ഒരുപിടി മികച്ച സിനമകളിലൂടെ തൊണ്ണൂറുകളുടെ അവസാനത്തിലും രണ്ടായിരത്തിന്റെ തുടക്കത്തിലും ഒരു പിടി നല്ല സിനിമകളിലൂടെ മലയാളി മനസിൽ ഇടം പിടിച്ച നായികയാണ് സംയുക്ത വർമ. സിനിമയിൽ വെട്ടി തിളങ്ങി നിൽക്കുന്ന സമയത്താണ് താരത്തിന്റെ വിവാഹം കഴിഞ്ഞത്. വെറും നാലു വർഷം മാത്രമേ സിനിമയിൽ നിലനിന്നുള്ളു എങ്കിലും മലയാളികൾക്ക് മറക്കാനാവാത്ത നിരവഝി കഥാപാത്രങ്ങളെ നടി അവതരിപ്പിച്ചിരുന്നു.
അക്കാലത്ത് മലയാളത്തിൽ മികച്ച വേഷങ്ങൾ ചെയ്തു നിന്നിരുന്ന ബിജു മേനോൻ ആണ് സംയുകതാ വർമ്മയെ വിവാഹം കഴിച്ചത്. ഇരുവരും തമ്മിൽ പ്രണയ വിവാഹമായിരുന്നു. ഇപ്പോൾ മലയാളത്തിലെ മികച്ച താരജോഡിയാണ് സംയുക്തയും ബിജു മേനോനും. പ്രണയവിവാഹമായിരുന്നു ഇവരുടേത്.
അടുത്തിടെ ഒരു അഭിമുഖത്തിൽ തങ്ങളുടെ മറക്കാനാകാത്ത രസകരമായ സംഭവം ബിജുമേനോൻ വെളിപ്പെടുത്തിയിരുന്നു.
ആദ്യരാത്രി കഴിഞ്ഞുള്ള ദിവസം സംഭവിച്ച കഥ വളരെ രസകരമായിട്ടാണ് ബിജു മേനോൻ പറഞ്ഞത്. ഉറങ്ങുകയായിരുന്ന തനിക്ക് ചായ നൽകാൻ സംയുക്ത റൂമിലേക്ക് വന്നു. സിനിമയിലൊക്കെ കാണുന്നതു പോലെയായിരുന്നു അത്. റൂമിലേക്ക് വന്ന് ബിജു ദാ ചായ എന്ന് പറഞ്ഞ് സംയുക്ത ചായതന്നു.
എന്നാൽ ചായ കുടിക്കാൻ പോകുന്ന നേരത്ത് മുഴുവൻ കുടിക്കേണ്ട എന്ന് സംയുക്ത പറഞ്ഞു. അതെന്താണെന്ന് ചോദിച്ചപ്പോൾ ചായയിൽ ഒരു സേഫ്റ്റി പിൻ വീണിട്ടുണ്ടെന്നായിരുന്നു സംയുക്തയുടെ മറുപടി. ഈ സംഭവത്തോടെ തന്നെ എത്രത്തോളം ഉത്തരവാദിത്വം സംയുക്തയുണ്ടെന്ന് മനസിലായെന്നും ബിജു മേനോൻ ചിരിച്ചുകൊണ്ട് മറുപടി നൽകി.
വിവാഹ ശേഷം അഭിനയിക്കുന്നല്ല എന്ന തീരുമാനം തീർത്തും സംയുക്തയുടേതാണ്. മകനെ വളർത്തുന്നതിൽ ആയിരുന്നു പൂർണ ശ്രദ്ധ. തന്റെ ചിത്രത്തിൽ നായികയായി ബിജു മേനോൻ വിളിച്ചിട്ടും സംയുക്ത വന്നില്ല എന്ന് നടൻ പറഞ്ഞിരുന്നു. എന്നാൽ, അഭിനയിക്കണം എന്ന് ഇനി എപ്പോഴെങ്കിലും സംയുക്ത താൽപ്പര്യം പ്രകടിപ്പിച്ചാൽ താൻ അതിനു പൂർണ പിന്തുണ നൽകുമെന്നും ബിജു മേനോൻ പറയുന്നു.