മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടിക്ക് രണ്ട് മക്കളാണ് ഉള്ളത്. ദുൽഖർ സൽമാനും സുറുമിയും. ഇതിൽദ ദുൽഖർ ഇന്ന് ഇന്ത്യൻ സിനിമയിലെ തന്നെ യുവ സൂപ്പർതാരമാണ്. എന്നാൽ സുറുമി പ്രശസ്തിയുടെ വെള്ളിവെളിച്ചത്തിൽ നിന്നും മാറി തന്റെതായ ജീവിതവഴികളിൽ ആണ് സഞ്ചരിക്കുന്നത്.
സിനിമയുടെ വെള്ളിത്തിരയിൽ ഇല്ലെങ്കിലും സുറുമി ബാപ്പയുടെ അഭിമാനമാണ്.സുറുമിക്ക് ഉള്ളത് മമ്മൂട്ടിയുടെ മകളെന്ന മേൽവിലാസമോ ദുൽഖറിന്റെ സഹോദരി എന്നുള്ള മേൽവിലാസമോ മാത്രമല്ല. രാജ്യത്തെ പ്രശസ്തനായ ഹാർട്ട് സർജൻ മുഹമ്മദ് റൈഹാൻ ഷാഹിദിന്റെ ഭാര്യ കൂടിയാണ് സുറുമി.
എന്നാൽ ഇവരിൽ നിന്നെല്ലാം വ്യത്യസ്തയായി വരകളുടെ വേറിട്ട ലോകത്താണ് സുറുമി. അച്ഛനെയും സഹോദരനെയും പോലെ സിനിമയിലേക്ക് എത്താതെ ചിത്ര രചനയാണ് സുറുമി തന്റെ ഇഷ്ട മേഖലയായി തെരഞ്ഞെടുത്തിരിക്കുന്നത്.
അതേ സമയം മറ്റൊരു താരരാജാവായ മോഹൻലാലിന്റെ മകൻ പ്രണവും, മമ്മൂട്ടിയുടെ മകൻ ദുൽഖറും നായകൻമാരായി എത്തിയെങ്കിൽ കൂടിയും മോഹൻലാലിന്റെ മകൾ വിസ്മയയും മമ്മൂട്ടിയുടെ മകൾ സുറുമീയും സിനിമാ മേഖലയിലേക്ക് എത്തിനോക്കുക പോലും ചെയ്തിട്ടില്ല. താൻ എന്തുകൊണ്ടാണ് സിനിമയിലെക്ക് എത്താത്തത് എന്ന് സുറുമി തുറന്നുപറഞ്ഞിരുന്നു.
സിനിമ ഇഷ്ടമാണെന്നും എന്നാൽ വാപ്പയെ പോലെയോ സഹോദരനെ പോലെയോ ക്യാമറയ്ക്ക് മുന്നിൽ നിന്ന് അഭിനയിക്കാൻ തനിക്ക് കഴിയില്ല അഭിനയം ഭയം ആണെന്നും താൽപര്യക്കുറവുണ്ടെന്നും സുറുമി പറയുന്നു. എന്തെങ്കിലും ആകണമെന്നോ ചെയ്യണമെന്നോ വാപ്പ ഒരിക്കലും ഒരു കാലത്തും തന്നെ നിർബന്ധിച്ചിട്ടില്ല.
എന്തു ചെയ്യാനും എന്ത് തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യവും വാപ്പ തന്നിരുന്നു അതുകൊണ്ട് തന്നെയാണ് ചിത്രരചന തെരഞ്ഞെടുത്തതെന്ന് സുറുമി പറയുന്നു. സിനിമയുടെ പിന്നിൽ നിന്ന് പ്രവർത്തിക്കാമോ എന്ന ചോദ്യത്തിന് ഫോട്ടോഗ്രാഫി തനിക്ക് ഇഷ്ടമാണെന്നും എന്നാൽ മികച്ച രീതിയിൽ ഫോട്ടോ എടുക്കാൻ തനിക്ക് സാധിക്കുമോ എന്ന് അറിയില്ലെന്നും സുറുമി തുറന്നുപറയുന്നു.
കുട്ടിക്കാലം മുതലേ വരയ്ക്കാറുണ്ട് എന്നും വീട്ടിൽ വാപ്പയും ഉമ്മയും സഹോദരനും അടക്കം എല്ലാവരും തനിക്ക് പ്രോത്സാഹനം നൽകി വിവാഹശേഷം വിദേശത്തായിരുന്നു സുറുമി. ഇപ്പോൾ നാട്ടിൽ തിരിച്ചെത്തിയ സുറുമി എല്ലാവരും ഇവിടെ ഉള്ളപ്പോൾ അവർക്കൊപ്പം നിൽക്കാൻ താൻ ആഗ്രഹിക്കുന്നുവെന്നാണ് പറയുന്നത്.
ചെന്നൈയിൽ ഗ്രാജുവേഷൻ പൂർത്തിയാക്കിയ സുറുമി പിന്നീട് പഠനം നടത്തിയത് ലണ്ടനിലായിരുന്നു. 14 ഉം 12ഉം വയസ്സുള്ള രണ്ട് മക്കളാണ് സുറുമിക്ക് ഉള്ളത്. നന്നായി വായിക്കുന്ന ആളായ സുറുമി തന്റെ ഉമ്മച്ചി നന്നായി വായിക്കുമായിരുന്നു എന്നും മാധവിക്കുട്ടി അടക്കം ഒട്ടേറെ കഥകൾ ചെറുപ്പത്തിൽ തന്നെ തനിക്ക് വായിച്ചു തന്നിട്ടുണ്ടെന്നും അതെല്ലാം തന്റെ ജീവിതത്തിൽ സ്വാധീനിച്ചി ട്ടുണ്ടെന്നും തുറന്നുപറയുന്നു.
നല്ലൊരു വീട്ടമ്മയായി മനോഹരമായ ഒരു കാൻവാസിൽ പകർത്തിയ ഒരു ചിത്രം പോലെ താര പദവിയുടെ ഭാരങ്ങൾ ഒന്നുമില്ലാതെ ചിത്രങ്ങളുടെയും ചായങ്ങളുടെയും ലോകത്ത് പൂർണ്ണമായും കലാകാരിയായി ജീവിക്കുകയാണ് സുറുമി ഇപ്പോൾ.