സീരിയലിൽ അഭിനയിക്കാൻ തിരിച്ച് വന്നത് ആ ഒരു കാരണത്താൽ; വെളിപ്പെടുത്തലുമായി പട്ടാളം നായിക നടി ടെസ്സ ജോസഫ്

217

ഹിറ്റ് മേക്കർ ലാൽജോസ് നാട്ടിൻപുറത്തെ ഒരു പട്ടാള ക്യാമ്പിന്റെ പശ്ചാത്തലത്തിൽ ഒരുക്കിയ സൂപ്പർഹിറ്റ് സിനിമയായിരുന്നു പട്ടാളം. മെഗാസ്റ്റാർ മമ്മൂട്ടിക്ക് പിന്നാലെ ബിജു മേനോൻ, ഇന്നസെന്റ്, കലാഭവൻ മണി, ഇന്ദ്രജിത്ത്, ജ്യോതിർമയി തുടങ്ങി വൻതാര നിര തന്നെ ഈ സിനിമയിൽ അണിനിരന്നിരുന്നു

അതേ സമയം മമ്മൂട്ടിയുടെ നായികയായി ഈ ചിത്രത്തിലൂടെ വെള്ളിത്തിരയിലേക്ക് അരങ്ങേറിയ നടിയായിയുരുന്നു ടെസ്സ ജോസഫ്. മിനിസ്‌ക്രീൻ അവതാരക കൂടി ആയിരുന്ന ടെസ്സ ആദ്യ സിനിമയിലൂടെ തന്നെ പ്രേക്ഷകരുടെ ഇഷ്ടം നേടിയെടുത്തിരുന്നു. ആദ്യ ചിത്രം വമ്പൻ ഹിറ്റായി മാറിയെങ്കിലും വളരെ കുറച്ച് സിനിമകളിൽ മാത്രമേ ടെസ്സ അഭിനയിച്ചിരുന്നുള്ളു.

Advertisements

വിവാഹം കഴിച്ച് അബുദാബിയിലേക്ക് പോയ നടി വർഷങ്ങൾക്ക് ശേഷമാണ് തിരിച്ച് വരുന്നത്. ഇപ്പോൾ മഴവിൽ മനോരമയിൽ സംപ്രേക്ഷണം ചെയ്യുന്ന എന്റെ കുട്ടികളുടെ അച്ഛൻ എന്ന സീരിയലിലെ അനുപമയായി വന്ന് ടെസ്സ കൈയടി നേടുകയാണ്. വിവാഹ ശേഷം അവസരങ്ങൾ വന്നെങ്കിലും പ്രതികൂല സാഹചര്യങ്ങൾ കൊണ്ട് അഭിനയിക്കാൻ സാധിച്ചില്ലെന്ന് പറയുകയാണ് നടിയിപ്പോൾ.

മനോരമ ഓൺലൈന് നൽകിയ അഭിമുഖത്തിലാണ് തന്റെ വിശേഷങ്ങൾ ആരാധകരുമായി നടി പങ്കുവെച്ചത്. ടെസ്സയുടെ വാക്കുകൾ ഇങ്ങനെ:

പണ്ട് മുതലേ വാചകമടി വളരെ ഇഷ്ടമാണ്, അങ്ങനെ പഠിക്കുന്ന കാലത്ത് സൈഡായി ആങ്കറിങ് ചെയ്യുമായിരുന്നു. അത് ശ്രദ്ദിച്ചാണ് സംവിധായകൻ ലാൽ ജോസ് പട്ടാളത്തിലേക്ക് വിളിക്കുന്നത്. അന്നെനിക്ക് 20 വയസാണ് പ്രായം. സിനിമയിൽ ഞാൻ ചെയ്തതോ എന്റെ സ്വഭാവത്തിന് നേർ വിപരീതമായ ക്യാരക്ടർ .

അധികം സംസാരിക്കാത്ത ഒരു പാവം പെൺകുട്ടിയുടെ വേഷം അതിന് ശേഷവും ഞാൻ 4 സിനിമകൾ ചെയ്തു. ചെറിയ വേഷങ്ങൾ ആയിരുന്നു. പക്ഷേ പതിനൊട്ട് വർഷത്തിനപ്പുറവും ആളുകൾ എന്നെ തിരിച്ചറിയുന്നത് പട്ടാളത്തിലെ നായിക എന്ന നിലയ്ക്കാണ്. അത് സന്തോഷമുള്ള കാര്യമാണ്.

2005 ലായിരുന്നു വിവാഹം ഭർത്താവ് അനിൽ, അബുദാബിയിലെ ചാർട്ടേഡ് അക്കൗണ്ടന്റാണ്. അതുകൊണ്ട് ഞാൻ ജീവിതം അബുദാബിയിലേക്ക് പറിച്ച് നട്ടു. ഇതിനിടയ്ക്ക് രണ്ട് മക്കൾ ജനിച്ചു. അവരുടെ കാര്യങ്ങൽ നോക്കി ഞാനൊരു വീട്ടമ്മയായി ഒതുങ്ങി.പിന്നീട് വെക്കേഷനുകളിൽ മാത്രമാണ് നാട്ടിലേക്ക് വരുന്നത്. വിവാഹം കഴിഞ്ഞ് അബുദാബിയിൽ ഉള്ളപ്പോഴും എനിക്ക് സീരിയലുകളിൽ അഭിനയിക്കാനുള്ള ഓഫർ വന്നിരുന്നു. പക്ഷേ കൂടുതലും തിരുവനന്തപുരം ബേസ്ഡ് ഉള്ളതായിരുന്നു.

അവിടെ എനിക്ക് ബന്ധുക്കളോ പരിചയക്കാരോ ഇല്ല. അങ്ങനെ പലതും വേണ്ടെന്ന് വെച്ചു. അങ്ങനെ ഇരിക്കുമ്പോഴാണ് കഴിഞ്ഞ വർഷം മഴവിൽ മനോരമയിൽ തുടങ്ങുന്ന പുതിയ സീരിയലിലേക്ക് എനിക്ക് ക്ഷണം ലഭിച്ചത്. കഥ കേട്ടപ്പോൾ ഞാനുമായി നല്ല സാമ്യമുള്ള കഥാപാത്രമാണ്. ഭർത്താവും മക്കളും പിന്തുണച്ചതോടെയാണ് എന്റെ കുട്ടികളുടെ അച്ഛൻ എന്ന സീരിയലിൽ അഭിനയിക്കാൻ എത്തിയത്.

ഒഴുക്കിനൊപ്പം പോവുക എന്ന രീതിയാണ് എന്റേത്. ഒന്നും പ്ലാൻ ചെയ്യാറില്ല. അല്ലെങ്കിലും ഈ കോവിഡ് കാലത്ത് പ്ലാൻ ചെയ്ത് ജീവിക്കുന്നതിൽ എന്തെങ്കിലും അർഥമുണ്ടോന്ന് ടെസ്സ ചോദിക്കുന്നു. ഞാൻ തന്നെ കുറച്ച് ദിവസങ്ങൾ അഭിനയിച്ച ശേഷം അബുദാബിയിലേക്ക് തിരിച്ച് പോകാൻ പദ്ധതിയിട്ടാണ് നാട്ടിലേക്ക് വന്നത്.

ജനുവരിയിൽ തുടങ്ങിയിട്ട് ഷൂട്ട് ഇപ്പോൾ ലോക്ഡൗൺ മൂലം നിർത്തി വെച്ചിരിക്കുകയാണ്. അബുദാബിയിലേക്കുള്ള ഫ്ളൈറ്റുകൾ നിർത്തി വച്ചു. മക്കളെ മിസ് ചെയ്യുന്നുണ്ട്. അർക്ക് എന്നെയും. വീഡിയോ കോളുകളാണ് ഇപ്പോൾ ആശ്വാസം. കുടുംബ പ്രേക്ഷകർ നല്ല സ്വീകരണമാണ് ഇപ്പോൾ നൽകി കൊണ്ടിരിക്കുന്നത്. മക്കളും ഭർത്താവും നല്ല അഭിപ്രായം പറഞ്ഞുവെന്നും താരം അഭിമുഖത്തിലൂടെ വ്യക്തമാക്കുന്നു.

Advertisement