ലോകം മുഴുവൻ ആരാധകരുള്ള സൂപ്പർതാരമാണ് ബോളിവുഡിന്റെ ബാദുഷ എന്നറയിപ്പെടുന്ന സൂപ്പർസ്റ്റാർ ഷാരൂഖ് ഖാൻ.
നിരവധി വമ്പൻ ഹിറ്റുകൾ ബോളുവുഡിന് സമ്മാനിച്ചിട്ടുള്ള അദ്ദേഹത്തിന്റെ ഏറ്റവും പുതിയ ചിത്രം പത്താൻ ആണ്. ദീപിക പദുക്കോൺ ആണ് ഈ ചിത്രത്തിൽ നായികയായി എത്തിയിരിക്കുന്നത്.
അതേ സമയം ഒരു കാലത്ത് കിങ്ങ് ഖാൻ ഷാരുഖും താര സുന്ദരി കാജോളും ബോളിവുഡിലെ ഏറ്റവും മികച്ച താരജോഡികൾ ആയിരുന്നു. ഇവർ തമ്മിലുള്ള കെമിസ്ട്രി പ്രേക്ഷകർക്ക് വളരെ ഇഷ്ട്ടവും ആയിരുന്നു. സോഷ്യൽ മീഡിയയിൽ ഏറെ സജീവമായ കാജോൾ അടുത്തിടെ ഇൻസ്റ്റാഗ്രാമിലെ ചോദ്യോത്തര സെഷനിൽ പങ്കെടുത്തിരുന്നു.
ആരാധകരുടെ എല്ലാ ചോദ്യത്തിനും ഉത്തരം പറയുമെന്ന് നടി പറഞ്ഞിരുന്നു. ഒരുപാട് കാലങ്ങളായി ഉത്തരം കിട്ടാത്ത ഒരു ചോദ്യമായിരുന്നു അതിലൊരാൾ ചോദിച്ചത്. അജയ് ദേവ്ഗണിനെ കണ്ട് മുട്ടിയില്ലായിരുന്നെങ്കിൽ ഷാരുഖ് ഖാനെ വിവാഹം കഴിക്കുമായിരുന്നോ എന്നായിരുന്നു ചോദ്യം.
അതിന് ഷാരുഖ് ഖാൻ പ്രോപ്പോസ് ചെയ്താൽ അല്ലേ എന്ന രസകരമായ ഉത്തരമായിരുന്നു നടി പറഞ്ഞത്. ഷാരുഖ് ഖാൻ ആണോ അജയ് ദേവ്ഗൺ ആണോ നായകനായി അഭിനയിക്കുന്നതിൽ കൂടുതൽ നല്ലത് എന്നായിരുന്നു അടുത്ത ചോദ്യം. അത് ഓരോ സാഹചര്യങ്ങൾക്ക് അനുസരിച്ച് ആയിരിക്കുമെന്നായിരുന്നു കാജോളിന്റെ ഉത്തരം.
ജീവിതകാലം മുഴുവൻ ഷാരുഖ് തനിക്ക് സുഹൃത്ത് ആയിരിക്കുമെന്നും കാജേൾ വ്യക്തമാക്കി. ഷാരുഖുമായി ഇനി ഒന്നിച്ചൊരു സിനിമ വരുമോ എന്ന ചോദ്യത്തിന് അത് ഷാരുഖിനോട് തന്നെ ചോദിക്കണമെന്നായിരുന്നു പറഞ്ഞത്. അതേ സമയം അജയ് ദേവ്ഗണിനോടാണ് തനിക്ക് ആദ്യമായി ക്രഷ് തോന്നിയതെന്നും അദ്ദേഹമായിരുന്നു എന്റെ ആദ്യ ആരാധകനെന്നും കാജോൾ വ്യക്തമാക്കി.