ബിഗ്സ്‌ക്രീൻ മിനിസ്‌ക്രീൻ പ്രേക്ഷകരായ മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താര സുന്ദരിയാണ് നടി സ്വാസിക വിജയ്. ഒരു തമിഴ് സിനിമയിലൂടെ ആണ് അഭിനയം ജീവിതം തുടങ്ങിയതെങ്കിലും മിനിസ്‌ക്രീനിൽ കൂടിയാണ് നടി ഏറെ ശ്രദ്ധേയ ആയത്. ഫ്ളവേഴ്‌സ് ടിവിയിൽ സംപ്രേഷണം ചെയ്തിരുന്ന സീത എന്ന സൂപ്പർഹിറ്റ് സീരിയലിലൂടെയാണ് സ്വാസിക പ്രേഷകരുടെ മനസ്സിൽ ഇടം നേടിയത്.
സീത എന്ന ടെറ്റിൽ കഥാപാത്രമായി സ്വാസിക മിന്നി തി താരം അഭിനയച്ചതിൽ ഏറ്റവും മികച്ച കഥാപാത്രങ്ങളിൽ ഒന്നാണ് സീത. വൈഗ എന്ന തമിഴ് ചലചിത്രത്തിലൂടെയാണ് സ്വാസിക സിനിമയിലേക്ക് കടക്കുന്നത്. തമിഴിൽ മികച്ച പ്രകടനം കാഴ്ചവെച്ച് നടിയ്ക്ക് പിന്നീട് മലയാള സിനിമയിൽ നിന്നും അവസരം എത്തുകയായിരുന്നു.
ഫിഡിൽ എന്ന മലയാള സിനിമയിലൂടെയാണ് നടി ചെറു വേഷം ചെയ്ത് പ്രേഷകരുടെ മുന്നിൽ എത്തിയത്. അവതാരക, മോഡൽ, അഭിനയത്രി എന്നീ മേഖലയിൽ തിളങ്ങിയ നടി സോഷ്യൽ മീഡിയയിലും ഏറെ സജീവമാണ്. ഇൻസ്റ്റാഗ്രാമിൽ അടക്കം തന്റെ പുത്തൻ വിശേഷങ്ങളും ഫോട്ടോഷൂട്ടുകളും ഒക്കെ ആരാധകർക്കായി താരം പങ്കുവെയ്ക്കാറുമുണ്ട്.
Also Read
എടുത്തു പറയേണ്ടതാണ് മോഹൻലാലിന്റെ ആ സ്വഭാവം, തുറന്നു പറഞ്ഞ് ഗായകൻ ഉണ്ണി മേനോൻ
അതേ സമയം ആരാധകർക്ക് അറിയേണ്ട ഒരു കാര്യം താരം എന്നാണ് വിവാഹിതയാകാൻ പോകുന്നത് എന്നത് ആണ്. പലപ്പോഴും ഈ ചോദ്യത്തിന് പല തരത്തിൽ ഉള്ള മറുപടിയാണ് താരം നൽകാറുള്ളത്. അടുത്തിടെ ആണ് ഒരു അഭിമുഖത്തിൽ വെച്ച് താൻ ഉടൻ തന്നെ വിവാഹിതയാകും എന്നും വിവാഹം ജനുവരിയിൽ തന്നെ ഉണ്ടാകും എന്നും താരം പറഞ്ഞത്.
എന്നാൽ താൻ ആരെയാണ് വിവാഹം കഴിക്കാൻ പോകുന്നത് എന്ന് താരം തുറന്ന് പറഞ്ഞിരുന്നില്ല. തനിക്ക് ഒരു പ്രണയം ഉണ്ടെന്നും അദ്ദേഹമാണ് തനിക് വേണ്ട പിന്തുണ നൽകുന്നത് എന്നും നേരുത്തെ തന്നെ സ്വാസിക പറഞ്ഞിരുന്നു. എന്നാൽ ഇപ്പോൾ വിവാഹിത ആകാൻ പോകുന്നു എന്ന് പറഞ്ഞത് ശരിയാണോ എന്ന ചോദ്യത്തിന് സ്വാസിക പറഞ്ഞത് ഇങ്ങനെയാണ്
എന്റെ സിനിമയെ കുറിച്ചോ സീരിയലിനെ കുറിച്ചോ, എനിക്ക് സംസ്ഥാന പുരസ്‌കാരം കിട്ടിയപ്പോൾ അതിനെ കുറിച്ചോ ഒന്നും ആളുകൾക്ക് അറിയേണ്ട. അറിയേണ്ടത്, എന്റെ കല്യാണക്കാര്യം മാത്രമാണ്. എങ്കിൽ പിന്നെ അത് തന്നെ സംസാരിക്കാം എന്ന് ഞാൻ കരുതി എന്നാണ് സ്വാസിക പറഞ്ഞത്. എന്റെ ഒരു സിനിമയോ, സീരിയലോ ഒന്നും ട്രെന്റിങ് ആകാതെ തന്നെ ഞാൻ എന്റെ ചാനലിൽ പങ്കുവച്ച ആ ഒരു ഒറ്റ വീഡിയോയുടെ അടിസ്ഥാനത്തിൽ മാത്രം നാലോളം അഭിമുഖങ്ങൾ നൽകേണ്ടി വന്നു എന്നും സ്വാസിക പറയുന്നു.
നടി എന്നതിന് പുറമെ നല്ലൊരു നർത്തകി കൂടിയാണ് സ്വാസിക. ഇപ്പോൾ മനംപോലെ മംഗല്യം എന്ന സീരിയലിൽ അഭിനയിച്ചുകൊണ്ടിരിക്കുകയാണ് സ്വാസിക. സീരിയലിലെ നായകൻ നടൻ പ്രേമിനൊപ്പമുള്ള സ്വാസികയുടെ റീൽസെല്ലാം സോഷ്യൽമീഡിയയിൽ വൈറലാകാറുണ്ട്. മറാത്തി സീരിയലിന്റെ റീമേക്കായ മനംപോലെ മംഗല്യത്തിന് മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിക്കുന്നത്.