വർഷങ്ങളായി മലയാള സിനിമയിൽ നിറഞ്ഞു നിൽക്കുന്ന പ്രിയപ്പെട്ട താരമാണ് ലേഡി സൂപ്പർസ്റ്റാർ മഞ്ജു വാര്യർ. സിനിമയിൽ സൂപ്പർ നായികയായി തിളങ്ങി നിന്ന സമയത്ത് ആയിരുന്നു മഞ്ജു ജനപ്രിയ നായകൻ ദിലീപുമായി പ്രണയത്തിൽ ആയി വിവാഹം കഴിക്കുന്നത്.
സല്ലാപം, ഈ പുഴയും കടന്ന് തുടങ്ങിയ സിനിമകളിലൂടെ മലയാള സിനിമ പ്രേക്ഷകരുടെ പ്രിയപ്പെട്ട താര ജോഡികൾ ആയിരുന്നു ഇരുവരും. തങ്ങളുടെ പ്രിയപ്പെട്ട താര ജോഡികൾ അവരുടെ യഥാർത്ഥ ജീവിതത്തിലും ഒന്നിച്ചപ്പോൾ പ്രേക്ഷകർക്ക് വളരെ സന്തോഷം നിറഞ്ഞ ഒന്നായിരുന്നു അത്.
എന്നാൽ വിവാഹം കഴിഞ്ഞതോടെ മഞ്ജു വാര്യർ സിനിമയിൽ നിന്നും ഇടവേള എടുക്കുകയായിരുന്നു. വീട്ടു കാര്യങ്ങളും മകൾ മീനാക്ഷിയെയും നോക്കി വീട്ടമ്മയായി ഒതുങ്ങി കഴിയുകയായിരുന്നു മഞ്ജു വാര്യർ. എന്നാൽ സിനിമാ ലോകത്തെയും ആരാധകരേയും ഞെട്ടിച്ച് കൊണ്ടായിരുന്നു ദിലീപും മഞ്ജു വാര്യരും ദാമ്പത്യം ബന്ധം അവസാനിപ്പിച്ച് വേർപിരിഞ്ഞത്.
പിന്നീട് മഞ്ജു വാര്യർ സിനിമയിലേക്ക് ശക്തമായ തിരിച്ചു വരവാണ് നടത്തിയത്. ഇപ്പോൾ മലയാളത്തിന് പുറമേ തമിഴിലും സൂപ്പർതാരങ്ങളുടെ നായികയായി തിളങ്ങുകയാണ് മഞ്ജു വാര്യർ. അതേ സമയം മഞ്ജു വാര്യരെ കുറിച്ച് അടുത്തിടെ നടൻ മനോജ് കെ ജയൻ നടത്തിയ ഒരു തുറന്നു പറച്ചിൽ ആണ് ഇപ്പോൾ വീണ്ടും വൈറലായി മാറുന്നത്.
സല്ലാപം സിനിമയിൽ ദീലീപിനും മഞ്ജു വാര്യർക്കും ഒപ്പം മനോജ് കെ ജയനും ഒരു ശക്തമായ വേഷത്തിൽ എത്തിയിരുന്നു. ചിത്രത്തിന്റെ അവസാന സീൻ ഷൂട്ട് ചെയ്യുമ്പോൾ മഞ്ജു ട്രെയിനിന് മുന്നിലേക്ക് ചാടുന്ന ഒരു സീൻ ഉണ്ടായുരുന്നു.
ആ രംഗം ചിത്രീകരിക്കുമ്പോൾ സംഭവിച്ച ഒരു കാര്യമാണ് മനോജ് കെ ജയൻ പറഞ്ഞത്. സിനിമ ഷൂട്ടിങ്ങിനിടയിൽ പല താരങ്ങൾക്കും അപകടം പറ്റാറുണ്ടെന്നും താൻ ആദ്യമായി കണ്ടത് മഞ്ജുവിന് സംഭവിക്കാൻ പോയ ഒരപകടം ആണെന്നും മനോജ് കെ ജയൻ പറയുന്നു. അത് മഞ്ജു സ്വയം വിളിച്ചു വരുത്തിയതാണെന്നും മനോജ് കെ ജയൻ പറയുന്നു.
ആ സീൻ ഷൂട്ട് ചെയ്യുമ്പോൾ മഞ്ജുവിന്റെ കൈയിൽ താൻ മുറുക്കി പിടിച്ചിട്ട് നിന്നില്ലെന്നും ട്രെയിന് വരുമ്പോൾ അതിന്റെ മുന്നിലേക്ക് മഞ്ജു ഓടിയെന്നും മനോജ് കെ ജയൻ പറയുന്നുു. എന്നാൽ അന്ന് താൻ മഞ്ജു വാര്യരെ ബലമായി മുറുകെ പിടിക്കുക ആയിരുന്നുവെന്നും ഒരു പക്ഷെ താൻ കൈവിട്ടിരുന്നെങ്കിൽ ഇങ്ങനെ ഒരു നായിക മലയാള സിനിമയിൽ ഉണ്ടാവില്ലായിരുന്നു എന്നുമാണ് മനോജ് കെ ജയൻ പറഞ്ഞത്.