ശ്രീവിദ്യ പ്രണയിച്ചിരുന്നത് കമൽഹാസനെയല്ല, മലയാളികളുടെ പ്രിയപ്പെട്ട സംവിധായകനെ: അധികമാർക്കുമറിയാത്ത രഹസ്യം

52

മലയാളികൾ എന്നും സ്ത്രീത്വത്തിന്റെ പ്രതീകമായി കരുതിയ നടിയാണ് ശ്രീവിദ്യ. മൺമറഞ്ഞെങ്കിലും മലയാളികളുടെ ഓർമകളിൽ നിന്ന് ശ്രീവിദ്യയെ പറിച്ചെറിയാൻ ആർക്കും സാധിക്കില്ല. യുവനടിയായി എത്തിയ ശ്രീവിദ്യ പിന്നീട് മലയാള സിനിമയുടെ എല്ലാമെല്ലാമായി മാറുകയായിരുന്നു.

നാല് പതിറ്റാണ്ടുകൾ നീണ്ട ശ്രീവിദ്യയുടെ സിനിമാ ജീവിതം എന്നും വിവാദങ്ങളിൽ നിറഞ്ഞുനിന്നു. ഒരു സിനിമാക്കഥയെ വെല്ലുന്ന തരത്തിൽ പലപ്പോഴും ജീവിതം അവരെ നോക്കി മന്ദഹസിച്ചു. ശ്രീവിദ്യയുമായി ഏറ്റവുമധികം ചേർത്തുവായിച്ച പേര് നടൻ കമലഹാസന്റേതായിരുന്നു.

Advertisements

എന്നാൽ ശ്രീവിദ്യ പ്രണയിച്ചത് കമലഹാസനെയല്ലെന്നും ശ്രീവിദ്യയ്ക്ക് ആരോടെങ്കിലും ആത്മാർത്ഥമായി പ്രണയം തോന്നിയിട്ടുണ്ടെങ്കിൽ അത് സംവിധായകൻ ഭരതനോട് മാത്രമായിരുന്നെന്ന് പറയുകയാണ് അവരുടെ സഹൃത്തും തിരക്കഥാകൃത്തുമായ ജോൺപോൾ.

ഒരു സ്വകാര്യ ചാനലിലാണ് ശ്രീവിദ്യയും ഭരതനും തമ്മിലുള്ള ബന്ധത്തിന്റെ ആഴം വ്യക്തമാക്കിയത്. ദേഹീദേഹങ്ങളെ ലയിപ്പിച്ചുകൊണ്ട് ശ്രീവിദ്യയ്ക്ക് ആരോടെങ്കിലും ഒരു അനുരാഗ ബന്ധം ഉണ്ടായിരുന്നുവെങ്കിൽ അത് ഭരതനോട് മാത്രമായിരുന്നു.

ഒരിക്കലും ഒരു ദാമ്പത്യത്തിന്റെ സാഫല്യത്തിലേക്കെത്തുവാനുള്ളതല്ല തങ്ങൾ തമ്മിലുള്ള ആഭിമുഖ്യം എന്നറിഞ്ഞുകൊണ്ട്, ഒരുതരത്തിലുമുള്ള ജീവിത വ്യവസ്ഥിതികളിലും തളയ്ക്കപ്പെടാതെ പ്രണയത്തിന്റെ ഫലം പ്രണയം മാത്രം എന്ന് തിരിച്ചറിഞ്ഞുകൊണ്ട് അന്യോന്യം പ്രണയവർഷം ചൊരിഞ്ഞവരായിരുന്നു ഭരതനും ശ്രീവിദ്യയും.

ഭരതന്റെ ജീവിത്തിലെ പങ്കാളി ലളിതയാണെന്നും, ആ കുഞ്ഞുങ്ങൾക്കമ്മ ലളിതയാണെന്നും, അവരുടെ ജീവിതത്തിന്റെ ഭദ്രതയാണ് ഭരതന്റെ ഊർജത്തിന്റെ പുറകിലെ സ്രോതസ്സെന്നും ഏറ്റവും കൂടുതൽ തിരിച്ചറിഞ്ഞിരുന്നതും ശ്രീവിദ്യയാണ്.

അതുകൊണ്ടുതന്നെയാണ് ലളിതയും ശ്രീവിദ്യയും ഏറ്റവും നല്ല ചങ്ങാതിമാരായി തീർന്നത്.2006 ഒക്ടോബർ 19നാണ് ശ്രീവിദ്യ അന്തരിച്ചത്. മുന്നൂറിലധികം സിനിമകളിൽ അഭിനയിച്ച ശ്രീവിദ്യ നാലു തവണ സംസ്ഥാന പുരസ്‌ക്കാരത്തിന് അർഹയായിരുന്നു.

നാലു പതിറ്റാണ്ടു കാലമായി മലയാള സിനിമയിൽ നിറഞ്ഞു നിന്ന അഭിനയപ്രതിഭയെ അർബുദത്തിന്റെ രൂപത്തിൽ വിധി കവർന്നെടുക്കുകയായിരുന്നു.

Advertisement