എന്നെ ഈ ഇന്ത്യാ മഹാരാജ്യത്ത് ഒരാളും ചൂലുകൊണ്ട് തല്ലിയിട്ടില്ല, പക്ഷേ ചേച്ചി തല്ലിക്കോളൂവെന്ന് ലാൽ പറഞ്ഞു; വെളിപ്പെടുത്തലുമായി കുളപ്പുള്ളി ലീല

10621

വർഷങ്ങളായി മലയാള സിനിമയിൽ സജീവ സാന്നിധ്യമായ നടിയാണ് കുളപ്പുള്ളി ലീല. നാടക രംഗത്ത് നിന്നും സിനിമയിലെത്തിയ താരം കൂടിയാണ് കുളപ്പിള്ളി ലീല. സ്വത സിദ്ധമായ അഭിനയ ശൈലി കൊണ്ട് മലയാള സിനിമയിൽ തന്റേതായ ഒരു സ്ഥാനം നേടിയെടുക്കാൻ കുളപ്പുള്ളി ലീലയ്ക്ക് വേഗം സാധിച്ചിരുന്നു.

ചെറുതും വലുതമായ വേഷങ്ങളിലൂടെ സൂപ്പർതാര ചിത്രങ്ങളിൽ ഒടക്കം ഒട്ടുമിക്ക മലയാള സിനിമകളിലും കുളപ്പുളി ലീല സ്ഥിരം സാന്നിധ്യമാണ്. അമ്മയായും അമ്മായിയമ്മയായും കുശുമ്പി സ്ത്രീയായും വഴക്കാളി സ്ത്രീയായും ഒക്കെ മികച്ച പെർഫോമൻസ് ആണ് കുളപ്പുള്ളി ലീല കാഴ്ച വെയ്ക്കുന്നത്.

Advertisements

Also Read
കിടിലൻ നേട്ടം സ്വന്തമാക്കി ഗായിക റിമി ടോമി, അഭിനന്ദനവുമായി സഹപ്രവർത്തകരും ആരാധകരും

ഇപ്പോഴിതാ മലയാളത്തിന്റെ താരരാജാവ് മോഹൻലാലും ഒന്നിച്ച് അഭിനയിച്ചപ്പോഴുള്ള അനുഭവങ്ങൾ ഓർത്ത് എടുക്കുകയാണ് നടി കുളപ്പുള്ളി ലീല. അയാൾ കഥയെഴുതുകയാണ് എന്ന ചിത്രത്തിൽ മോഹൻലാലിന് ഒപ്പം അഭിനയിക്കുമ്പോഴുണ്ടായ അനുഭവമാണ് കുളപ്പുള്ളി ലീല തുറന്നു പറയുന്നത്.

ബിഹൈൻഡ് വുഡ്സിന് നൽകിയ അഭിമുഖത്തിൽ ആയിരുന്നു താരത്തിന്റെ തുറന്നു പറച്ചിൽ. കുളപ്പുള്ളി ലീലയുടെ വാക്കുകൾ ഇങ്ങനെ:

അയാൾ കഥയെഴുതുകയാണ് എന്ന ചിത്രത്തിൽ മോഹൻലാലിനെ ഞാൻ ചൂലു കൊണ്ടടിക്കുന്ന ഒരു സീനുണ്ട്. അങ്ങനൊരു സീനുണ്ടെന്ന് ഡയറക്ടർ കമൽ സാർ പറഞ്ഞപ്പോൾ അയ്യോ എന്നെക്കൊണ്ട് പറ്റില്ലെന്നാണ് ഞാൻ പറഞ്ഞത്. അപ്പോൾ ലാൽ സാർ കടന്നുവന്നു, എന്തിനാണ് മടിക്കുന്നത്.

കേരളത്തിലെന്നല്ല, ഇന്ത്യാമഹാരാജ്യത്ത് പോലും എന്നെ ഒരാൾ ചൂലുകൊണ്ട് തല്ലിയിട്ടില്ല. പുറത്തിറങ്ങി നാലു പേരോട് പറഞ്ഞൂടെ മോഹൻലാലിനെ ചൂലുകൊണ്ട് അടിച്ചുവെന്ന്. ചേച്ചി തല്ലിക്കോളൂവെന്നാണ് മോഹൻലാൽ പറഞ്ഞത്.

Also Read
വെബ് സീരിസിൽ ധനുഷിനെതിരെ ബോഡി ഷെയ്മിങ്: പ്രതികരിച്ച് രാഷ്ട്രീയ പ്രവർത്തകയും നടിയുമായ രമ്യ

റിഹേഴ്സലിൽ പറ്റുന്നില്ല, ഷോട്ടിൽ തല്ലിക്കോളാമെന്ന് ഞാൻ പറഞ്ഞു. ചേച്ചി ഒരു ആർട്ടിസ്റ്റല്ലേ റിഹേഴ്സലിൽ തന്നെ ശരിക്കും തല്ലണം, അല്ലെങ്കിൽ എനിക്ക് ദേഷ്യം വരുമെന്നാണ് മോഹൻലാൽ പറഞ്ഞത്. അങ്ങനെ റിഹേഴ്സലിൽ തന്നെ ഞാൻ മോഹൻലാലിനെ ചൂലുകൊണ്ട് തല്ലിയെന്നും കുളപ്പുള്ളി ലീല വ്യക്തമാക്കുന്നു.

അതേ സമയം ലാലിനെ ചൂലുകൊണ്ട് തല്ലിയ ഒരേ ഒരു വ്യക്തിയാണ് കുളപ്പുള്ളി ലീല എന്നു പറഞ്ഞ് ഒരുപാട് ഇന്റർവ്യൂകൾ വന്നിട്ടുണ്ടെന്നും കുളപ്പുള്ളി ലീല പറയുന്നു.

Advertisement