മലയാളത്തിന്റെ റൊമാന്റിക് നായകൻ കുഞ്ചോക്കോ ബോബന്റെ നായികയായി ഓർഡിനറി എന്ന ചിത്രത്തിലൂടെ മലയാളത്തിൽ അരങ്ങേറ്റം കുറിച്ച നടിയാണ് ശ്രിത ശിവദാസ്. കുഞ്ചാക്കോ ബോബൻ, ബിജു മേനോൻ എന്നിവർ തകർത്ത് അഭിനയിച്ച ഓർഡിനറി എന്ന സിനിമയിലെ ഗവി ഗേളിനെ ഓർമ്മയില്ലേ. ഓർഡിനറി എന്ന ഒറ്റ സിനിമയിലൂടെ, മലയാളം സിനിമ പ്രേക്ഷകർ ഒരിക്കലും മറക്കാനാവാത്ത കഥാപാത്രം ചെയ്ത നായികാ താരമാണ് ശ്രിത ശിവദാസ്.
ചിത്രത്തിലെ കല്യാണി എന്ന കഥാപാത്രമായി താരം ശ്രദ്ധിക്കപ്പെട്ടിരുന്നു. അതുപോലെ തന്നെ വളരെ ഹിറ്റായി മാറിയ ഏതോ സായാഹ്ന സ്വപ്നങ്ങളിൽ എന്ന ഗാനത്തിലൂടെയും ഈ സുന്ദരി യുവമനസുകൾ കീഴടക്കിയിരുന്നു. അധികം സിനിമകളിൽ അഭിനയിച്ചിട്ടില്ല എങ്കിലും അഭിനയിച്ച റോളുകളിൽ ഏറ്റവും മികച്ചത് ഓർഡിനറി സിനിമ തന്നെയായിരുന്നു.
പിന്നീട് സീൻ 1 നമ്മുടെ വീട്, 10:30 എഎം ലോക്കൽ കോൾ എന്നി ചിത്രങ്ങളിലും ശ്രിത അഭിനയിച്ചിരുന്നു. കൈരളി ചാനലിലെ ഡ്യൂ ഡ്രോപ്പ്സ് എന്ന പരിപാടിയിലൂടെയാണ് ശ്രിത അവതരണത്തിലേക്ക് എത്തിയത്. മലയാളത്തിൽ മാത്രമല്ല അന്യഭാഷയിലും ശ്രദ്ധേയ അഭിനയം കാഴ്ചവച്ച നടിയാണ് ശ്രിത.
വിവാഹശേഷവും സിനിമയിൽ നിന്നും വിട്ടുനിന്ന നടിയാണ് ശ്രിത . എന്നാൽ ഇടയ്ക്ക് ചില സിനിമകളിൽ തലകാട്ടി എങ്കിലും ഒന്നും ശ്രദ്ധിക്കപ്പെട്ടില്ല. 2016ൽ റിലീസ് ചെയ്ത മലയാളത്തിലെ ദം ആയിരുന്നു ശ്രിത അവസാനമായി അഭിനയിച്ചത്. പിന്നീട് 2019ൽ ദിലുക്കു ദുഡ്ഡു എന്ന തമിഴ് ചിത്രത്തിൽ താരം അഭിനയിച്ചിരുന്നു.
സിനിമയിൽ പിന്നീട് അത്ര സജീവമാകാതിരുന്ന താരം നടി രമ്യാ നമ്പീശൻ സംവിധാനം ചെയ്ത് അൺ ഹൈഡ് എന്ന ഹ്രസ്വചിത്രത്തിലൂടെയാണ് താരം വീണ്ടും മടങ്ങി എത്തിയത്. വെറും മൂന്ന് മിനിറ്റ് ദൈർഘ്യമുള്ള ഹ്രസ്വചിത്രം സ്ത്രീ ശരീരത്തിന് നേരെയുള്ള മോശമായ ആൺ നോട്ടങ്ങളെ കുറിച്ചായിരുന്നു.
അതേ സമയം 2014ൽ വിവാഹിതയായ താരം പിന്നീട് വിവാഹ മോചിത ആയിരുന്നു. എന്നാൽ മുമ്പ് ഒരിക്കൽ തന്റെ വിവാഹ മോചനത്തെക്കുറിച്ചും സിനിമയെക്കുറിച്ചും ശ്രിത വെളിപ്പെടുത്തിയിരുന്നു. സ്റ്റാർ ആന്റ് സ്റ്റൈലിന് നൽകിയ അഭിമുഖത്തിലാണ് നടി ഇക്കാര്യം തുറന്ന് പറഞ്ഞത്.
ഒരു വർഷം മാത്രമാണ് തന്റെ വിവാഹ ജീവിതം നില നിന്നത് എന്നാണ് ശ്രിദ പറയുന്നത്. തുടക്കം മുതലേ പരസ്പരമുള്ള പൊരുത്തക്കേടുകൾ ആയിരുന്നു. അങ്ങിനെ അഭിപ്രായ വ്യത്യാസങ്ങൾ ഒരുപാട് കൂടിയതോടെയാണ് ഇനി ഒരുമിച്ച് മുന്നോട്ട് പോകാൻ സാധിക്കില്ല എന്ന് മനസിലാക്കുകയും വിവാഹ ബന്ധം വേർപിരിയുകയും ചെയ്തത്.
ആ ഒരു സമയങ്ങളിൽ എല്ലാം വ്യക്തിപരമായും മാനസികപരമായും ഒരുപാട് താൻ ബുദ്ധിമുട്ട് അനുഭവിച്ചിട്ടുണ്ട് എന്നും ശ്രിത പറയുന്നു. അതിനാലാണ് അധികം സിനിമകൾ ചെയ്യാൻ സാധിക്കാഞ്ഞത്. എട്ട് വർഷമായി സിനിമാ മേഖലയിൽ എത്തിയിട്ട് എങ്കിലും ഒരിക്കലും സിനിമ ഒരു പ്രൊഫഷൻ ആക്കണം എന്ന് താൻ തീരുമാനിച്ചിരുന്നില്ല എന്നും ശ്രിത ശിവദാസ് വ്യക്തമാക്കി.