എടുത്തു പറയേണ്ടതാണ് മോഹൻലാലിന്റെ ആ സ്വഭാവം, തുറന്നു പറഞ്ഞ് ഗായകൻ ഉണ്ണി മേനോൻ

79

വർഷങ്ങളായി മലയാള സിനിമ പിന്നണി ഗാന ആസ്വാദകരുടെ പ്രിയ ഗായകനാണ് ഉണ്ണി മേനോൻ. മലയാളത്തിന് പുറമെ അന്യഭാഷാ ഗാനരംഗത്തും അദ്ദേഹം സജീവമാണ്. സോഷ്യൽ മീഡിയയിലും സജീവമാണ് ഉണ്ണി മേനോൻ. നിരവധി സൂപ്പർഹിറ്റ് ഗാനങ്ങൾ മലയാളികൾക്ക് സമ്മാനിച്ച അദ്ദേഹം ഇപ്പോൾ മലയാളത്തിന്റെ താരരാജാവ് മോഹൻലാലിനെ കുറിച്ച് പങ്കുവച്ച വാക്കുകളാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്.

താരത്തിന്റെ ഏറ്റവും പുതിയ ചിത്രമായ മോൺസ്റ്ററിന്റെ ലൊക്കേഷനിൽ നിന്നും ഒപ്പം പകർത്തിയ ചിത്രത്തിനോട് ഒപ്പമാണ് ഉണ്ണി മേനോൻ ഈ കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്. ഏറെക്കാലത്തെ സൗഹൃദം ഉണ്ടെങ്കിലും ഇന്നും അത്ഭുതവും ആദരവും നിറഞ്ഞ മനസോടെയല്ലാതെ അദ്ദേഹത്തിനരികിലേക്ക് ചെല്ലാൻ ആകില്ലെന്നാണ് ഗായകൻ പറയുന്നത്.

Advertisements

ഉണ്ണി മേനോന്റെ കുറിപ്പ് പൂർണരൂപം:

നാല് പതിറ്റാണ്ടിൽ ഏറെയായി ഈ നടന വിസ്മയം നമ്മുടെ മനസുകളിലേക്ക് കയറിക്കൂടിയിട്ട്. ഏറെക്കാലത്തെ സൗഹൃദം ഉണ്ടെങ്കിലും ഇന്നും അത്ഭുതവും ആദരവും നിറഞ്ഞ മനസോടെ അല്ലാതെ അദ്ദേഹത്തിന് അരികിലേക്ക് ചെല്ലുവാൻ എനിക്കാവില്ല.

Also Read
പാന്റിടാൻ മറന്ന് പോയോ, എയർപോർട്ടിൽ നിന്നുള്ള രശ്മിക മന്ദാനയുടെ വീഡിയോ കണ്ട് കണ്ണുതള്ളി ആരാധകർ

നടന വൈഭവത്തിനൊപ്പം വ്യക്തിപ്രഭാവവും അത്രമേൽ അദ്ദേഹത്തിൽ ജ്വലിച്ചു നിൽക്കുന്നു. ഞാൻ പാടിയ പല പാട്ടുകളും ഒരു സൂപ്പർ ഹിറ്റ് ആയി മാറിയതിന്റെ പുറകിൽ ആ സിനിമകളിലെ ലാലിന്റെ ദൃശ്യ സാന്നിധ്യത്തിന് വളരെയേറെ പങ്കുണ്ട്.

ഈ അടുത്തയിടെ കൊച്ചിയിൽ വെച്ച് മോൺസ്റ്റർ എന്ന പുതിയ സിനിമയുടെ ഷൂട്ടിംഗ് ലൊക്കേഷനിലേക്കാണ് ലാൽ എന്നെ ക്ഷണിച്ചത്. എന്നോടൊപ്പം എന്റെ പ്രിയ സുഹൃത് ശരത് കുമാറും ഉണ്ടായിരുന്നു. സിനിമയുടെ കോസ്റ്റ്യൂമിലും, ഷൂട്ടിംഗ് തിരക്കുകൾക്കിടയിലും ആയിരുന്നിട്ടു പോലും രണ്ട് മണിക്കൂറോളം ഞങ്ങൾ ഒരുമിച്ചു ചിലവഴിച്ചു.

ആ സമയമത്രയും ഞങ്ങളെ വളരെ കംഫർട്ടബിൾ ആക്കി വെയ്ക്കാൻ ലാൽ കാണിച്ച പ്രത്യേക ശ്രദ്ധ അദ്ദേഹത്തിന്റെ സ്വഭാവത്തിലെ എടുത്തു പറയേണ്ട ഒരു സവിശേഷതയാണ്. അവിടെ വെച്ച് ശ്രീ ആന്റണി പെരുമ്പാവൂരിനെയും, ചിത്രത്തിന്റെ സംവിധായകൻ ശ്രീ വൈശാഖിനെയും പരിചയപ്പെടാൻ സാധിച്ചത് ഏറെ സന്തോഷം നൽകുന്നു.

Also Read
ജോഷി സാറിനെ പ്ലിങ് ആക്കിയ പെൺകുട്ടി, കണ്മണി ; മുക്തയുടെ മകൾ കിയാരയുടെ ആജ്ഞ അനുസരിച്ച് ജോഷി സർ : ശ്രദ്ധ നേടി കുറിപ്പ്

വീണ്ടും കാണാമെന്ന് പറഞ്ഞു നിറഞ്ഞ മനസോടെ യാത്ര ചോദിക്കവേ ഒരു നല്ല സായാഹ്നത്തിന്റെ ഓർമ്മക്കുറിപ്പായി എടുത്ത ഫോട്ടോ ആണിത്. ഏറെ സന്തോഷത്തോടെ ഇത് നിങ്ങൾക്കായി ഇവിടെ പങ്കുവയ്ക്കട്ടെ.. ലാലിന് ഒരിക്കൽ കൂടി എന്റെ സ്നേഹാദരങ്ങൾ.

Advertisement