തന്റെ ആ സിനിമ കണ്ട് വാപ്പ എഴുന്നേറ്റ് നിന്നാണ് കയ്യടിച്ചത്, അഭിമാന നിമിഷത്തെ കുറിച്ച് ഫഹദ് ഫാസിൽ

3658

മലയാള സിനിമയിലെ യുവ സൂപ്പർതാരമാണ് ഫഹദ് ഫാസിൽ. മലയാളത്തിന്റെ സൂപ്പർ സംവിധായകൻ സംവി ഫാസിലിന്റെ മകൻ കൂടിയായ ഫഹദ് മികച്ച കഥാപാത്ര സെലക്ഷൻ കൊണ്ടും തകർപ്പൻ അഭിനയം കൊണ്ടുമാണ് മലയാളികളുടെ മനസ്സിൽ ഇടം നേടിയത്.

അതേ സമയം തന്റെ ആദ്യ ചിത്രം വൻപരാജയമായതിനെ തുടർന്ന് 7 വർഷം സിനിമയിൽ നിന്നും മാറിനിന്നതിന് ശേഷമാണ് ഫഹദ് ശക്തമായ തിരിച്ചുവരവ് നടത്തിയത്. പിതാവായ ഫാസിൽ തന്നെ സംവിധാനം ചെയ്ത കൈയ്യെത്തും ദൂരത്ത് എന്ന സിനിമയിലൂടെ ആയിരുന്നു ഫഹദിന്റെ അരങ്ങേറ്റം.

Advertisements

സാക്ഷാൽ മെഗാസാറ്റാർ മമ്മൂട്ടി അഥിതി താരമായി എത്തിയട്ടുപോലും ഈ ചിത്രം വൻ പരാജയമായി മാറിയിരുന്നു. എന്നാൾ മടങ്ങി വരവിൽ ഒന്നിനൊന്ന് വ്യത്യസ്തമായ മികച്ച ചിത്രങ്ങൾ ആയിരുന്നു ഫഹദ് ചെയ്തത്. കലാപരമായും സാമ്പത്തികപരമായും വലിയ നേട്ടങ്ങളാണ് ഫഹദിന്റെ ഓരോ ചിത്രങ്ങളും നേടിയെടുത്തത്.

Also Read
പൊട്ടിക്കരഞ്ഞു പോകുമെന്ന നിലയിലാണ് അപ്പോൾ എന്റെ നിൽപ്പ്, അരങ്ങേറ്റ സിനിമയിലെ മറക്കാനാവാത്ത അനുഭവം പങ്കുവെച്ച് മമ്മൂട്ടി

ഇപ്പോഴിതാ തന്റെ കരിയറിലെ ഏക്കാലത്തെയും മികച്ച സിനിമയെക്കുറിച്ച് തുറന്നു പറയുതയാണ് ഫഹദ് ഫാസിൽ. സിനിമ കണ്ടു തീർന്നപ്പോൾ തന്റെ വാപ്പ എഴുന്നേറ്റ് നിന്ന് കയ്യടിച്ച നിമിഷമാണ് തന്റെ ജീവിതത്തിലെ മറക്കനാവാത്ത നിമിഷമെന്ന് ഫഹദ് ഫാസിൽ പറയുന്നു.

റോൾ മോഡൽസ് എന്ന സിനിമയിലെ ഒരു ഗാന രംഗത്തിലെ തന്റെ ഡാൻസ് സ്റ്റെപ്പ് മോശമാണെന്ന് തോന്നിയപ്പോൾ അത് താൻ ആദ്യം പങ്കുവച്ചത് വാപ്പയോടാണെന്നും ഒരു അഭിമുഖത്തിൽ ഫഹദ് ഫാസിൽ പറയുന്നു.

22 ഫീമെയിൽ കോട്ടയം എന്ന സിനിമ കണ്ടിട്ട് വാപ്പ എഴുന്നേറ്റ് നിന്നാണ് കൈയ്യടിച്ചിട്ടാണ്, എന്നെ വാപ്പ അത്രയേറെ അഭിനന്ദിച്ച സിനിമയായിരുന്നു അത്. എന്റെ കരിയറിൽ ഞാൻ എന്നും നെഞ്ചോട് ചേർക്കുന്ന സിനിമയാണത്. ഒരു പെൺകുട്ടിയെ ഫിസിക്കലായും മറ്റും ടോർച്ചർ ചെയ്തതാൽ ഒരു ആണിന് അവൾ കൊടുക്കുന്ന പരമാവധി ശിക്ഷ അത് തന്നെയാകാണം.

Also Read:
ബഷീറിന് വേറെ ഭാര്യയും കുഞ്ഞും ഉണ്ടെന്ന് അറിഞ്ഞാണ് പ്രണയിച്ചതെന്ന് മഷൂറ, തമ്മിൽ വഴക്കില്ലെന്നും ഓൾ ഇൻ വൺ പാക്കേജാണ് ബഷിയെന്നും മഷൂറയും സുഹാനയും

ടെസ്സ എബ്രഹാം തന്നെയാണ് റിയൽ പെണ്ണ്. ആ സിനിമ കണ്ടിട്ട് വാപ്പ മോശം അഭിപ്രായം പറഞ്ഞാലും അടുത്ത സിനിമ നന്നാക്കാമെന്നേ ഞാൻ ചിന്തിക്കൂ. അല്ലാതെ അതിൽ മൂഡ് ഓഫ് ആകില്ല. റോൾ മോഡൽസ് എന്ന സിനിമയിലെ ഒരു ഗാനരംഗത്തിലെ എന്റെ ഡാൻസ് എനിക്ക് എന്തോ മോശമായി തോന്നിയപ്പോഴും ഞാൻ വാപ്പയെ വിളിച്ചാണ് ആദ്യം പറഞ്ഞതെന്നും ഫഹദ് പറയുന്നു.

അതേ സമയം ആഷിക് അബു സംവിധാനം ചെയ്ത് 2012 ലെ സമ്മർ വെക്കേഷനിൽ റിലീസായ 22 ഫീമെയിൽ കോട്ടയം ബോക്‌സ് ഓഫീസിലും മികച്ച വിജയം നേടിയിരുന്നു. റിമാ കല്ലിങ്കൽ ആയിരുന്നു ഈ സിനിമയിൽ നായികയായി എത്തിയത്.

Advertisement