മലയാള സിനിമാലോകം മുഴുവൻ പ്രിയ നടി അഭിനയ വിസ്മയം കെപിഎസി ലളിതയുടെ വേർപാട് ഉണ്ടാക്കിയ വേദനയിലാണ്. എല്ലായിടത്തും കെപിഎസി ലളിതയുടെ ഓർമ്മകൾ കൊണ്ട് നിറഞ്ഞു. പഴയ അഭിമുഖങ്ങളും ചിത്രങ്ങളും സിനിമയിലെ ഡയലോഗുകളുമൊക്കെ ഒഴുകി നടക്കുകയാണ്.
ഇതിനിടയിലാണ് ദിലീപ് തനിക്ക് രക്ഷകനായി വന്നിരുന്ന കാലത്തെ കുറിച്ച് നടി പറഞ്ഞൊരു വീഡിയോ വൈറലാവുന്നത്. ജെബി ജംഗ്ഷൻ പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കവേയാണ് തന്റെ മകളുടെ വിവാഹത്തിന് വരെ ദിലീപിന്റെ സഹായം വന്നതിനെ കുറിച്ച് കെപിഎസി ലളിത പറഞ്ഞത്.
ദേ പുട്ടിന്റെ ഉദ്ഘാടകയാണ് കെപിഎസി ലളിത ചേച്ചി. വേറെ എവിടെയും പോയി ഉദ്ഘാടനം ചെയ്യരുത് എന്ന് ദിലീപ് സത്യം ചെയ്യിപ്പിച്ചിരുന്നു. എന്നാൽ താൻ പലയിടങ്ങളിലും പോവാറുണ്ട്. അല്ലാതെ ജീവിക്കാൻ കുടുംബസ്വത്ത് ഒന്നുമില്ലെന്നാണ് നടി പറഞ്ഞത്. മറ്റെവിടെയും പോവേണ്ടെങ്കിൽ പിന്നെ ദിലീപ് മാസം മാസം ഒരു രണ്ട് ലക്ഷം രൂപ ലളിത ചേച്ചിയുടെ അക്കൗണ്ടിൽ ഇട്ട് തരണമെന്ന് ബ്രിട്ടാസ് പറഞ്ഞു.
Also Read
വാനമ്പാടിയിലെ ചന്ദ്രേട്ടനെ മറന്നോ, താരം ഇപ്പോൾ എവിടെ ആണെന്ന് അറിയാമോ, നടന്റെ ജീവിതം ഇപ്പോൾ ഇങ്ങനെ
അങ്ങനെ തരുന്നില്ലെങ്കിലും എന്തൊരു അത്യാവശ്യം പറഞ്ഞാലും ദിലീപ് തരുമെന്നാണ് ലളിത പറഞ്ഞത്. താൻ ഉള്ള കാര്യം പറഞ്ഞതാണ്. എന്തെങ്കിലും കാര്യത്തിന് എന്റെ മനസ് വേദനിക്കുകയോ കണ്ണ് നിറയുകയോ ചെയ്താൽ ആ നിമിഷം ദിലീപ് എന്നെ വിളിക്കും. എന്റെ മോളുടെ വിവാഹം ഓർത്ത് വെച്ച് നിശ്ചയത്തിന്റെ തലേ ദിവസം വന്നു. അന്ന് കൈയ്യിൽ ഒരു പൈസയും ഇല്ലാതിരുന്ന സമയമാണ്.
എന്റെ ഒരു സുഹൃത്തായ കസിനാണ് കാര്യങ്ങളൊക്കെ അറേഞ്ച് ചെയ്യുന്നത്. അവരൊരു മാല കൊണ്ട് വന്ന് കല്യാണനിശ്ചയത്തിന് ഇടാം എന്ന് പറഞ്ഞിരിക്കുകയായിരുന്നു. അന്ന് ദിലീപെനിക്ക് പൈസ കൊടുത്ത് അയച്ചു. ഞാൻ ചോദിക്കുകയോ ആരും പറയുകയോ ചെയ്തിട്ടില്ല. പൈസ കൊണ്ട് വന്ന് തന്നത് മേനകയുടെ ഭർത്താവും നിർമ്മാതാവുമായ സുരേഷാണ്.
അതുപോലെ തന്നെ കല്യാണത്തിന്റെ രണ്ട് ദിവസം മുൻപും വിളിച്ചു. കാശക്കൊ റെഡിയായോ മുതലാളി എന്ന് ചോദിച്ചു. ഒന്നും ആയില്ലെന്ന് പറഞ്ഞപ്പോൾ ഇപ്പോൾ ഒരാൾ വരുമെന്ന് പറഞ്ഞു. പറയാൻ പറ്റാത്ത അത്രയും പൈസ എനിക്ക് കൊടുത്ത് അയച്ചിരുന്നു. ഈ കടമൊന്നും വീട്ടാൻ പറ്റിയിട്ടില്ല. എന്നോട് അത് ചോദിച്ചിട്ടുമില്ല, എനിക്കൊട്ട് കൊടുക്കാനും സാധിച്ചില്ല. വേണോന്ന് ഞാനിത് വരെ ചോദിച്ചിട്ടില്ല.
കഴിഞ്ഞ ജന്മത്തെ സുഹൃതം ആണോന്ന് അറിയില്ല. എന്ത് കാര്യം ഉണ്ടെങ്കിലും വിളിച്ച് പറയും. ഞാനും അങ്ങനെ തന്നെയാണ്. എല്ലാ കാര്യങ്ങളും പറയും. ആഴ്ചയിൽ ഒരിക്കലെങ്കിലും ദിലീപിനെ വിളിച്ച് സംസാരിക്കാറുണ്ടെന്നാണ് കെപിഎസി ലളിത പറഞ്ഞത്.