അഭിനയരംഗത്തേക്ക് ബാലതാരമായി എത്തി പിന്നീട് തെന്നിന്ത്യൻ സിനിമയിലെ മുൻ നിര നായികമാരിൽ ഒരാളായി മാറിയ താരമായിരുന്നു ശ്വേതാ ബസു. കാത്ത മങ്കരു ലോകം എന്ന തെലുങ്ക് ചിത്രത്തിലൂടെയാണ് നടി ഏറെ ശ്രദ്ധിക്കപ്പെട്ടത്.
ഈ ചിത്രം മികച്ച വിജയം നേടിയതോടെ നിരവധി ഭാഷകളിലേക്ക് മൊഴിമാറ്റം ചെയ്തിരുന്നു. അക്കൂട്ടത്തിൽ മലയാളത്തിലേക്കും ഇത് ഞങ്ങളുടെ ലോകം എന്ന പേരിൽ ഈ സിനിമ മൊഴിമാറ്റി എത്തിയിരുന്നു. അന്യ ഭാഷ ചിത്രങ്ങൾ ഇരു കയ്യും സ്വീകരിക്കുന്ന മലയാളി പ്രേക്ഷകർ മൊഴിമാറ്റം ചെയ്തുവന്ന ഈ ചിത്രവും ഏറ്റെടുക്കുകയായിരുന്നു. ഈ രൊറ്റ ചിത്രത്തിലൂടെ മലയാളി ആരധകരെയും കയ്യിലെടുത്തു ശ്വേതാ ബസു.
Also Read
മറ്റു സ്ത്രീകളെ പോലെതന്നെ എനിക്കും അതിനൊക്കെ ആഗ്രഹമുണ്ട്, പക്ഷേ: വെളിപ്പെടുത്തലുമായി ലക്ഷ്മി ശർമ്മ
കോളേജ് കാലവും പ്രണയവുമൊക്കെ എടുത്തുപറഞ്ഞ ചിത്രത്തിന് മികച്ച പ്രതികരണമായിരുന്നു മലയാളി പ്രേക്ഷകരിൽ നിന്നും ലഭിച്ചത്. അതോടെ ശ്വേതാ മലയാളി പ്രേഷകരുടെ പ്രിയ നടിയായി മാറി.ബാലതാരമായി സിനിമാലോകത്തേക്ക് എത്തിയ താരത്തിന് മക്ഡി എന്ന ചിത്രത്തിലൂടെ മികച്ച ബാല താരത്തിനുള്ള അവാർഡ് ലഭിച്ചിരുന്നു.
ബാലതാരത്തിൽ നിന്നും പിന്നീട് നായികയായി താരം അരങ്ങേറ്റം കുറിക്കുകയും ചെയ്തു. മികച്ച അഭിനയം കൊണ്ടും സൗന്ദര്യം കൊണ്ടും പ്രേഷകരുടെ ഇഷ്ട നടിയായി മാറാൻ താരത്തിന് വളരെ വേഗം സാധിച്ചു. എന്നാൽ ജീവിതത്തിൽ അത്ര നല്ല അനുഭവങ്ങൾ ആയിരുന്നില്ല താരത്തിന് നേരിടേണ്ടി വന്നത്.
സിനിമയിൽ തിളങ്ങി നിൽക്കുമ്പോൾ മോശം പ്രവർത്തിയുമായി ബന്ധപെട്ടു താരത്തിനെ പോലീസ് പിടികൂടിയത് വലിയ വാർത്തയായിരുന്നു. ഇതോടെ താരത്തിന്റെ കരിയറിന് തിരിച്ചടിയും ലഭിച്ചു. എങ്കിലും പിന്നീട് മിനി സ്ക്രീനിലൂടെ വീണ്ടും തിരിച്ചുവരവ് നടത്തുകയും ബിഗ് സ്ക്രീനിലും മിനി സ്ക്രീനിലും സജീവ സാന്നിധ്യമായി മാറുകയും ചെയ്തു.
അതേ സമയം യുവ സംവിധായകൻ രോഹിത്ത് മിത്തലിനെ ആയിരുന്നു താരം വിവാഹം ചെയ്തത്. നീണ്ട നാളത്തെ പ്രണയത്തിനൊടുവിൽ 2018 ൽ ആയിരുന്നു ശ്വേതാ വിവാഹിതയായത്. ഇരുവരുടെയും വിവാഹ വിഡിയോകളും ചിത്രങ്ങളും ഒക്കെ സോഷ്യൽ മീഡിയയിൽ വൈറലായി മാറുകയും ചെയ്തിരുന്നു.
എന്നാൽ ആ ദാമ്പത്യ ബന്ധത്തിന് അധികം ആയുസുണ്ടായിരുന്നില്ല .2018 ൽ വിവാഹിതരായ ഇരുവരും 2019 ൽ വിവാഹമോചിതരായി. ഒന്നാം വിവാഹ വാർഷികത്തിന് ദിവസങ്ങൾ മാത്രം ബാക്കിയുള്ളപ്പോഴായിരുന്നു വേർപിരിയാൻ ഉള്ള തീരുമാനം ഇരുവരും എടുത്തത്. എന്നാൽ ശ്വേതയുടെ വിവാഹ മോചന വാർത്ത എത്തിയതോടെ നിരവധി ആരധകർ കാരണം തിരക്കി രംഗത്ത് എത്തിയിരുന്നു.
പിരിയാനുള്ള കാരണത്തെക്കുറിച്ച് ചോദിച്ചപ്പോൾ, ഇരുവരുടെയും ആഗ്രഹങ്ങളും താല്പര്യങ്ങളും പരിഗണിച്ച് വളരെ ആലോചിച്ച് ഇരുവരും ഒന്നിച്ചെടുത്ത തീരുമാനമാണ് ഇതെന്നായിരുന്നു ശ്വേതയുടെ മറുപടി. പരസ്പര സമ്മതത്തോടെയാണ് തങ്ങൾ പിരിയുന്നത് എന്നും എന്നും ഈ സുഹൃത് ബന്ധം നല്ല രീതിയിൽ മുന്നോട്ട് കൊണ്ടുപോകുമെന്നും ശ്വേതാ വെളിപ്പെടുത്തിയിരുന്നു.
ശ്വേതാ തന്നെയാണ് വിവാഹ ബന്ധം വേർപിരിയാൻ പോകുന്ന വാർത്ത ആരാധകരോട് പങ്കുവെച്ചത്. അതേ സമയം ബിഗ് സ്ക്രീനിലും മിനി സ്ക്രീനിലുമായി അഭിനയ ലോകത്ത് സജീവമാണ് ശ്വേത ഇപ്പോൾ.