ആ കാരണം കൊണ്ടല്ല വിവാഹം രഹസ്യമാക്കി നടത്തിയത്, അതിന് പിന്നിൽ മറ്റൊരു ഉദ്ദേശം ഉണ്ടായിരുന്നു: തുറന്നു പറഞ്ഞ് നടി ശ്രീലയ

303

മലയാളി കുടുംബ പ്രേക്ഷകർക്ക് മിനി സ്‌ക്രീൻ സീരിയലുകളിലൂടെ ഏറെ സുപരിചിതയായ താരമാണ് നടി ശ്രീലയ. നിരവധി പരമ്പരകളിൽ വ്യത്യസ്തമായ വേഷങ്ങൾ അഭിനയിച്ചിട്ടുള്ള താരത്തിന് ആരാധകരും ഏറെയാണ്.

മഴവിൽ മനോരമയിൽ സംപ്രേക്ഷണം ചെയ്ത ഭാഗ്യദേവത എന്ന സീരിയലിലൂടെയാണ് താരം ശ്രദ്ധേയയ ആകുന്നത്. താരത്തിന്റെ സഹോദരി ശ്രുതി ലക്ഷ്മിയും സീരിയലുകളിൽ സജീവമാണ്. കുറച്ച് ദിവസങ്ങൾക്ക് മുൻപായിരുന്നു താരം വിവാഹിതയായത്. ശീലയയുടെ രണ്ടാം വിവാഹമായിരുന്നു ഇത്.

Advertisements

നേരത്തെ 2017 ൽ താരം വിവാഹിതയായെങ്കിലും പിന്നീട് വിവാഹ മോചിത ആവുകയായിരുന്നു. അതേ സമയം വളരെ രഹസ്യമായിട്ടായിരുന്നു താരത്തിന്റെ രണ്ടാം വിവാഹം നടന്നത്. റോബിൻ ആണ് ശ്രീലയയുടെ ഭർത്താവ്.

അതേ സമയം വിവാഹം രഹസ്യമായി നടത്തിയതിന് കാരണം വ്യക്തമാക്കി താരം രംഗത്തെത്തിയിരുന്നു. തന്നോട് നിരവധി പേർ കല്യാണം ഇങ്ങനെ നടത്താൻ കാരണം എന്തെന്ന് ചോദിച്ചിരുന്നുവെന്നും മനപ്പൂർവം വിവാഹം രഹസ്യമാക്കി നടത്തിയതല്ല എന്നുമാണ് താരം പറയുന്നത്.

ജനുവരി മൂന്നിനായിരുന്നു ഞങ്ങളുടെ വിവാഹം. എന്റെ അനിയത്തിയുടെ വിവാഹ വാർഷിക ദിനമായിരുന്നു അന്ന്. കൊറോണ കാലത്തെ കൃത്യമായ പ്രോട്ടോക്കോളുകൾ എല്ലാം പാലിച്ചു കൊണ്ടാണ് കല്യാണം നടത്തിയത്. വിവാഹാലോചന വന്നപ്പോൾ ചെറിയ ടെൻഷൻ ഒക്കെ ഉണ്ടായിരുന്നു.

ബഹറിനിൽ ആണ് റോബിൻ ജനിച്ചതും വളർന്നതും എല്ലാം. മനസ്സു കൊണ്ട് താൻ ഇപ്പോൾ ഒരു നാട്ടിൻ പുറത്തുകാരിയാണ്. റോബിന്റെ വീട്ടുകാരും വിദേശത്ത് സെറ്റിൽഡ് ആണ്. പ്രോട്ടോക്കോളുകൾ എല്ലാം ഉള്ളതു കൊണ്ട് തന്നെ അടുത്ത ബന്ധുക്കൾക്ക് പോലും ഞങ്ങളുടെ വിവാഹത്തിന് എത്താൻ കഴിഞ്ഞില്ല.
പലരും പരാതി അറിയിച്ചിരുന്നു എന്നും താരം വ്യക്തമാക്കി.

Advertisement