സൂപ്പർഹിറ്റ് സംവിധാന ജോഡികളായിരുന്ന സിദ്ധീഖ് ലാലിന്റെ റാംജിറാവും സ്പീക്കിങ് എന്ന ചിത്രത്തിലൂടെ സിനിമയിലേക്ക് എത്തിയ സായ്കുമാർ ഒരു കാലത്ത് നായക വേഷങ്ങൾ ചെയ്തിരുന്നുഎ ങ്കിലും പിന്നീട് സഹനടനായും വില്ലനായും ഒക്കെ മാറുക ആയിരുന്നു. എന്നിരുന്നാലും മികച്ച കഥാപാത്രങ്ങളെ ആയിരുന്നു നാടകരംഗത്ത് നിന്നും എത്തിയ സായ് കുമാറിന് ലഭിച്ചിരുന്നത്.
അതേ പോലെ തന്നെ മികച്ച വേഷങ്ങൾക്ക് ഒപ്പം ഹാസ്യവും നന്നായി കൈകാര്യം ചെയ്തിരുന്ന നടിയായിരുന്നു ബിന്ദു പണിക്കർ. ഇവർ ഇരുവരു സിനിമയിലെ ഗോസിപ്പിന്റെ ഇരകളായിരുന്നു. എന്നൽ ഇവരുടെ വിവാഹം കഴിഞ്ഞതിനു ശേഷവും ഇവരെ ചുറ്റിപ്പറ്റി ഗോസിപ്പുകൾ പരന്നിരുന്നു.
ഇരുവരും വിവാഹത്തിന് മുൻപ് തന്നെ ഒരുമിച്ചായിരുന്നു താമസം എന്നതായിരുന്നു പ്രധാന ചർച്ചാ വിഷയം. ഒരുമിച്ച് ജീവിക്കാൻ ഇരുവരും തീരുമാനിച്ചപ്പോഴും പല കഥകളും പ്രചരിച്ചുകൊണ്ടിരുന്നു. മുമ്പ് ഒരിക്കൽ സായ് കുമാറും ഒത്തുള്ള വിവാഹത്തെ കുറിച്ചും ജീവിതത്തെ കുറിച്ചും ബിന്ദു പണിക്കർ തുറന്നു പറഞ്ഞിരുന്നു.
ബിജുവേട്ടൻ മ രി ച്ച് ഏഴു മസങ്ങൾക്ക് ശേഷം എല്ലാ നഷ്ടപ്പെട്ട അവസ്ഥയിൽ ഇരിക്കുമ്പോഴായിരുന്നു സായിയേട്ടന്റെ നേതൃത്വത്തിൽ ഒരു അമേരിക്കൻ ഷോയിലേക്ക് ക്ഷണം വന്നത്. എന്റെ ചേട്ടനാണ് ഷോയിൽ പങ്കെടുക്കാൻ നിർബന്ധിച്ച് എന്നെ അയച്ചത്. അതു കഴിഞ്ഞ് നാട്ടിൽ എത്തിയപ്പോഴേക്കും പല കഥകളും പ്രചരിക്കാൻ തുടങ്ങിയിരുന്നു. ഞങ്ങൾ ഒരുപോലെയുള്ള വേഷം ധരിച്ചതൊക്കെ ആളുകൾ വേറെ ഒരു രീതിയിൽ കണ്ടു.
പീന്നീട് വർഷങ്ങൾക്ക് ശേഷമാണ് സായിയേട്ടന്റെ ചേച്ചിയും ഭർത്താവും എന്റെ വീട്ടിൽ വന്ന് കാര്യങ്ങൾ സംസാരിച്ചത്. കുഞ്ഞിനെ ഉപേക്ഷിച്ച് ഒന്നിനും ഞാൻ തയ്യറാവില്ല എന്നായിരുന്നു എന്റെ മറുപടി. പക്ഷേ അവർക്ക് അത് സമ്മതമായിരുന്നു. അങ്ങനെയണ് വീണ്ടും ഒരു വിവാഹത്തെ കുറിച്ച് ചിന്തിച്ചത്. അതിന് ശേഷമായിരുന്നു ഞങ്ങളുടെ രെജിസ്റ്റർ മാര്യേജ്.
ഒന്നും ഒളിച്ചിട്ടില്ല, ബിന്ദു എന്റെ അനുജത്തിയാണ് എന്നൊന്നും സായിയേട്ടനും എവിടെയും പറഞ്ഞിട്ടില്ലെന്നും ബിന്ദുപണിക്കർ വ്യക്തമാക്കുന്നു. അതേ സമയം യാദൃച്ഛികമായി ഇരുവരും ഒരേ സ്ഥലത്ത് താമസം തുടങ്ങിയതിനെക്കുറിച്ച് സംസാരിച്ചത് സായ് കുമാറാണ്. അബാദിന്റെ ഫ്‌ളാറ്റിനെക്കുറിച്ച് അന്വേഷിച്ചു ചെന്നപ്പോൾ യാദൃശ്ചികമായാണ് ബിന്ദുവും അവിടെ വന്നത് ഫ്‌ളാറ്റ് അന്വേഷിച്ച് വന്നതാണ്.
സംസാരിച്ചു കഴിഞ്ഞ് ഇറങ്ങുമ്പോൾ ഓഫിസിലെ പയ്യൻ ഒരു ചോദ്യം, രണ്ടുപേർക്കും കൂടി ഒരു അഡ്രസ് അല്ലേ വേണ്ടതെന്ന്. അല്ല അനിയാഒന്നാകുമ്പോൾ പറയാം എന്നു ഞാനും തമാശയാക്കി. ബിന്ദുവിന് നാലാം നിലയിലും എനിക്ക് മൂന്നാം നിലയിലും ഫ്‌ളാറ്റ് ലഭിച്ചു. യാദൃച്ഛികമായി വന്ന ആ ബിന്ദുവിനെയാണ് എല്ലാവരും കൂടി പറഞ്ഞ് ഇങ്ങനെ ആക്കിയതെന്ന് സായ്കുമാർ പറയുന്നു.