അടുത്തിടെയാണ് മലയാള നടനും രചയിതാവും നിർമ്മാതാവുമായ ചെമ്പൻ വിനോദും മറിയവും വിവാഹിതരായത്. പ്രായ വ്യത്യാസം മൂലം ഇവരുടെ വിവാഹം സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായിരുന്നു. ചെമ്പൻ വിനോദിനെ അപമാനിച്ച് വരെ ചിലർ രംഗത്തെത്തിയിരുന്നു.
ഇപ്പോഴിതാ വിവാഹ ജീവിതത്തെ കുറിച്ച് മനസ്സുതുറന്നിരിക്കുകയാണ് ചെമ്പൻ വിനോദും ഭാര്യയും. പതിനേഴ് വയസ്സിന്റെ വ്യത്യാസം ഞങ്ങൾ തമ്മിലുണ്ട്. എനിക്ക് എന്തും തുറന്നു പറയാവുന്ന വളരെ ഒത്തുപോകാൻ കഴിയുന്ന വ്യക്തിയാണ് ചെമ്പൻ. അങ്ങനെ നോക്കുമ്പോൾ എന്റെ സങ്കൽപത്തിലുള്ള ആളാണ് ചെമ്പെനെന്ന് മറിയം പറയുന്നു.
വിവാഹത്തിന് പുരുഷനും സ്ത്രീക്കും ഇടയിലെ പ്രായവ്യത്യാസം ഇത്ര ആയിരിക്കണം എന്ന് നിയമം വല്ലതും ഉണ്ടോ? പൊട്ടിച്ചിരി ചിതറി ചെമ്പൻ പറയുന്നു, ഇരുപത്തിയഞ്ചു വയസ്സുള്ള ഒരു വ്യക്തിക്ക് സ്വന്തം ജീവിതത്തിൽ തീരുമാനം എടുക്കാൻ പ്രാപ്തി ആയിട്ടില്ല എന്ന് ആരെങ്കിലും പറയുമോ?
ഇനി ഇത് നിങ്ങൾക്ക് ഇഷ്ടപ്പെട്ടില്ലെങ്കിൽ വേണ്ട, മറ്റുള്ളവരുടെ ജീവിതത്തിൽ ചുമ്മാ കടന്നു കയറുന്നത് ബോറല്ലേ’ ഇനി പ്രായം ഒരു പ്രശ്‌നം ആണോെയന്ന് മറിയത്തോട് ചോദിച്ചു നോക്കൂ. എനിക്ക് അത് ഒരു പ്രശ്‌നമേ അല്ല. ഒരു വിവാഹ ആഘോഷത്തിൽ വച്ചാണ് ഞങ്ങൾ ആദ്യം പരിചയപ്പെട്ടത്.
ഞാൻ പുണെയിൽ നിന്ന് പഠിത്തം കഴിഞ്ഞു കൊച്ചിയിൽ ജോലി ചെയ്യുകയായിരുന്നു. നല്ല സൗഹൃദം ഞങ്ങൾ ഏറെക്കാലം തുടർന്നു. പിന്നെയാണ് വിവാഹത്തെക്കുറിച്ച് ആലോചിച്ചത്. മനസ്സുകൊണ്ട് ഒത്തുപോകാൻ കഴിയുന്ന ആളാകണം പങ്കാളി എന്നായിരുന്നു സ്വപ്നം.
പതിനേഴ് വയസ്സിന്റെ വ്യത്യാസം ഞങ്ങൾ തമ്മിലുണ്ട്. എനിക്ക് എന്തും തുറന്നു പറയാവുന്ന വളരെ ഒത്തുപോകാൻ കഴിയുന്ന വ്യക്തിയാണ് ചെമ്പൻ. അങ്ങനെ നോക്കുമ്‌ബോൾ എന്റെ സങ്കൽപത്തിലുള്ള ആളാണ്. പ്രായം കൂടി എന്ന പേരിൽ അദ്ദേഹത്തെ നഷ്ടപ്പെടുത്താൻ പറ്റുമായിരുന്നില്ലെന്നും മറിയം പറഞ്ഞു.