എപ്പോഴും കളി തരുമോന്ന് ചോദിച്ചോണ്ട് നടന്നാൽ ഏത് നേരത്തും തരാൻ മുട്ടി നിൽക്കുന്നവരല്ല ചുറ്റുമുള്ള പെണ്ണുങ്ങൾ: വിനായകനോട് ഡോ.ഷിംന അസീസ്

695

ഒരുത്തീ എന്ന സിനിമയുടെ പ്രമോഷന്റെ ഭാഗമായി നടന്ന പത്രസമ്മേളനത്തിലും തുടർന്നുള്ള ഇന്റർവ്യൂവിലും പ്രശസ്ത നടൻ വിനായകൻ മീടുവുമായി ബന്ധപ്പെട്ട് നടത്തിയ പ്രസ്താവനയ്ക്ക് എതിരെ വൻ വിമർശനമാണ് ഉയരുന്നത്. വിനായകനെ അനുകൂലിച്ചും പ്രതികൂലിച്ചും നരവധി പേർ എത്തുന്നുണ്ട്.

എന്താണ് മീ ടു എനിക്ക് അറിയില്ല. പെണ്ണിനെ കയറി പിടിച്ചോ. അതാണോ? ഞാൻ ചോദിക്കട്ടെ ഒരു പെണ്ണുമായും എനിക്ക് ശാ രീ രി ക ബന്ധത്തിൽ ഏർപ്പെടണം എന്നുണ്ടെങ്കിൽ എന്ത് ചെയ്യും. എന്റെ ലൈഫിൽ ഞാൻ പത്ത് സ്ത്രീകളുമായി ശാരീരിക ബന്ധത്തിൽ ഏർപ്പെട്ടിട്ടുണ്ട്.

Advertisements

ആ പത്ത് സ്ത്രീകളോടും ഞാൻ ആണ് എന്നോടൊപ്പം ഫിസിക്കൽ റിലേഷൻഷിപ്പിൽ ഏർപ്പെടുമോ എന്ന് അങ്ങോട്ട് ചോദിച്ചത്. അതാണ് നിങ്ങൾ പറയുന്ന മീ ടു എങ്കിൽ ഞാൻ ഇനിയും ചോദിക്കും. എന്നോട് ഒരു പെണ്ണും ഇങ്ങോട്ട് വന്നു ചോദിച്ചിട്ടില്ല.എന്നതായിരുന്നു വിനായകന്റെ വിവാദ വാക്കുകൾ.

Also Read
കൂടെ നിൽക്കും എന്ന് കരുതിയവർ അന്ന് രാജുവിന് എതിരെ നിന്നപ്പോൾ മമ്മൂട്ടിയാണ് സഹായിച്ചത്, മമ്മൂട്ടിയുടെ ആ കരുതൽ മറക്കാനാവില്ല: മല്ലിക സുകുമാരൻ

ഇപ്പോൾ ഇതാ വിനായകന് എതിരെ രംഗത്ത് എത്തിയിരിക്കുകയാണ് മലയാളികൾക്ക് ഏറെ സുപരിചിതയും സോഷ്യൽ മീഡിയ ആക്ടിവിസ്റ്റുമായ ഡോ.ഷിംന അസീസ്. കാണുന്നവരോടൊക്കെ കളി തരുമോ എന്ന് ചോദിച്ചോണ്ട് നടന്നാൽ ഏത് നേരത്തും തരാൻ മുട്ടി നിൽക്കുന്നവരല്ല ചുറ്റുമുള്ള പെണ്ണുങ്ങൾ.

കൺസെന്റ് എന്നാൽ അതല്ല, അങ്ങനെ ചോദിക്കുന്നത് കൊണ്ട് മാത്രം ലൈം ഗി ക തയിലെ അനുവാദം ചോദിക്കൽ പൂർണ്ണമാവുന്നില്ല എന്നും ഷിംനാ അസീസ് ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ പറയുന്നു.

ഷിംനാ അസീസിന്റെ കുറിപ്പ് ഇങ്ങനെ,

വിനായകാ കാണുന്നവരോടൊക്കെ കളി തരുമോന്ന് ചോദിച്ചോണ്ട് നടന്നാൽ ഏത് നേരത്തും തരാൻ മുട്ടി നിൽക്കുന്നവരല്ല ചുറ്റുമുള്ള പെണ്ണുങ്ങൾ. കൺസെന്റ് എന്നാൽ അതല്ല, അങ്ങനെ ചോദിക്കുന്നത് കൊണ്ട് മാത്രം ലൈംഗികതയിലെ അനുവാദം ചോദിക്കൽ പൂർണ്ണമാവുന്നില്ല.

സ്വതന്ത്ര്യമായി നൽകപ്പെടുന്ന, തിരിച്ചെടുക്കാൻ കഴിയുന്ന, പൂർണമായ അറിവോടും താൽപര്യത്തോടും കൂടി കൃത്യമായി ചിന്തിച്ച് മാത്രം കൊടുക്കുന്ന ഒന്നാകണം കൺസെന്റ്. കൂടാതെ ഈ ചോദ്യം ചോദിക്കുന്ന സാഹചര്യങ്ങളും, അതിനു മുൻപും ശേഷവുമായി അപ്ലിക്കബിളായ നൂറുകാര്യങ്ങളും വേറെയുമുണ്ട്.

അതെല്ലാം മായ്ച്ച് കളഞ്ഞ് ഈ വിഷയത്തെ ഇങ്ങനെയൊരു ഒറ്റബുദ്ധിയിലേക്ക്, ഒറ്റച്ചോദ്യത്തിലേക്ക് വളച്ചൊടിച്ച് കൊണ്ടുവന്ന് കെട്ടാനുള്ള പൂതി മനസ്സിൽ തന്നെ വച്ചാൽ മതി. ആ മാധ്യമ പ്രവർത്തകയെ ചൂണ്ടിക്കാണിച്ച് പറഞ്ഞതൊക്കെ അങ്ങേയറ്റം ഹീനമാണ്, ഹരാസ്‌മെന്റാണ്.

ഒരു സ്ത്രീയുടെ ജോലിസ്ഥലത്ത് വെച്ച് ഒരാൾ ആ സ്ത്രീയോട് ഫിസിക്കൽ ഇന്റിമസി വേണമെങ്കിൽ ഞാനവരോടും ചോദിക്കും എന്ന് പറഞ്ഞത് കേട്ട് ഇളിച്ചോണ്ടിരുന്നവരും വല്ലാതെ അദ്ഭുതപ്പെടുത്തുന്നു.
കൺസെന്റൊക്കെ ആൺ അഹമ്മതിയിൽ ഇപ്പോഴും ഈ രീതിയിലൊരു ചിത്രമാണ്. എന്നിട്ട് അത് വെച്ച് മീടു നേർപ്പിക്കുന്നത് വേറേയും.

Also Read
ഞാൻ യോജിക്കുന്നു, വിനായകൻ പറഞ്ഞതിൽ ഒരു തെറ്റുമില്ല, സമ്മത പ്രകാരം ബന്ധപ്പെട്ടിട്ട് തെറ്റി പിരിയുമ്പോൾ മീടു ആരോപിക്കുകയല്ലേ പലരും: ജോമോൾ ജോസഫ്

ഫെറാരിയിൽ കിരീടം ചൂടി വന്നിറങ്ങുമെന്നും, അവാർഡ് കിട്ടിയപ്പോൾ മാധ്യമങ്ങളുടെ മുന്നിൽ അമ്മയ്ക്ക് ഉമ്മ കൊടുത്ത് ജീവിതത്തിൽ അഭിനയിക്കാൻ താല്പര്യമില്ലെന്നുമൊക്കെ ശക്തമായി പൊളിറ്റിക്സ് പറഞ്ഞ വിനായകനെ പോലെ ഒരാൾക്ക് പോലും സെക്ഷ്വാലിറ്റി എന്ന വിഷയം വരുമ്പോൾ നിലപാടുകളും ബോധ്യങ്ങളും ദേ ഈ കിടക്കുന്നതാണ്. മ** !

Advertisement