കിയിട്ടുള്ളത്. രചിതയോടും പോലീസ് കാര്യങ്ങൾ തിരക്കിയിരുന്നു. ദിനേശിന് എതിരെ രചിതയുടെ അടുത്ത സുഹൃത്തായ ജിജിയും പരാതി നൽകിയത് ആാണ് ഇതിലേറെ ശ്രദ്ധേയം.
ദിനേശ് വ്യാജ ആരോപണങ്ങൾ ഉന്നയിക്കുന്നുവെന്നും, ജി ജി കാരണമാണ് ദമ്പതികൾ പിരിഞ്ഞത് എന്ന് ആരോപിക്കുന്നു എന്നുമായിരുന്നു ജി ജി യുടെ പരാതി. അതേ സമയംപിരിവോം സന്തിപ്പോം’ എന്ന സീരിയലിൽ ഇരുവരും ജോഡികളായിരുന്നു. ഇവർ രണ്ടുപേരും തമ്മിലെ കെമിസ്ട്രി ഈ പരമ്പരയുടെ വിജയത്തിന് ഏറെ സഹായകമായി.
എന്താണ് രചിതയുടെയും ദിനേശിന്റെയും ജീവിതത്തിൽ സംഭവിച്ചത് എന്നാണ് ആരാധകർ ഇപ്പോൾ ചോദിക്കുന്നത്. ഇവരുടെ ജീവിതത്തിനിടക്ക് ഒരു വില്ലൻ കടന്നു വന്നതാണ് എല്ലാ പ്രശ്‌നങ്ങൾക്കും കാരണമാവുന്നത് എന്നാണ് പറയപ്പെടുന്നത്.