മികച്ച നിരവധി വേഷങ്ങൾ ചെയ്ത് തെന്നിന്ത്യൻ സിനിമയിൽ തിളങ്ങി നിൽക്കുന്ന താരമാണ് പാർവ്വതി തിരുവോത്ത്.
നായികാ പ്രാധാന്യമുള്ള നിരവധി കഥാപാത്രങ്ങളെ അവതരിപ്പിച്ച് മലയാളികളുടെ പ്രിയ നടിയായി മാറിയ താരം കൂടിയാണ് പാർവ്വതി തിരുവോത്ത്.
മികച്ച നടി എന്നതിലുപരി തന്റെ നിലപാടുകൾ ആർക്കു മുന്നിലും ശക്തമായി പാലിക്കുന്ന നടികൂടിയാണ് പാർവ്വതി.
അതിനാൽ തന്നെ മലയാള സിനിമയിലെ ശക്തമായ സ്ത്രീശബ്ദവുമാണ് പാർവതി. സിനിമയ്ക്ക് അകത്തും പുറത്തുമുള്ള വിഷയങ്ങളിൽ നിലപാട് അറിയിക്കുന്ന വ്യക്തി. ഇന്ന് മലയാള സിനിമയിലെ ഏറ്റവും മികച്ച നടിമാരിൽ ഒരാളാണ് പാർവ്വതി തിരുവോത്.
അതോടൊപ്പം സിനിമയുമായി ബന്ധപ്പെട്ട വിഷയങ്ങളിലും മറ്റും വളരെ ശക്തമായ ഭാഷയിൽ പ്രതികരിക്കുന്ന പാർവതി സോഷ്യൽ മീഡിയയിലും സജീവമാണ്. മലയാള സിനിമയിലെ അഭിനേതാക്കളുടെ സംഘടനയായ അമ്മയും ആയി അത്ര നല്ല ബന്ധത്തിലല്ല പാർവതി. ദിലീപ് വിഷയവുമായി ബന്ധപ്പെട്ട് അമ്മയിൽ നിന്ന് രാജി വെച്ച ഈ നടി, മലയാളത്തിലെ വനിതാ സിനിമാ പ്രവർത്തകരുടെ സംഘടനയായ വിമൻ ഇൻ സിനിമാ കലക്ട്ടീവിലെ പ്രധാന അംഗം കൂടിയാണ്.
പലപ്പോഴായി അമ്മക്ക് എതിരെ ആഞ്ഞടിച്ചു കൊണ്ട് സംസാരിക്കുന്ന പാർവതിയെ നമ്മുക്ക് കാണാൻ സാധിച്ചിട്ടുണ്ട്. ഇപ്പോഴിതാ അമ്മ സംഘടന നിർമ്മിക്കാൻ പോകുന്ന മൾട്ടി സ്റ്റാർ ചിത്രത്തിൽ പാർവതി ഉണ്ടാകുമോ എന്ന ചോദ്യത്തിന് ഉത്തരം പറയുകയാണ് ഈ നടി. അമ്മ നിർമ്മിക്കുന്ന ചിത്രത്തിൽ താൻ ഒരിക്കലും ഭാഗമാവില്ല എന്നും, തന്നെ ക്ഷണിച്ചാൽ പോലും അതിൽ അഭിനയിക്കില്ല എന്നുമാണ് പാർവതി വ്യക്തമാക്കുന്നത്.
നേരത്തെ ടി കെ രാജീവ് കുമാർ രചിച്ചു പ്രിയദർശൻ ആണ് അമ്മ ചിത്രം സംവിധാനം ചെയ്യാനിരുന്നത്. എന്നാൽ തിരക്ക് മൂലം പ്രിയദർശൻ പിന്മാറുകയാണ് ഉണ്ടായത്. ഇപ്പോൾ ലഭിക്കുന്ന റിപ്പോർട്ടുകൾ പ്രകാരം വൈശാഖ് ആണ് ഈ ചിത്രം സംവിധാനം ചെയ്യാൻ പോകുന്നത്.
ഉദയ കൃഷ്ണ രചിക്കുന്ന ഈ ചിത്രം നിർമ്മിക്കുന്നത് ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ ആയിരിക്കും. മോഹൻലാൽ, മമ്മൂട്ടി എന്നിവർ ആയിരിക്കും ഈ ചിത്രത്തിലെ നായകന്മാർ എന്നും റിപ്പോർട്ടുകൾ വരുന്നുണ്ട്. മമ്മൂട്ടി നായകനായി എത്തുന്ന പുഴു എന്ന ചിത്രത്തിലാണ് പാർവതി ഇനി അഭിനയിക്കുന്നത്.