എനിക്ക് എന്റെ അമ്മയാണ് മഞ്ജു ചേച്ചി, സ്നേഹിക്കാനും സ്നേഹിക്കപ്പെടാനും കഴിയുന്നത് മഹാഭാഗ്യം: തുറന്ന് പറഞ്ഞ് ഫുക്രു

364

ലോകത്തെ മുഴുവൻ വിറപ്പിക്കുന്ന കൊറോണ വൈറസിന്റെ വ്യാപനത്തെ തുടർന്ന് ജനപ്രിയ റിയാലിറ്റി ഷോ ആയ ബിഗ്ബോസ് സീസൺ 2 താൽക്കാലികമായി അവസാനിപ്പിച്ചിരുന്നു. ഷോയിൽ നിന്നും 75 ദിവസത്തെ ജീവിതത്തിന് ശേഷം മത്സരാർത്ഥികൾ പുറത്തു വന്നിരിക്കുകയാണ്.

തിരിച്ചെത്തിയപ്പോഴാണ് ഷോയിൽ നടന്ന സംഭവങ്ങൾ പുറത്ത് എങ്ങനെ ബാധിച്ചുവെന്ന് മത്സരാർത്ഥികൾ മനസിലാക്കാൻ തുടങ്ങിയത്. ബിഗ് ബോസിനകത്തും പുറത്തും ഏറ്റവും കൂടുതൽ ചർച്ച ബന്ധമായിരുന്ന മത്സരാർത്ഥികളാണ് ടിക്ടോക് താരം ഫുക്രുവും നടി മഞ്ജു പത്രോസും തമ്മിലുള്ള ബന്ധം. ഇരുവരെയും കുറിച്ച് നിരവധി ട്രോളുകൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു.

Advertisements

ഷോയിൽ നിന്ന് പുറത്തിറങ്ങിയ ഫുക്രു ഇപ്പോൾ മഞ്ജുവുമായും എലീനയുമായുമെല്ലാം തനിക്കുള്ള ബന്ധത്തെ കുറിച്ച് ഒരു അഭിമുഖത്തിൽ വ്യക്തമാക്കിയിരിക്കുകയാണ്. ബിഗ് ബോസ് വീട്ടിൽ നിന്നും എനിക്ക് കുറെയധികം ബന്ധങ്ങൾ കിട്ടി. സുരേഷേട്ടൻ, ഷാജി ചേട്ടൻ, ആര്യ ചേച്ചി, വീണ ചേച്ചി, ദയ ചേച്ചി, മഞ്ജു ചേച്ചി, എലീന. സ്നേഹിക്കാനും സ്നേഹിക്കപ്പെടാനും ലാളിക്കപ്പെടാനുമൊക്കെ കഴിയുന്നത് മഹാഭാഗ്യമായിട്ടു കരുതുന്ന ആളാണ് ഞാൻ.

മഞ്ജു ചേച്ചി എനിക്ക് എന്റെ അമ്മയാണ്. എന്നാൽ ഇവരുമായൊക്കെ ഞാൻ ആത്മബന്ധം പുലർത്തുമ്പോഴും വിയോജിപ്പുകൾ പറയാനും എനിക്ക് കഴിഞ്ഞിട്ടുണ്ട്. അതിനാൽ കളിയെ ബാധിക്കാത്ത തരത്തിൽ ഈ ബന്ധങ്ങളൊക്കെ നിലനിർത്തി തന്നെ ബിഗ് ബോസിൽ നിന്നും ഇറങ്ങാൻ കഴിഞ്ഞു.

ആര്യ ചേച്ചിയോടും വീണ ചേച്ചിയോടും ഷാജി ചേട്ടനോടും ഒക്കെ ഞാൻ വിയോജിപ്പുകൾ പറയാറുണ്ട്. എന്നാൽ എവിടെയൊക്കെയോ എനിക്കിവരുമായൊക്കെ യോജിക്കാനും സ്നേഹിക്കാനും കഴിയുന്നുണ്ട്. എന്റെ ഉള്ളിൽ ഒരു കുട്ടിയുണ്ട്.

ഇടക്കൊക്കെ അത് പുറത്തു വരും. അപ്പൊ ഇവരൊക്കെ ഞാൻ ചൈൽഡിഷ് ആണെന്നൊക്കെ പറയും. എന്നാൽ എന്റെയുള്ളിൽ കാര്യഗൗരവമുള്ള ഒരു മനുഷ്യനുമുണ്ടെന്ന് ഫുക്രു പറഞ്ഞു.

Advertisement