ഇപ്പോൾ നിനക്ക് ഭയങ്കര വണ്ണമാണ് അത് കുറക്കണം എന്ന് മമ്മൂക്ക പറഞ്ഞു, പിന്നെ എന്നെ കണ്ടപ്പോൾ ഇതേതാ ഈ സുന്ദരി എന്ന് ചോദിച്ചു: നടി ഇനിയ

793

തെന്നിന്ത്യൻ സിനിമാ പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരിയായ മലയാളി താര സുന്ദരിയാണ് നടി ഇനിയ. ഒരു മലയാളി ആണെങ്കിലും ഇനിയ അഭിനയം തുടങ്ങുന്നതും താരം ആകുന്നതും തമിഴ് സിനിമയിലൂടെ ആയിരുന്നു. പിന്നീട് മലയാളത്തിലേക്ക് എത്തുക ആയിരുന്നു താരം. ഇപ്പോൾ മലയാള സിനിമയിലേയും തമിഴിലേയും എല്ലാം നിറസാന്നിധ്യം ആണ് ഇനിയ.

ഒരു പിടി മലയാള സിനിമകളിൽ നായികയായും സഹതാരമായും ഒക്കെ ഇനിയ എത്തിയിരുന്നു. സൈറ എന്ന ചിത്രത്തിലൂടെയാണ് ഇനിയ അരങ്ങേറുന്നത്. പിന്നീട് ധളമർമ്മരങ്ങൾ, യുദ്ധം സെയ്, ഉമ്മ തുടങ്ങിയ സിനിമകളിൽ അഭിനയിച്ചു. 2011 ൽ പുറത്തിറങ്ങിയ വാഗൈ സൂഡ വാ എന്ന ചിത്രത്തിലൂടെ മികച്ച നടിക്കുള്ള തമിഴ്‌നാട് സംസ്ഥാന സർക്കാർ പുരസ്‌കാരവും ഇനിയയെ തേടിയെത്തി.

Advertisements

Also Read
ജയറാമിന്റെയും പാര്‍വതിയുടെയും പ്രണയം അന്ന് ഞാന് കൈയ്യോടെ പൊക്കി, ആ പെണ്ണിന്റെ ഭാവി കളയണോ എന്നായിരുന്നു പലരും ജയറാമിനോട് ചോദിച്ചത്, വെളിപ്പെടുത്തലുമായി ഇന്നസെന്റ്

പിന്നാലെ തമിഴിലെ നിറ സാന്നിധ്യമായി മാറുകയായിരുന്നു. മലയാളത്തിലേക്ക് മടങ്ങിയെത്തിയ ശേഷം നിരവധി സിനിമകളിൽ അഭിനയിച്ചു ഇനിയ. മലയാളത്തിലും തമിഴിലുമായി ഇരുപത്തിയഞ്ചിലധികം ചലച്ചിത്രങ്ങളിൽ താരം അഭിനയിച്ചിട്ടുണ്ട്. അയാൾ, ഭൂപടത്തിൽ ഇല്ലാത്ത ഒരിടം, റേഡിയോ, വെള്ളി വെളിച്ചത്തിൽ, മാമാങ്കം എന്നീ ചിത്രങ്ങളിൽ ഇനിയ അഭിനയിച്ചിട്ടുണ്ട്.

മലയാളം ചാപ്പാ കുരിശിന്റെ തമിഴ് റീമേക്കായ പുലിവാൽ എന്ന ചിത്രത്തിൽ ഒരു പ്രധാന വേഷം അവതരിപ്പിച്ചു. നിനൈത്തത് യാരോ എന്ന ചിത്രത്തിൽ ഇനിയയായി തന്നെ വേഷമിട്ടു. സോഷ്യൽ മീഡിയകളിൽ ഏറെ സജീവമാണ് ഇനിയ. ഫോട്ടോഷൂട്ട് ചിത്രങ്ങളും വീഡിയോകളും വിശേഷങ്ങളുമൊക്കെ പങ്കുവെച്ച് നടി രംഗത്തെത്താറുണ്ട്.

താരം പങ്കുവെയ്ക്കുന്ന വിശേഷങ്ങൾ ഒക്കെ വളരെ പെട്ടെന്ന് വൈറലായി മാറാറുണ്ട്. ഗ്ലാമറസ് ചിത്രങ്ങൾ പങ്കുവെയ്ക്കുന്നതിലും യാതൊരു മടിയും നടി കാണിക്കാറില്ല. ഇപ്പോളിതാ താരം മമ്മൂട്ടിയെക്കുറിച്ച് പറഞ്ഞ വാക്കുകളാണ് വൈറലാവുന്നത്. മമ്മൂക്കയോടൊപ്പം മൂന്ന് സിനിമകൾ ചെയ്തിട്ടുണ്ട്. പരോൾ, പുത്തൻ പണം, മാമാങ്കം. പരോൾ ചെയ്യുമ്പോൾ എനിക്ക് നല്ല വണ്ണം ഉണ്ടായിരുന്നു.

Also Read
ആദ്യരാത്രിയേക്കാൾ മറക്കാൻ പറ്റാത്തത് പിറ്റേദിവസം രാവിലെ ഉണ്ടായ സംഭവമാണ്; വെളിപ്പെടുത്തലുമായി ബിജു മേനോൻ

രണ്ടു കുട്ടികളുടെ അമ്മയായിട്ടാണ് ആ സിനിമയിൽ ചെയ്തത്. ആ സമയം കഴിഞ്ഞാണ് മാമാങ്കത്തിലേക്ക് വിളിക്കുന്നത്. മാമാങ്കത്തിലേക്ക് വിളിച്ചപ്പോൾ ഞാൻ മമ്മൂക്കയെ വിളിച്ച് ചോദിച്ചു. മമ്മൂക്ക ഹിസ്റ്റോറിക്കൽ സിനിമയാണ് സപ്പോർട്ടിങ് റോളാണ് പറയുന്നത് എന്നൊക്കെ പറഞ്ഞു.

അപ്പോൾ മമ്മൂക്ക പറഞ്ഞു നീ എന്റെ നായികാ ആയിട്ട് അഭിനയിച്ചിട്ട് പിന്നീട് ക്യാരക്ടർ റോളിൽ വരുമ്പോ അത് എങ്ങനെ കരിയറിനെ ബാധിക്കുമെന്ന് നീ തന്നെ ചിന്തിച്ചിട്ട് ചെയ്താൽ മതി. പിന്നെ നീ ഇപ്പോൾ ഭയങ്കര വണ്ണമൊക്കെ അല്ലെ. അതിൽ കുറച്ച് ഗ്ലാമറസ്സായ വേഷമാണ്. ദേവദാസി ലുക്ക് ഒക്കെയാണ് എന്ന് പറഞ്ഞു. ഞാൻ അപ്പോൾ ങേ എന്നായി.

മമ്മൂക്കയോട് ഞാൻ എനിക്ക് ഇഷ്ടമുള്ള വേഷമാണ്. ക്യാരക്ടർ കൺഫോം ആണെന്ന് പറഞ്ഞിട്ടുണ്ട്. ഓക്കേ ആവുകയാണെങ്കിൽ ആ കഥാപാത്രത്തിന് വേണ്ടി മെലിഞ്ഞ് സുന്ദരിയായി വരുമെന്ന് പറഞ്ഞു. മമ്മൂക്ക മ്മ് നോക്കാം എന്ന് പറഞ്ഞു. പിന്നെ വിളിക്കുകയോ സംസാരിക്കുകയോ ഒന്നും ചെയ്തിട്ടില്ല. സെറ്റിൽ വെച്ചാണ് പിന്നെ കാണുന്നത്. അപ്പോൾ മമ്മൂക്ക, ഏഹ് ഇതേതാ ഈ സുന്ദരി എന്നൊക്കെ ചോദിച്ചു.

ഞാൻ തന്നെയാണെന്ന് പറഞ്ഞു. ഇത്രയും മാറ്റമോ ഞാൻ കരുതി നീ മടിച്ചിയാണ്. വർക്ക്ഔട്ട് ഒന്നും ചെയ്യില്ലെന്ന് മമ്മൂക്ക പറഞ്ഞു. ഞാനപ്പോൾ ഏകദേശം പത്ത് കിലോയോളം കുറച്ചിരുന്നു. എന്റെ ആ ഇൻസ്പിരേഷൻ മമ്മൂക്കയാണ്. നിന്നെക്കൊണ്ട് പറ്റുമോ എന്ന തരത്തിലുള്ള മമ്മൂക്കയുടെ ചോദ്യം കൊണ്ടാവണം എന്റെ മനസ്സിൽ ഒരു വാശി കയറിയത് എന്നും ഇനിയ പറയുന്നു.

Also Read
അതിന് ശേഷമായിരുന്നു ഞങ്ങളുടെ രെജിസ്റ്റർ മാര്യേജ് നടന്നത്: ബിന്ദു പണിക്കർ വെളിപ്പെടുത്തിയത്

Advertisement