വർഷങ്ങളായി മലയാള സിനിമാ സീരിയൽ രംഗത്ത് നിറഞ്ഞു നിൽക്കുന്ന താരമാണ് നടി യമുന റാണി. സൂപ്പർഹിറ്റുകളായ നിരവധി സിനിമകളിലൂടെയും മിനിസ്ക്രീൻ പരമ്പരകളിലൂടെയും ആണ് പ്രേക്ഷകർക്ക് യമുന റാണി സുപരിചിതയായി മാറിയത്.
വില്ലത്തി റോളുകളും സെന്റിമെന്റൽ ആയ കഥാപാത്രങ്ങളും കോമഡിയും എല്ലാം തനിയ്ക്ക് വഴങ്ങും എന്ന് തെളിയിച്ചിട്ടുള്ള നടി കൂടിയാണ് യമുന. തന്റെ സിനിമ സീരിയൽ അനുഭവങ്ങളെ കുറിച്ച് അടുത്തിടെ മൈൽസ്റ്റോണിന് നൽകിയ അഭിമുഖത്തിൽ യമുന തുറന്നു പറഞ്ഞിരുന്നു.
ജ്വാലയായി എന്ന പരമ്പരയ്ക്ക് ശേഷമാണ് പ്രേക്ഷകർ അധികവും തന്നെ തിരിച്ചറിയാൻ തുടങ്ങിയത് എന്നാണ് യമുന പറയുന്നത്. യമുനയുടെ വാക്കുകൾ ഇങ്ങനെ:
ഒരുപാട് ഇഷ്ടപ്പെട്ട് ആസ്വദിച്ച് ചെയ്ത ഒന്നായിരുന്നു ജ്വാലയായി എന്ന പരമ്പരയിലെ നെഗറ്റീവ് കഥാപാത്രം. ആ കഥാപാത്രം മിനിസ്ക്രീൻ പ്രേക്ഷകർക്ക് ഇടയിലേക്ക് ഇടിച്ചു കയറുകയും ചെയ്തിരുന്നു.
ഇന്നത്തെ പോലെ ഒന്നുമായിരുന്നില്ല അന്ന് സിനിമയും സീരിയലും എല്ലാം നടക്കുന്നത് അഭിനയം ആണ് എന്ന് വിശ്വസിക്കാൻ പ്രയാസമുള്ള ജനങ്ങൾ ആയിരുന്നു. അവർക്കിടയിൽ നിന്ന് തനിക്ക് ഒരുപാട് മോശം അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട്.
ജ്വാലയായി പരമ്പരയിൽ അഭിനയിക്കുന്ന സമയത്ത് ഞങ്ങൾ കുടുംബം ഒരുമിച്ച് കന്യാകുമാരിയിൽ പോയിരുന്നു. അവിടെ വച്ച് എന്നെ തല്ലാൻ വരെ ആളുകൾ വന്നിട്ടുണ്ടായിരുന്നു. പരമ്പരയിൽ ഞാൻ നാത്തൂന്റെ കുഞ്ഞിനെ ചവിട്ടുന്ന സീൻ ഉണ്ടായിരുന്നു.
അത് കണ്ട് നീ മച്ചിയായി പോവും എന്ന് വരെ അവർ ശപിച്ചിരുന്നു. അതൊക്കെ കേട്ടപ്പോൾ അച്ഛൻ പറഞ്ഞു അഭിനയമാണ് എന്റെ മകൾ പാവമാണ് എന്നൊക്കെ പറഞ്ഞ് എന്നെ കൂട്ടി കൊണ്ട് വരിക ആയിരുന്നു.
അന്ന് എനിക്ക് മച്ചിയാവുക എന്ന് പറഞ്ഞാൽ എന്താണ് എന്നൊന്നും അറിയില്ലായിരുന്നു. പക്ഷെ അതൊക്കെ കേട്ടപ്പോൾ അച്ഛനും അമ്മയും ഞെട്ടി. അങ്ങിനെയൊന്നും പറയല്ലേ, അത് പണിയല്ല അവർ പറയുന്നത് ചെയ്തല്ലേ പറ്റൂ എന്നൊക്കെ അവരോടു പറയുന്നുണ്ടായിരുന്നു.
പിന്നീടാണ് മച്ചിയുടെ അർത്ഥം എല്ലാം എനിക്ക് മനസ്സിലായത്. ഒരു കാലഘട്ടത്തിൽ മലയാളത്തിലെ ഒട്ടു മിക്ക സിനിമകളിലും ഞാൻ വേഷമിട്ടിട്ടുണ്ട്. 99 തൊട്ട് 2003 വരെ സിനിമ രംഗത്ത് സജീവം ആയിരുന്നു. എന്നാൽ ആ കഥാപാത്രങ്ങൾ എല്ലാം ഞാനായിരുന്നു എന്ന് ഇപ്പോഴാണ് പലരും തിരിച്ചറിയുന്നത്.
ദിലീപിന് ഒപ്പം അമ്മയായും ചേച്ചിയായും അയൽക്കാരിയായും എല്ലാം താൻ അഭിനയിച്ചിട്ടുണ്ട്. പട്ടണത്തിൽ സുന്ദരൻ എന്ന സിനിമയിൽ കൊച്ചിൻ കൊച്ചിൻ ഹനീഫ ഇക്കയ്ക്ക് ഒപ്പം അഭിനയിച്ചത് ഒന്നും ജീവിതത്തിൽ തനിക്ക് മറക്കാൻ കഴിയില്ലെന്നും യമുന റാണി പറയുന്നു.