ബിഗ്‌സ്‌ക്രീനിലേയും മനിസ്‌ക്രീനിലേയും പ്രേക്ഷകരായ മലയാളികൾക്ക് ഏറെ ഇഷ്ടപ്പെട്ട താരമാണ് ആര്യ.
നടിയും അവതാരകയുമായി മോഡലുമായ ആര്യ വളരെ പെട്ടന്നാണ് ആരാധകർക്ക് പ്രിയപ്പെട്ടവളായി മാറിയത്.
ഏഷ്യാനെറ്റിലെ ബഡായി ബംഗ്ലാവ് എന്ന പരിപാടിയലൂടെയാണ് ആര്യ ഏറെ പ്രശസ്തയായത്. പിന്നീട് ബിഗ്ബോസ് മലയാളം പതിപ്പിലെ ആദ്യ സീസണിലും താരം പങ്കെടുത്തു. ബിഗ് ബോസിൽ എത്തിയതോടെ താരം കൂടുതൽ ശ്രദ്ധിക്കപ്പെടുകയായിരുന്നു.
ഈ പരിപാടിയിലാണ് താരം തന്റെ വ്യക്തി ജീവിതത്തെ കുറിച്ച് തുറന്ന് പറഞ്ഞത്. താൻ പ്രണയത്തിലാണെന്നും ജാൻ എന്ന് അദ്ദേഹത്തെ വിളിക്കാമെന്ന് താരം പറഞ്ഞത് വളരെ ശ്രദ്ധേയമായിരുന്നു. അന്ന് മുതൽ ആര്യയുടെ ജാൻ ആരാണെന്ന് അറിയാൻ കാത്തിരിക്കുകയായിരുന്നു ആരാധകർ.
അതേ സമയം സോഷ്യൽ മീഡിയയിൽ അറെ സജീവമാണ് ആര്യ. തന്റെ ബോൾഡ് ആൻഡ് ഗ്ലാമറസ് ഫോട്ടോഷൂട്ടികളൊക്കെ സോഷ്യൽ മീഡിയ വഴി പങ്കുവെക്കാറുണ്ട്. കഴിഞ്ഞ ദിവസം ഇൻസ്റ്റഗ്രാമിൽ ക്വസ്റ്റ്യൻ ആൻഡ് ആൻസർ സെഷൻ നടത്തിയിരുന്ന താരത്തിന് വന്ന ഒരു കമന്റും അതിന് താരം നൽകിയ മറുപടിയുമാണ് ഇപ്പോൾ വൈറലാകുന്നത്.
തന്റ കൂടെ കിടക്കണം എന്നായിരുന്നു ഒരു വ്യക്തി താരത്തോട് ആവശ്യപ്പെട്ടത്. ഇതിന് താരം തന്നെ ചുട്ടമറുപടിയുമായി രംഗത്ത് എത്തി. കുറച്ചെങ്കിലും ഉളുപ്പ് വേണം’എന്നായിരുന്നു താരം വീഡിയോയിൽ മറുപടിയായി പറഞ്ഞത്.
അതേ സമയം തോപ്പിൽ ജോപ്പൻ, അലമാര, ഹണി ബി 2, പുണ്യാളൻ പ്രൈവറ്റ് ലിമിറ്റഡ്, ഗാനഗന്ധർവൻ, ഉൾട്ട, ഉറിയടി തുടങ്ങിയ സിനിമകളിൽ ആര്യ അഭിനയിച്ചിട്ടുണ്ട്.