മലയാളികളുടെ പൂമുഖത്തേക്ക് നിരന്തരം സൂപ്പർ ഹിറ്റ് പരമ്പരകൾ എത്തിക്കുന്ന ജനപ്രിയ ചാനലാണ് ഏഷ്യാനെറ്റ്. ഈ ചാനലിൽ സംപ്രേഷണം ചെയ്യുന്ന സൂപ്പർഹിറ്റ് പരമ്പരയാണ് പാടാത്ത പൈങ്കിളി എന്ന സീരിയൽ.
വളരെ പെട്ടേന്ന് തന്നെ തന്നെ മലയാളി മിനിസ്‌ക്രീൻ പ്രേക്ഷകർ ഏറ്റെടുത്ത പാടാത്ത പൈങ്കിളി ഒരു അനാഥ പെൺകുട്ടിയായ കൺമണിയുടെ കഥയാണ് പറയുന്നത്. ഒരു സാധാരണ പെൺകുട്ടിയുടെ ജീവിതവും അതിലെ പ്രതിസന്ധികളുമാണ് പാടാത്ത പൈങ്കിളിയിലൂടെ ഹൃദയസ്പർശിയായി അവതരിപ്പിക്കുന്നത്.
നടി മനീഷ മഹേഷാണ് സീരിയലിലെ പ്രധാന കഥാപാത്രമായ പൈങ്കിളിയെ അവതരിപ്പിക്കുന്നത്. മനീഷയ് ക്ക് പുറമേ നിരവധി മലയാളി താരങ്ങളും ഈ സീരിയലിൽ ആണിനിരക്കുന്നുണ്ട്.പരമ്പരയിലെ ദേവയുടെയും കൺമണിയുടെയും രസകരമായ പ്രണയ രംഗങ്ങൾക്കും തുടക്കം മുതലേ നിരവധി ആരാധകർ ഉണ്ടായിരുന്നു.
സോഷ്യൽ മീഡിയയിൽ ഏറെ സജീവമാണ് മനീഷ. പരമ്പരയിൽ തനി നാടൻ വേഷത്തിൽ പ്രത്യക്ഷപ്പെടുന്ന കൺമണി എന്ന കഥാപാത്രം, ജീവിതത്തിലെ മനീഷയുടെ സ്വഭാവവും ആയി യാതൊരു ബന്ധവും ഇല്ലെന്ന് മുൻപ് തന്നെ താരം വ്യക്തമാക്കിയിരുന്നു. വളരെ മോഡേണായ നടക്കാൻ ആഗ്രഹമുള്ള താരത്തിന് ചിത്രങ്ങളൊക്കെ തന്നെ വെറൈറ്റി ആണ്.
സോഷ്യൽ മീഡിയയിൽ തന്റെ വിശേഷങ്ങളൊക്കെ ആരാധകരുമായി പങ്കുവയ്ക്കാനുള്ള മനീഷ, പോസ്റ്റ് ചെയ്യാനുള്ള ചിത്രങ്ങൾക്ക് ഒക്കെ തന്നെ വലിയ സ്വീകാര്യതയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.ഇപ്പോഴിതാ പുതിയ മേക്ക് ഓവറിലൂടെ ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ് മനീഷ. താരം പങ്കു വച്ചിരിക്കുന്ന പുതിയ ഫോട്ടോയിൽ സാരിയിലാണ് പ്രത്യക്ഷ പ്പെട്ടിരിക്കുന്നത്.
എന്നാൽ ഈ രീതിയിലും സാരി ഉടുക്കാമോ എന്നാണ് താരത്തോട് ആരാധകർ കമന്റ് ആയി ചോദിക്കുന്നത്.
ഇൻസ്റ്റഗ്രാമിൽ താരം പങ്കുവച്ച ഫോട്ടോഷൂട്ട് വീഡിയോ ആണ് ആരാധകർക്കിടയിൽ വൈറലായി മാറുന്നത്. സ്വയംവരയ്ക്കു വേണ്ടിയാണ് ഈ ഫോട്ടോഷൂട്ട് താരം ചെയ്തിരിക്കുന്നത്. ട്രഡീഷണൽ എന്നാൽ അൽപ്പം ഗ്ലാമറസ് ലുക്കിലാണ് താരം എത്തുന്നത്.
Also Read
സെറ്റിൽ വന്ന് കഴിഞ്ഞാൽ ഞാൻ മമ്മൂക്കയെ ഇങ്ങനെ നോക്കി കൊണ്ടിരിക്കും: വെളിപ്പെടുത്തലുമായി ശാരി
പുതിയ ഡിസൈൻ സാരിയിൽ സുന്ദരിയായി താരം എത്തിയിരിക്കുന്നു. ഈ വീഡിയോ എന്തായാലും ആരാധകർ ഏറ്റെടുക്കുകയാണ്. സ്വയംവര സിൽക്‌സ് കോസ്റ്റ്യൂം ആണ് താരം ധരിച്ചിരിക്കുന്നത്. വിജിസ് മേക്ക് ഓവർ ആണ് മേക്കപ്പ് ചെയ്തിരിക്കുന്നത്. എബി ഫൈൻ ഷൂട്ടേഴ്‌സ് ആണ് ഈ വീഡിയോ പകർത്തിയിരിക്കുന്നത്.