മലയാളികൾക്ക് ഏറെ സുപരിചിതയായ മോഡലും സോഷ്യൽ മീഡിയ ആക്ടിവിസ്റ്റും രശ്മി ആർ നായർ. സോഷ്യൽ മീഡിയയിൽ ഏറെ സജീവമായ രശ്മി ആർ നായർ തന്റെ ഫോട്ടോഷൂട്ടുകളും നിലപാടുകളും സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെയ്ക്കാറുമുണ്ട്.
താരത്തിന്റെ ഫോട്ടോഷാട്ടുകൾ ഒക്കെ വളരെ പെട്ടെന്ന് ആണ് വൈറലായി മാറാറുള്ളത്. നിരവധി ആരാധകരാണ് ഇതിനോടകം തന്നെ രശ്മിക്ക് ഉള്ളത്. അതേ സമയം സമകാലീക സാമൂഹിത രാഷട്രീയ വിഷയങ്ങളിൽ തന്റെ അഭിപ്രായവും നിലപാടുകളും വെട്ടിത്തുറന്ന് പറയുന്ന വ്യക്തി കൂടിയാണ് കൊല്ലം ജില്ലയിലെ പത്തനാപുരം സ്വദേശിനി കൂടിയായ രശ്മി ആർ നായർ.
രശ്മി ഇത്തരത്തിൽ പങ്കുവെയ്ക്കുന്ന വാക്കുകൾ പലതും വളരെയധികം ചർച്ചയാകാറുണ്ട്. ഇപ്പോഴിതാ ഇത്തരത്തിൽ രശ്മി പങ്കുവെച്ച പുതിയ കുറിപ്പാണ് സോഷ്യൽ മീഡിയകളിൽ വൈറലാായി മാറി ഇരിക്കുന്നത്. താൻ നേരത്തെ അനുഭവിച്ച ദുരിതങ്ങളും ഇപ്പോളത്തെ ജീവിതവും രശ്മി കുറിപ്പിലൂടെ പറയുന്നുണ്ട്.
രശ്മി ആർ നായരുടെ ഫേസ്ബുക്ക് പോസ്റ്റ് പൂർണരൂപം:
ഏഴു വർഷം മുൻപ് ഞാൻ നൂറു രൂപ തികച്ചെടുക്കാൻ ഇല്ലാത്തതുകൊണ്ട് ഉച്ചയ്ക്ക് ഊണ് കഴിക്കാൻ കഴിയാതെ വൈകിട്ട് വീട്ടിൽ വന്നു ചോറ് വയ്ക്കുന്നത് വരെ വിശന്നിരുന്നിട്ടുണ്ട് ഒരു ദിവസമല്ല പലദിവസം . ക്ലാസ് ആണ് വിശപ്പ് രഹിത വയറു മുതൽ സകല പ്രിവിലേജിനും അടിസ്ഥാനം എന്ന് ഞാൻ ജീവിതത്തിൽ മനസിലാക്കിയ മാസങ്ങൾ ആയിരുന്നു അത്.
ഒരു സഹകരണ ബാങ്കിൽ ഉണ്ടായിരുന്ന ഒരു ലോൺ അടയ്ക്കാൻ കഴിയാതെ ബോർഡിൽ ഉളള പലരുടെയും വീട്ടു പടിക്കൽ പോയി അവധി ചോദിച്ചു നിന്നിട്ടുണ്ട്. ഇന്ന് മിനിമം അഞ്ചു സഹകരണ ബാങ്ക് പ്രസിഡന്റുമാർ മാർച്ചു മാസം ടാർഗറ്റ് തികയ്ക്കാൻ എന്റെ വീട് തേടി എത്താറുണ്ട്.
ഇൻകം ടാക്സ് മുതൽ മാപ്രാകളുടെ പ്രിയപ്പെട്ട എൻഫോഴ്‌സ്‌മെന്റ് ഡിറക്റ്ററേറ്റ് വരെ ഞാൻ ഡയറക്റ്റർ ആയ കമ്പനികളുടെ കണക്കുകൾ നോട്ടീസ് തന്നു വിളിച്ചു വരുത്തി ഇഴകീറി പരിശോധിക്കാറുണ്ട്. പറഞ്ഞു വന്നത് എനിക്കൊപ്പം നിന്നതുകൊണ്ട് ആരെയെങ്കിലും ക്ലാസ് ഫോർ ജോലിയിൽ നിന്ന് പിരിച്ചു വിടാൻ കഴിഞ്ഞു എന്നത് ഏതെങ്കിലും നായ ഒരു വിജയമായി കരുതുന്നെങ്കിൽ വെറും തോന്നലാണ്.
ഒരു നായയുടെ തലച്ചോറുമായി തേപ്പു കടയിൽ നിന്നും മനുഷ്യന്റെ തലച്ചോറുള്ള ഒരു ലോകം കാണുന്നത് വരെ മാത്രം ഉണ്ടാകാൻ സാധ്യതയുള്ള തോന്നൽ. ആ തോന്നൽ തെറ്റായിരുന്നു എന്ന് ബോധ്യപ്പെടുമ്പോൾ നമ്മൾ വീണ്ടും കാണും എന്നായിരുന്നു രശ്മി കുറിച്ചത്. നിരവധി ആരാധകരാണ് രശ്മിയുടെ കുറിപ്പിന് താഴെ കമന്റുകളുമായി എത്തുന്നത്.