മലയാളി സിനിമാ ആരാധകർ ഏറെ ഇഷ്ടപ്പെടുന്ന താരദമ്പതികൾ ആണ് ബിന്ദുപണിക്കരും സായ് കുമാറും. ഏറെക്കാലം ഒരുമിച്ച് താമസിച്ചതിന് ശേഷം 2019 ഏപ്രിൽ 10 നാണു ഇരുവരും വിവാഹിതരായത്. ഇരുവരുടെയും രണ്ടാം വിവാഹമായിരുന്നു.
ഏറെ വിവാദങ്ങൾക്കൊടുവിലാണ് ഇരുവരും വിവാഹിതരായത്. സായികുമാറിന്റെ ആദ്യ വിവാഹം ഡിവോഴ്‌സിലാണ് അവസാനിച്ചത്. 2009 ൽ തുടങ്ങിയ വിവാഹമോചന കേസ് 2017 ലാണ് അവസാനിച്ചത്.
കോഴിക്കോട് സ്വദേശിനിയായ ബിന്ദു പണിക്കരുടെ ആദ്യവിവാഹം 1997 ലായിരുന്നു നടന്നത്.
സംവിധായകൻ ബിജു വി നായർ ആയിരുന്നു താരത്തിന്റെ ഭർത്താവ്. ആ ബന്ധം ആറുവർഷം മാത്രം ആണ് നിലനിന്നത്. പെട്ടെന്നുണ്ടായ ഹൃദയാഘാതത്തെതുടർന്ന് ബിജു ബി നായർ മരണപ്പെടുകയായിരുന്നു. ബിന്ദു പണിക്കരുടെ മകൾ കല്യാണി ബി നായരും ഇവരോടൊപ്പമാണ് താമസിക്കുന്നത്.
അതേ സമയം ബിന്ദുപണിക്കർ തകർപ്പൻ പ്രകടനം കാഴ്ചവെച്ച സിനിമയായിരുന്നു ശ്രീകൃഷ്ണപുരത്ത് നക്ഷത്രത്തിളക്കം. ഇന്ദുമതി എന്ന കഥാപാത്രത്തെ ആയിരുന്നു ബിന്ദു പണിക്കർ ഈ സിനിമയിൽ അവതരിപ്പിച്ചത്.
തിയ്യറ്ററുകളിൽ പ്രേക്ഷകരെ നിർത്താതെ പൊട്ടിച്ചിരിപ്പിച്ച കഥാപാത്രമായിരുന്നു ഇന്ദുമതി. ബിന്ദു പണിക്കരുടെ ഇന്ദുമതി എന്ന ഈ കഥാപാത്രത്തെ മലയാള സിനിമാ പ്രേക്ഷകർക്ക് ഒരിക്കലും മറക്കാൻ കഴിയില്ല. ഇപ്പോളിതാ ഇന്ദുമതിയെ ഒരിക്കൽ കൂടി അവതരിപ്പിച്ചിരിക്കുകയാണ് ബിന്ദു പണിക്കർ.
ഭർത്താവ് സായികുമാറിനും മകൾ കല്യാണിക്കും ഒപ്പം ഇൻസ്റ്റഗ്രാം റീൽസിലാണ് ഇന്ദുമതിയെ വീണ്ടും അവതരിപ്പിച്ചിരിക്കുന്നത്. മകൾ കല്ല്യാണിയാണ് വീഡിയോ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചത്. നരവധിപ്പേരാണ് വീഡിയോ കിടുക്കി എന്ന കമന്റുമായെത്തിയിരിക്കുന്നത്. ഇതിനോടകം തന്നെ വീഡിയോ വൈലായി മാറിയിരിക്കുകയാണ്.