എന്നെ നിങ്ങൾ അവോയ്ഡ് ചെയ്യുകയാണോ? പേളി മാണിയുടെ ചോദ്യം കേട്ട് അമ്പരന്ന് ആരാധകർ

185

മിനിസ്‌ക്രീനിലും ബിഗ് സ്‌ക്രീനിലും തിളങ്ങി മലയാളികളുടെ പ്രിയങ്കരിയായി മാറിയ താരമാണ് ണ് പേളി മാണി. അവതാരകയായി എത്തിയ പേളി നടിയായും കയ്യടി നേടുകയായിരുന്നു. മലയാളം ടെലിവിഷൻ രംഗത്തെ ഏറ്റവും എനർജെറ്റിക്കായ, ജനപ്രീയ ആയ അവതാരകരിൽ ഒരാളാണ് പേളി.

പിന്നീട് ബിഗ് ബോസ് മലയാളം സീസൺ ഒന്നിലേയും ശക്തയായ മത്സരാർത്ഥിയായിരുന്നു പേളി. രണ്ടാം സ്ഥാനത്തായിരുന്നു പേളി ബിഗ് ബോസ് യാത്ര അവസാനിപ്പിച്ചത്. സോഷ്യൽ മീഡിയയിലേയും സജീവ സാന്നിധ്യമാണ് പേളി.

Advertisements

ഇപ്പോവിതാ ട്രോളൻമാരെ മിസ് ചെയ്യുകയാണെന്ന് പറഞ്ഞ് രംഗത്ത് എത്തിയിരിക്കികയാണ് പേളി മാണി. ആരാധകരുടെ സ്നേഹത്തിനൊപ്പം തന്നെ പലപ്പോഴും വിമർശനങ്ങൾ കേൾക്കേണ്ടി വരികയും ട്രോളുകളെ നേരിടേണ്ടി വരികയും ചെയ്ത കൂടിയാണ് പേളി.

Also Read
മകളുടെ കല്യാണത്തിന്റെ തലേ ദിവസവും ദിലീപ് പണവുമായി എത്തി, അതും ഞാൻ ഉദ്ദേശിക്കാത്ത അത്രയും വലിയ തുക ദിലീപും കെപിഎസി ലളിതയം തമ്മിവുള്ള ബന്ധം അറിയുവോ

പേളിയുടെ വിശേഷങ്ങൾക്ക് എന്നും സോഷ്യൽ മീഡിയയിയൽ ആരാധകരുണ്ട്. ബിഗ് ബോസിലൂടെ ആരംഭിച്ച പേളിശ്രീനിഷ് പ്രണയവും വിവാഹവും കുട്ടിയുമെല്ലാം എന്നും ആരാധകരുടെ പ്രിയപ്പെട്ട ചർച്ചാ വിഷയങ്ങളായിരുന്നു. അതേസമയം ട്രോളുകളും ഒരുപാട് നേരിടേണ്ടി വന്നിട്ടുണ്ട് പേളിയ്ക്ക്.

ഇപ്പോഴിതാ ആ ട്രോളുകളെ താൻ ഇപ്പോൽ വല്ലാതെ മിസ് ചെയ്യുന്നുണ്ടെന്ന് പറയുകയാണ് പേളി മാണി. ബിഹൈൻഡ് വുഡ്സ് ഐസിന് നൽകിയ അഭിമുഖത്തിലാണ് പേളി മനസ് തുറന്നത്.

ട്രോളുകളെ ഭയക്കുന്നുണ്ടോ? എന്ന ചോദ്യത്തിനാണ് പേളി മറുപടി നൽകിയത്. ഇപ്പോൾ ട്രോളുകൾ വല്ലാതെ മിസ്സ് ചെയ്യുന്നു. നട തുറന്നു കിടന്നു, തേങ്ങാക്കൊല തുടങ്ങിയ തന്റെ പാട്ടുകളൊക്കെ ഒരുപാട് ട്രോൾ ചെയ്യപ്പെട്ടതാണ്. ഒരുപാട് എൻജോയ് ചെയ്തിരുന്നു അതൊക്കെ.

ഇപ്പോൾ അതൊക്കെ മിസ് ചെയ്യുന്നു, എന്താടാ ഇങ്ങനെ തന്നെ അവോയ്ഡ് ചെയ്യുകയാണോ? എന്നാണ് ചിരിയോടെ പേളി ട്രോളന്മാരോട് ചോദിക്കുന്നത്. അവതാരകയായി അരങ്ങേറ്റം കുറിക്കും മുമ്പ് ഡാഡി പറഞ്ഞ വാക്കുകളാണ് ട്രോളുകളെയും വിമർശനങ്ങളെയുമൊക്കെ പോസ്റ്റീവായി കാണാനും പക്വതയോടെ നേരിടാനും തന്നെ സഹായിച്ചതെന്നും പേളി പറയുന്നു.

ഇത് നിന്റെ കൺട്രോളിൽ നിൽക്കുന്ന ഒന്നല്ല. നിന്നെ ഇഷ്ടപ്പെടാത്ത ഒരുപാടു പേരുണ്ടാവും. അവരെയൊക്കെ ഫെയ്സ് ചെയ്യാൻ നിനക്ക് പക്വത ഉണ്ടെങ്കിൽ മാത്രമേ ഈ ഇൻഡസ്ട്രിയിലേക്ക് കയറാവൂ. പോപ്പുലാരിറ്റി, ടാലന്റ് ഒക്കെ സെക്കന്ററിയാണ്, ഏറ്റവും പ്രധാനം ആളുകളുമായി ഡീൽ ചെയ്യാൻ പഠിക്കുകയെന്നതാണ്.

Also Read
നായിക ആക്കിയത് അബദ്ധം, ചെയ്തത് വലിയ തെറ്റ്, നടി കീർത്തി സുരേഷിന് എതിരെ മഹേഷ് ബാബു സിനിമയുടെ നിർമ്മാതാക്കൾ

വണ്ടിയെടുത്ത് റോഡിലേക്ക് ഇറങ്ങുമ്പോൾ ചിലപ്പോൾ അപകടം ഉണ്ടായേക്കാം എന്ന് അറിഞ്ഞു കൊണ്ടു തന്നെയാണല്ലോ, നമ്മൾ വണ്ടിയെടുത്ത് ഇറങ്ങുന്നത്. അപകടമേ ഉണ്ടാവരുത് എന്നുണ്ടെങ്കിൽ വണ്ടിയെടുത്ത് പുറത്തിറങ്ങാതിരിക്കുന്നതല്ലേ നല്ലത്. ഇക്കാര്യത്തിൽ തന്റെ പോളിസി ഇതാണ്. ഇതെല്ലാം ഇതിന്റെ ഭാഗമാണ് എന്നാണ് പേളി പറയുന്നത്.

Advertisement