പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിച്ച് മലയാള സിനിമയിൽ വലിയ വിജയം സൃഷ്ടിച്ച സിനിമകളിലൊന്നാണ് അനിയൻ ബാവയും ചേട്ടൻ ബാവയും. റാഫി മെക്കാർട്ടിൻ തിരക്കഥ ഒരുക്കി രാജസേനൻ സംവിധാനം ചെയ്ത സിനിമ 1995 ലാണ് റിലീസ് ചെയ്യുന്നത്.
വില്ലന്മാരായി തിളങ്ങി നിന്നിരുന്ന നരേന്ദ്ര പ്രസാദും രാജൻ പി ദേവും കോമഡി, ഇമോഷണൽ വേഷത്തിലെത്തിയ സിനിമയാണെന്നുള്ള പ്രത്യേകതയും ഇതിനുണ്ടായിരുന്നു. ദാരിദ്ര്യത്തിന്റെയും അവഗണനയും നിറഞ്ഞ ബാല്യകാലത്തിൽ നിന്നും ജീവിതത്തിൽ പൊരുതി വിജയിച്ച കുട്ടൻ ബാവയും കുഞ്ഞൻ ബാവയും എന്നീ സഹോദരന്മാരുടെ കഥയാണ് ചിത്രത്തിലൂടെ പറഞ്ഞത്.
ഇരുവർക്കുമിടയിലേക്കും കടന്ന് വരുന്ന പുതിയ കഥാപാത്രങ്ങളും അവർക്കിടയിൽ ഉണ്ടാകുന്ന പിണക്കവും ഇണക്കവും ഒക്കെയാണ് സിനിമയ്ക്ക് ആസ്പദമായത്. രാജൻ പി ദേവിനും നരേന്ദ്ര പ്രസാദിനുമൊപ്പം ജയറാമായിരുന്നു നായക വേഷത്തിലെത്തിയത്.
കാവേരി, ഒടുവിൽ ഉണ്ണികൃഷ്ണൻ, പ്രേംകുമാർ തുടങ്ങി വമ്പൻ താരനിര അണിനിരന്ന സിനിമയുടെ പിന്നാമ്പുറ കഥ പറയുകയാണ് റാഫിയിപ്പോൾ. നരേന്ദ്ര പ്രസാദ് അവതരിപ്പിച്ച ചേട്ടൻ ബാവ എന്ന കഥാപാത്രത്തെ അവതരിപ്പിക്കാൻ ആദ്യം തീരുമാനിച്ചത് തിലകനെ ആയിരുന്നുവെന്നാണ് വനിതയ്ക്ക് നൽകിയ മുഖാംമുഖം എന്ന പംക്തിയിലൂടെ റാഫി പറയുന്നത്.
എഴുതുമ്പോൾ ഞങ്ങളുടെ മനസിൽ അനിയൻ ബാവ രാജൻപി ദേവും ചേട്ടൻ ബാവ തിലകനുമായിരുന്നു. കാട്ടുകുതിര എന്ന സിനിമയിൽ തിലകൻ ചേട്ടൻ അവതരിപ്പിക്കുന്ന കൊച്ചുവാവയുമായി ചേട്ടൻ ബാവയ്ക്ക് സാമ്യം വരുമോ എന്ന് രാജസേനൻ സാറിന് ഒരു സംശയം.
അദ്ദേഹം പറഞ്ഞു, ചേട്ടൻ ബാവ നരേന്ദ്ര പ്രസാദ് മതി. പ്രസാദ് സാർ കൂടുതലും വില്ലൻ ബുദ്ധിജീവി റോളുകൾ ചെയ്ത് കൊണ്ടിരുന്ന കാലമാണ്. ഹോട്ട് ആൻഡ് സ്‌റ്റൈലിഷ് ലുക്കിൽ നടി അക്ഷര ഗൌഡ, ചിത്രങ്ങൾ കാണാം. ഇതുപോലൊരു കോമഡി കുപ്പായം അദ്ദേഹത്തിന് ചേരുമോ എന്ന് ഞങ്ങൾക്കൊരു ആശങ്ക ഉണ്ടായിരുന്നു.
Also Read
ധരിക്കുന്ന ബ്രാ ഏതു തരമാണെന്ന് അനിഖയോട് ആരാധകൻ, കിടിലൻ മറുപടി നൽകി താരം, കൈയ്യടിച്ച് സോഷ്യൽ മീഡിയ
പക്ഷേ സംവിധായകന്റെ മനസിൽ ഒരു സിനിമ തെളിഞ്ഞിട്ടുണ്ടാകുമല്ലോ. അദ്ദേഹം പറഞ്ഞു. ആ റോൾ പ്രസാദ് സാർ ചെയ്താൽ നന്നായിരിക്കും. അതിനൊരു പുതുമ ഉണ്ടാകുമെന്നും. അങ്ങനെയാണ് നരേന്ദ്ര പ്രസാദ് ആ വേഷം ചെയ്യുന്നതെന്നും റാഫി വ്യക്തമാക്കി.