വളരെ പെട്ടെന്ന് തന്നെ മലയാളികളുടെ പ്രിയപ്പെട്ട നടിയായി മാറിയ താരമാണ് ഗായത്രി സുരേഷ്. കുഞ്ചാക്കോ ബോബൻ നായകനായ ജമ്‌നപ്യാരി എന്ന ചിത്രത്തിലൂടെയാണ് ഗായത്രി സിനിമയിലേക്ക് എത്തിയത്. പിന്നീട് ഒരുപിടി സിനിമകളിൽ മികച്ച വേഷങ്ങൾ ചെയ്യുകയായിരുന്നു.
അതേ സമയം പലപ്പോഴും നിരവധി ട്രോളുകൾക്കും സൈബർ ആ ക്ര മ ണ ങ്ങ ൾക്കും നടി ഇരയാകേണ്ടി വന്നിട്ടുണ്ട്. ഇപ്പോൾ ഒരു മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തിൽ ഗായത്രി സുരേഷ് പറഞ്ഞ വാക്കുകൾ ആണ് സോഷ്യൽ മീഡിയകളിൽ വൈറലായി മാറിയിരിക്കുന്നത്.
തന്റെ കാർ അ പ ക ടത്തിൽ പെട്ടതിന് ശേഷമാണ് തന്റെ അഭിമുഖങ്ങൾക്ക് വ്യൂസ് കൂടിയതെന്നും കൂടുതൽ ആളുകൾക്കിടയിൽ താൻ അറിയപ്പെടാൻ തുടങ്ങിയതെന്നും പറയുകയാണ് നടി ഗായത്രി സുരേഷ്. നേരത്തെയും താൻ അഭിമുഖങ്ങൾ നൽകിയിട്ടുണ്ട്, എന്നാൽ അവയൊന്നും ആരും കാണാറില്ലായിരുന്നു എന്നും ഗായത്രി പറയുന്നു.
Also Read
മോഹൻലാലിന്റെ ആ സിനിമ പരാജയപ്പെട്ടതിന് കാരണം പ്രിയദർശൻ; വെളിപ്പെടുത്തലുമായി സത്യൻ അന്തിക്കാട്
കാറപകടം ഉണ്ടായതിന് ശേഷം എന്ത് ചെയ്യുന്ന കാര്യങ്ങളും ട്രോളാവാനും വൈറൽ ആവാനും ആളുകളിലെത്താനും തുടങ്ങി. അവർ പറഞ്ഞു. അപകടം ഉണ്ടായതിന് ശേഷം ട്രോൾ നിരോധിക്കണമെന്ന് പറഞ്ഞ് കൊണ്ട് മുഖ്യമന്ത്രിക്ക് അയച്ച കത്ത് വൈറലായതായും ഗായത്രി പറയുന്നു. ‘ഞാൻ ഭയങ്കര ഫാന്റസിയിൽ ജീവിക്കുന്നയാളാണ്. അങ്ങനെ സിനിമയിൽ നായകനും നായികയും പോരാടുന്നതൊക്കെ കണ്ട് അതുപോലെ ആവണമെന്ന് കരുതി.
അങ്ങനെയാണ് ഞാൻ മുഖ്യമന്ത്രിക്ക് കത്തയച്ചതെന്ന് ഗായത്രി സുരേഷ് പറയുന്നു. അതേസമയം ട്രോളുകൾ ആദ്യമൊന്നും എൻജോയ് ചെയ്യാറില്ലായിരുന്നെന്നും എന്നാൽ ഇപ്പോൾ അതിനെ പോസിറ്റീവായി എടുക്കാൻ തുടങ്ങിയെന്നും ഗായത്രി പറയുന്നു. ട്രോൾ വരാനായി താൻ ഒന്നും ചെയ്യാറില്ല. പറയുമ്പോൾ അത് ട്രോളായി പോവുക ആണെന്നും ഗായത്രി പറഞ്ഞു.