സിനിമാ അഭിനയ രംഗത്ത് വളരെ കുറിച്ചു കാലം മാത്രമേ ഉണ്ടായിരിന്നുള്ളു എങ്കിലും എന്നും ഓർത്തിരിക്കാൻ പറ്റിയ ഒരുപിടി കഥാപാത്രങ്ങളെ മലയാളികൾക്ക് സമ്മാനിച്ച താരമായിരുന്നു സംയുക്ത വർമ്മ. 2 തവണ മികച്ച നടിക്കുള്ള സംസ്ഥാന അവാർഡ് വരെ നേടിയെടുത്ത സംയുക്ത നടൻ ബിജു മേനോനെ പ്രണയിച്ച് വിവാഹം കഴിച്ചതോടെ സിനിമ വിടുകയായിരുന്നു.
കുടുംബ ബന്ധങ്ങളുടെ കഥപറയുന്നതിൽ മുൻപന്തിയിലുള്ള സത്യൻ അന്തിക്കാടിന്റെ വീണ്ടും ചില വീട്ടുകാര്യങ്ങൾ എന്ന സിനിമയിലൂടെയാണ് സംയുക്ത വർമ്മ സിനിമയിലേക്കെത്തുന്നത്. സൂപ്പർതാരം ജയറാമിന്റെ നായികയായി എത്തിയ ആ ആദ്യ സിനിമ തന്നെ ഗംഭീര സക്സസ് ആയതോടെ സംയുക്ത വർമ്മയ്ക്ക് മലയാള സിനിമയിലെ ഭാഗ്യ നടി എന്ന വിളിപ്പേരും വീണു.
പക്ഷേ പിന്നീട് സംയുക്ത വർമ്മ നായികയായ ആറു സിനിമകളാണ് ബോക്സ് ഓഫീസിൽ വമ്പൻ പരാജയം ഏറ്റുവാങ്ങിയത്. വീണ്ടും ചില വീട്ടുകാര്യങ്ങൾ’ എന്ന സിനിമയ്ക്ക് ശേഷം സംയുക്ത വർമ്മ ഡേറ്റ് നൽകിയ സുരേഷ് ഗോപി നായകനായ വാഴുന്നോർ എന്ന ചിത്രത്തിനായിരുന്നു. ജോഷി സംവിധാനം ചെയ്ത ഈ സിനമി ഏറെ ശ്രദ്ധിക്കപ്പെടാതെ പോയി.
ഇതിൽ നായിക വേഷമല്ലെങ്കിലും സുരേഷ് ഗോപിയുടെ സഹോദരി കഥാപാത്രമായി സംയുക്ത വർമ്മ സിനിമയിലുടനീളം നിറഞ്ഞു നിന്നിരുന്നു. ചിത്രത്തിൽ കൃഷ്ണയായിരുന്നു സംയുക്തയുടെ ജോഡിയായി അഭിനയിച്ചത്. പിന്നീട് ലാൽ ജോസ് സംവിധാനം ചെയ്ത ചന്ദ്രനുദിക്കുന്ന ദിക്കിൽ എന്ന സിനിമയിലാണ് സംയുക്ത അഭിനയിച്ചത്.
എന്നാൽ ശരാശരി വിജയത്തിൽ ഒതുങ്ങിയ ഈ ദിലീപ് ചിത്രത്തിൽ കാവ്യാ മാധവന് ഒപ്പം സംയുക്ത നായിക തുല്യമായ നല്ലൊരു വേഷമായിരുന്നു സംയുക്തയ്ക്ക്. വീണ്ടും ചില വീട്ടുകാര്യങ്ങൾ എന്ന സിനിമയ്ക്ക് ശേഷം സംയുക്ത മുഴുനീള നായികയായി എത്തിയത് ശ്രീനിവാസൻ നായകനായ അങ്ങനെ ഒരു അവധിക്കാലത്ത് എന്ന സിനിമയിലായിരുന്നു.
പക്ഷേ സംയുക്ത വർമ്മക്ക് ആ ചിത്രം ഒരു നായിക എന്ന നിലയിൽ വലിയ മാർക്കറ്റ് വാല്യൂ നൽകിയില്ല. വീണ്ടും ശ്രീനിവാസന്റെ തിരക്കഥയിൽ ജയറാമിന്റെ നായികായി സ്വയംവരപ്പന്തൽ എന്ന സിനിമയിൽ അഭിനയിച്ച സംയുക്തയ്ക്ക് മലയാള സിനിമയിലെ ഹിറ്റ് നായിക എന്ന പേര് നേടിയെടുക്കാൻ ആ സിനിമയിലൂടെയും കഴിഞ്ഞില്ല. തുടർന്ന് ലെനിൻ രാജേന്ദ്രന്റെ മഴയും കമലിന്റെ മധുരനൊമ്പരക്കാറ്റും സംയുക്ത വർമ്മ അപാര അഭിനയ സാധ്യത അടയാളപ്പെടുത്തി എങ്കിലും സാമ്പത്തികമായി നന്നേ പരാജയമായി.
രാജസേനൻ ജയറാം കൂട്ടുകെട്ടിൽ ഇറങ്ങിയ നാടൻ പെണ്ണും നാട്ടുപ്രമാണിയും എന്ന സിനിമയിലും സംയുക്ത നായിക ആയി എത്തി. പക്ഷേ ഈ സിനിമയും ബോക്സ് ഓഫീസിൽ പരാജയമായി. പിന്നീട് റാഫിമെക്കാർട്ടിന്റെ സംവിധാനത്തിൽ ഇറങ്ങിയ തെങ്കാശിപ്പട്ടണത്തിലാണ് സംയുക്ത വർമ്മ നായികയായി എത്തുന്നത്.
കാവ്യ മാധവനും, ഗീതു മോഹൻദാസിനും ഒപ്പം മൂന്നു നായികമാരിൽ ഒരാളായിട്ടായിരുന്നു സംയുക്ത ഈ സിനിമയിൽ അഭിനയിച്ചത്. സുരേഷ് ഗോപി, ലാൽ എന്നവരുടെ സാന്നിധ്യവും ദിലീപും സലീംകുമാറും കൈകാര്യം ചെയ്ത അപാര കോമഡിയും മികച്ച ഗാനങ്ങളും, ഒക്കെയായി ആകെ കളർമുള്ളായ മൂഡാണ് സിനമയുടെ തകർപ്പൻ വിജയത്തിന് കാരണമായതെങ്കും സംയുക്ത എന്ന നായിക നടിയെ വീണ്ടും ചില വീട്ടുകാര്യങ്ങളിലെ വേഷത്തിന് ശേഷം കൂടുതൽ ജനപ്രിയമാക്കി മാറ്റിയത് തെങ്കാശി പട്ടണത്തിലെ മീനാക്ഷി എന്ന കഥാപാത്രമായിരുന്നു.