സാന്ത്വനം സിരിയലിലെ അപ്പു രക്ഷാ രാജ് വിവാഹിത ആകുന്നു, വരൻ ആരാണെന്ന് അറിയാവോ

686

മലയാളം മിനിസ്‌ക്രീൻ പ്രേക്ഷകർക്ക് ഏറെ ഇഷ്ടപ്പെട്ട സൂപ്പർഹിറ്റ് പരമ്പരയാണ് സാന്ത്വനം സീരിയൽ. മലയാള സിനിമയലെ മുൻകാല നായകനടി ചിപ്പിയാണ് ഈ പരമ്പര നിർമ്മിക്കുന്നത്ും കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നുതും.

സാന്ത്വനം പരമ്പരയുടെ പുതിയ എപ്പിസോഡുകൾക്കായി വലിയ ആകാംക്ഷകളോടെയാണ് ആരാധകർ കാത്തിരിക്കാറുളളത്. ചിപ്പിടെ കൂടാതെ നിരവധി താരങ്ങൾ അണിനിരക്കുന്ന പരമ്പരയിൽ നടി രക്ഷാ രാജും ഒരു പ്രധാന വേഷത്തിൽ എത്തുന്നുണ്ട്.

Advertisements

Also Read
അടുത്ത സിനിമയിൽഎന്നെ നായകനാക്കും എന്ന് കരുതിയാണ് ഹൃദയത്തിൽ പാടിയത്, പക്ഷേ വിനീത് ചതിച്ചു, ഇനി ഞാൻ പോവില്ല: പൃഥ്വിരാജ്

അപ്പു (അപർണ) എന്ന കഥാപാത്രമായാണ് രക്ഷാ രാജ് സാന്ത്വനത്തിൽ എത്തുന്നത്. ഗീരീഷ് നമ്പ്യാർ അവതരിപ്പിക്കുന്ന ഹരി എന്ന കഥാപാത്രത്തിന്റെ ഭാര്യ വേഷമാണ് രക്ഷയ്ക്ക്. നടിയുടെ ഏറ്റവും പുതിയ വിശേഷം ആണ് ഇപ്പോൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. അപ്പു അവരുടെ യഥാർത്ഥ ജീവിതത്തിലെ ഹരിയേട്ടനെ കണ്ടെത്തിയിരിക്കുന്നു.

ഇൻസ്റ്റഗ്രാം വഴിയാണ് രക്ഷ ഈ വിവരം പങ്കുവെച്ചത്. അർകജ് എന്നാണ് ഇദ്ദേഹത്തിന്റെ പേര്. കോഴിക്കോട് സ്വദേശിയാണ് ഇദ്ദേഹം. ബാംഗ്ലൂരിൽ ആണ് ജോലി ചെയ്യുന്നത്. ഐടി മേഖലയിൽ ആണ് ജോലി ചെയ്യുന്നത്. ഇരുവരും ഒരുമിച്ചുള്ള ചിത്രങ്ങളും രക്ഷാ പങ്കുവെച്ചിട്ടുണ്ട്.

നിരവധി ആളുകളാണ് ഇവർക്ക് ആശംസകൾ അർപ്പിച്ചു കൊണ്ട് രംഗത്തെത്തുന്നത്. വിവാഹം എന്നാണ് ആളുകൾ ചോദിക്കുന്നത്. നമുക്ക് പാർക്കാൻ മുന്തിരി തോപ്പുകൾ എന്ന സൂപ്പർ ഹിറ്റ് പരമ്പരയിലെ നായിക ആയിരുന്നു രക്ഷാ രാജ്. കോഴിക്കോട് സ്വദേശി ആണ് രക്ഷ രാജ്. തമിഴിൽ കൂടി അഭിനയം തുടങ്ങിയ രക്ഷ പിന്നീട് മലയാളത്തിൽ കലാഭവൻ മണി ചിത്രം മലയാളിയിലും അഭിനയിച്ചു.

Also Read
ഹിറ്റ് സംവിധാകനുമായി വീട്ടുകാരെ എതിർത്ത് ഒളിച്ചോടി പോയി വിവാഹം, വിവാഹ മോചനം, പുനർ വിവാഹം, വീണ്ടും അഭിനയത്തിലേക്ക്; സീരിയലുകളിലെ സൂപ്പർ നായിക രശ്മി സോമന്റെ ജീവിതം ഇങ്ങനെ

എന്നാൽ നമുക്ക് പാർക്കാൻ മുന്തിരി തോപ്പുകൾ എന്ന ചിത്രത്തിൽ സോഫി എന്ന വേഷത്തിൽ എത്തിയതോടെ ആണ് താരം ശ്രദ്ധ നേടുന്നത്. ആദ്യ പരമ്ബരയിൽ കൂടി തന്റെ പ്രേക്ഷരുടെ ഇഷ്ടം നേടാൻ രക്ഷക്ക് കഴിഞ്ഞു. ജയകൃഷ്ണൻ ആയിരുന്നു ആ പരമ്പരയിൽ സോളമൻ എന്ന കേന്ദ്ര കഥാപാത്രം ആയി എത്തിയത്.

ശിവനും അഞ്ജലിയും ആണ് സാന്ത്വനം സീരിയലിൽ കൂടുതൽ ശ്രദ്ധ നേടുന്നത് എങ്കിൽ കൂടിയും രക്ഷാ രാജ് അവതരിപ്പിക്കുന്ന അപർണ്ണ ഒരേ സമയം നെഗറ്റീവ് പോസിറ്റിവ് ഭാവങ്ങൾ മാറിമറിയുന്ന കഥാപാത്രം കൂടി യാണ്.

Advertisement