വീണ്ടും സിനിമയിലേക്ക് തന്നെ തിരിച്ചുപോകുന്നു ഇനി സാന്ത്വനത്തിൽ ശിവനായി ഉണ്ടാവില്ല, പ്രതികരണവുമായി സജിൻ ടിപി

1843

മലയാളം മിനിസ്‌ക്രീൻ പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട പരമ്പരയാണ് സാന്ത്വനം സീരിയൽ. ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന ഈ സൂപ്പർഹിറ്റ് പരമ്പര ഒരു കുടുംബത്തിന്റെ കഥയാണ് പറയുന്നത്. തമിഴിലെ സൂപ്പർഹിറ്റ് പരമ്പര പാണ്ഡ്യൻ സ്റ്റോഴ്‌സിന്റെ റീമേക്കാണ് സാന്ത്വനം.

മലയാള സിനിമയിലെ മുൻകാല നായിക ചിപ്പിയാണ് സാന്ത്വനം നിർമ്മിച്ചിരിക്കുന്നത്. സീരിയലിലെ നായികാവേഷം കൈകാര്യം ചെയ്യുന്നതും ചിപ്പി തന്നെയാണ്. രാജീവ് പരമേശ്വറാണ് ഈ പരമ്പരയിൽ നായകനായി എത്തുന്നത്.

Advertisements

ഇതിനോടകം തന്നെ ആരാധകർ ഏറ്റെടുത്ത പരമ്പരയിലെ 2 പ്രധാന കഥാപാത്രങ്ങൾ ആണ് ശിവനും അഞ്ജലിയും. സജിൻ ടിപി എന്ന നടനാണ് ശിവനെ അവതരിപ്പിക്കുന്നത്. നേരത്തെ പ്ലസ്ടു എന്ന സിനിമയിൽ ചെറിയ വേഷത്തിൽ എത്തിയിട്ടുണ്ടെങ്കിലും സീരിയൽ രംഗത്ത് സജിൻ ടിപി ഒരു പുതുമുഖമാണ്.

ചെറുപ്പകാലം മുതലുള്ള സജിന്റെ ആഗ്രഹമായിരുന്നു വലുതാകുമ്പോൾ ഒരു നടൻ ആകണം എന്നത്. പ്ലസ് ടു എന്ന സിനിമയിലൂടെ പത്തുവർഷങ്ങൾക്ക് മുമ്പാണ് താരം വെള്ളിത്തിരയിൽ തുടക്കം കുറിച്ചത്. പിന്നീട് അഭിനയത്തിൽ നിന്നും മാറി നിൽക്കുകയായിരുന്നു സജിൻ.

ഇതിനിടെ പ്ലസ്ടുവുൻ നായികയായിരുന്ന ഷഫ്‌നയെ സജിൻ പ്രണയിച്ചു വിവഹാം കഴിച്ചു. ഷഫ്‌ന മറ്റൊരു മതസ്ഥ ആയതിനാൽ തന്നെ ഇവരുടെ വിവാഹത്തിന് വളരെ പ്രശ്‌നങ്ങൾ നേരിടേണ്ടിവന്നു. അഭിനയരംഗത്തേക്ക് തിരിച്ചെത്താനുള്ള നീണ്ട നാളത്തെ പരിശ്രമത്തിന് ശേഷമാണ് സ്വാന്തനത്തിൽ സജിന് എത്താൻ കഴിഞ്ഞത്.

ഇപ്പോഴിതാ സജിൻ ടിപി വീണ്ടും സിനിമയിലേക്ക് തന്നെ തിരിച്ചുപോവുകയാണെന്നും ഇനി സാന്ത്വനത്തിൽ താരം ഉണ്ടാവില്ല എന്നും ചില റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. എന്നാൽ ഇക്കാര്യത്തിൽ പ്രതികരണവുമായി എത്തിലിരിക്കുകയാണ് സജിൻ ടിപി.

ഞാനും കണ്ടിരുന്നു ഇതേപോലെ ഉള്ള വാർത്തകൾ പ്രചരിക്കുന്നത്. പിന്നെ പേഴ്സണൽ മെസേജുകളും എഫ്ബിയിലും വാട്സാപ്പിലും എത്തുന്നുണ്ടായിരുന്നു. എന്നാൽ അത് ഫേക്ക് ന്യൂസ് ആണ്. ഞാൻ മാറിയിട്ടൊന്നും ഇല്ല.

ശിവനായി തന്നെ തുടരും ലോക്‌ഡോൺ തീരുകയോ ഇല്ലങ്കിൽ സർക്കാർ എന്തെങ്കിലും ഇളവുകൾ നൽകിയാൽ വീണ്ടും ഷൂട്ടിങ് തുടങ്ങാൻ സാധിക്കും എന്നാണ് അറിയാൻ കഴിഞ്ഞത്. അതിനു വേണ്ടി കാത്തിരിക്കുന്നു എന്നേ ഉള്ളൂ. പ്രേക്ഷകരുടെ സ്നേഹത്തിനു നന്ദിയുണ്ടെന്നും സജിൻ വെളിപ്പെടുത്തി.

Advertisement