കൊറോണ ഭീതിയെ തുടർന്ന് നിർത്തിവെച്ച റിയാലിറ്റി ഷോ ബിഗ് ബോസ് സീസൺ 2 ൽ ഗായികാ സഹോദരിമാരായ അമൃത സുരേഷും അഭിരാമി സുരേഷും പങ്കെടുത്തിരുന്നു. ആര്യ, വീണ, ദയ, എലീന, ഫുക്രു, ഷാജി തുടങ്ങിയവരുമൊക്കെയായി വഴക്കിട്ടിരുന്ന ഇരുവരും രജിത്തിനൊപ്പമായിരുന്നു മിക്ക സമയവും.
ബിഗ് ബോസ് വീട്ടിലെ സമാധാന അന്തരീക്ഷം നഷ്ടമായത് ഇവരുടെ വരവോടെയാണെന്നും വീണ പറഞ്ഞിരുന്നു. കൂടാതെ വീണ അമൃത ക്രൂക്ക്ഡ് ആണെന്നും പറഞ്ഞു. ഈ പരാമർശനത്തിന് മറുപടിയുമായി എത്തിയിരിക്കുകയാണ് അമൃത. വീണയുടെ അഭിമുഖത്തിന്റെ പത്ര കട്ടിംഗിസിനൊപ്പമായാണ് അമൃത മറുപടി പോസ്റ്റ് ചെയ്തത്.
ഈ മനോഹരിയായ സ്ത്രീയ്ക്ക് ആശംസകളും പ്രാർത്ഥനകളും എന്നായിരുന്നു അമൃതയുടെ മറുപടി. കിടിലൻ മറുപടിയാണ് അമൃത നൽകിയതെന്നാണ് ആരാധകർ പറയുന്നത്. ബിഗ് ബോസുമായി ബന്ധപ്പെട്ട ഗ്രൂപ്പുകളിൽ ചർച്ചകൾ സജീവമാകുകയാണ്.
അതേ സമയം ബിഗ് ബോസിൽ വിമർശനം പലപ്പോഴും കയ്യാങ്കളിയുടെ വക്കിലെയ്ക്ക് എത്താറുണ്ട്. രേത്തെ അത്തരത്തിൽ ഒരു രംഗത്തിനു സാക്ഷ്യം ബിഗ് ബോസ് ഹൗസ് സാക്ഷ്യം വഹിച്ചിരുന്നു. തർക്കം വീണയും അമൃതയും അഭിരാമിയും തമ്മിലാണ്. ബിഗ് ബോസ് വീട്ടിലെ ഗാർഡൻ ഏരിയയിലാണ് തർക്കം.
രജിത്തിനെ പിടിച്ചതിനെ ച്ചൊല്ലി ആരംഭിച്ച തർക്കത്തിൽ അഭിരാമി, അമൃത, വീണ എന്നിവരാണ് പരസ്പരം പോരടിച്ചത്. കണ്ണുരുട്ടി പേടിപ്പിക്കല്ലേ വീണ ചേച്ചീ.. എന്ന് അഭിരാമി പറഞ്ഞു .പച്ചക്കള്ളം പറയരുത്, ഞങ്ങൾ കണ്ടതാണ്, ചലഞ്ച് ചെയ്യുന്നുവെന്ന് അമൃത പറയുന്നു.
എന്റെയടുത്ത് കാണിക്കാൻ നിൽക്കണ്ടയെന്ന് വീണ പറയുകയാണ്. തുള്ള് തുള്ള് എന്ന് അഭിരാമി പറയുമ്ബോ പിടിച്ചുകൊണ്ട് പോകാൻ ശ്രമിക്കുകയാണ് അമൃത. നേർക്കുനേരെ നിന്ന് കളിക്കെടീ എന്ന് വീണ പറയുന്നു. ഒന്ന് പോ തള്ളേയെന്ന് പറഞ്ഞ് അഭിരാമിയും നിന്നിരുന്നു.