ചാൻസ് ചോദിച്ച് ഒരുപാട് നടന്നിട്ടുണ്ട്, ഐവി ശശി സാറിന്റെ വീടിന് മുന്നിൽ ദിവസങ്ങളോളം കാത്ത് നിന്നിട്ടുണ്ട്, അപേക്ഷിച്ചിട്ടുണ്ട്; ലാലു അലക്സ്

101

പേഴ്സണലായിട്ട് പറയുവാ ഈ ഡയലോഗ് ഒരിക്കലെങ്കിലും ഓർക്കത്തവരോ പറയാത്തവരോ ആയി മലയാളികളിൽ ആരും തന്നെ ഉണ്ടാകില്ല. അതുപോലെ ഈ ഡയലോഗ് സമ്മാനിച്ച നടൻ ലാലു അലക്സിനെയും നെഞ്ചിലേറ്റിയവരും കുറവല്ല. ചെറിയ ഇടവേളയെടുത്ത് ലാലു അലക്സ് മടങ്ങി വരുന്ന സന്തോഷത്തിലാണ് പ്രേക്ഷകർ.

മോഹൻലാലും പൃഥ്വിരാജും അച്ഛനും മകനുമായി അഭിനയിക്കുന്ന ബ്രോ ഡാഡി എന്ന സിനിമയിലൂടെ ലാലുവിന്റെ മടക്കം. ചിത്രം ഒടിടി റിലീസിന് ഒരുങ്ങുകയാണ്. ആരാധകരും ചിത്രത്തിനായി അക്ഷമയോടെ കാത്തിരിക്കുകയാണ്. ചിത്രത്തിന്റെ ട്രെയിലറും റ്റും പുറത്തിറങ്ങിയതോടെ ഏറെ ശ്രദ്ധിക്കപ്പെട്ടത് ലാലു അലക്സ് തന്നെയാണെന്ന് നിസ്സംശയം പറയാം.

Advertisements

കാരണം, ശക്തമായൊരു അച്ഛൻ കഥാപാത്രത്തിലൂടെയാണ് നടൻ മടങ്ങി വരുന്നത്. വർഷങ്ങൾ ഇടവേള എടുത്തുള്ള മടങ്ങി വരവായതിനാൽ മറ്റു കൂടും. നാളിത്രയും എവിടെയായിരുന്നുവെന്ന ചോദ്യത്തിന് ലാലു നൽകിയ മറുപടിയാണ് ഇപ്പോൾ വൈറലാകുന്നത്. സിനിമയിലേക്ക് വീണ്ടും അഭിനയിക്കാൻ എത്തിയതിന്റെ സന്തോഷവും അദ്ദേഹം പങ്കുവെയ്ക്കുന്നുണ്ട്. മനോരമയ്ക്ക് നൽകിയ അഭിമുഖത്തിലാണ് നടൻ തന്റെ സന്തോഷങ്ങൾ പങ്കുവെച്ചത്.

Also Read
വാമികയുടെ ചിത്രം പകർത്തുന്നതും പ്രസിദ്ധീകരിക്കുന്നതും നിർത്തണം, നിലപാടിൽ ഇന്നും മാറ്റമില്ല; തുറന്നടിച്ച് വിരാട് കോഹ്ലി

ലൂസിഫറിന് ശേഷം പൃഥ്വിരാജ് സുകുമാരന്റെ സംവിധാനത്തിൽ എത്തുന്ന സിനിമയാണ് ബ്രോ ഡാഡി. കോമഡി ഡ്രാമ ചിത്രത്തിൽ മോഹൻലാലും പൃഥ്വിരാജും അച്ഛനും മകനുമായാണ് എത്തുന്നത്. കല്യാണി പ്രിയദർശൻ, മീന, കനിഹ എന്നിവരാണ് ചിത്രത്തിലെ നായികമാർ. ഇതിൽ കല്യാണി പ്രിയദർശന്റെ അച്ഛൻ കുര്യൻ മാളിയേക്കൽ എന്ന കഥാപാത്രത്തെയാണ് ലാലു അലക്‌സ് അവതരിപ്പിക്കുന്നത്.

ലാലു അലക്സിന്റെ വാക്കുകൾ ഇങ്ങനെ:

രണ്ട് തലമുറയ്‌ക്കൊപ്പം അഭിനയിക്കാൻ സാധിച്ചത് എന്റെ ഭാഗ്യമാണ്. ഒന്നെങ്കിൽ ഞാൻ മമ്മൂട്ടിയുടെ സുഹൃത്ത്, അല്ലെങ്കിൽ മോഹൻലാലിന്റെ വില്ലൻ ആയിരിക്കും. സിനിമക്കാർ ആണെന്ന തരത്തിലുള്ള ബന്ധമല്ല മമ്മൂട്ടിയോടും മോഹൻലാലിനോടും എനിക്കുള്ളത്.

കഴിഞ്ഞ കുറച്ച് നാൾ വെറുതേ ഇരുന്നതാണ്. അങ്ങനെ പറയുന്നതിൽ നാണക്കേട് ഒന്നും തോന്നുന്ന ആളല്ല ഞാൻ. തുടക്ക കാലത്തൊക്കെ ചാൻസ് ചോദിച്ച് നടന്ന ആളാണ് ഞാൻ. അന്നൊക്കെ ഐവി ശശി സാറിന്റെ വീടിന് മുന്നിൽ ദിവസങ്ങളോളം കാത്ത് നിന്നിട്ടുണ്ട്. പലരോടും അപേക്ഷിച്ചിട്ടുമുണ്ട്.

ദൈവത്തിന്റെ ദാനം പോലെ പിന്നീട് കുറേ നല്ല സിനിമകൾ ചെയ്തു. പഴയ ജീവിതവും പുതിയ ജീവിതവും നോക്കുമ്പോൾ ഞാൻ മഹാഭാഗ്യവാനാണ്. എന്നാൽ ചില ഭാഗ്യദോഷങ്ങളും ജീവിതത്തിൽ ഉണ്ടായിട്ടുണ്ട്. ഒന്നിനെ കുറിച്ചും അമിതമായി ആലോചിച്ച് ഞാൻ വ്യാകുലപ്പെടാറില്ലെന്നും അതാണ് ഈ കൂൾ സ്വാഭവത്തിന്റെ കാരണവും.

Also Read
പാന്റിടാൻ മറന്ന് പോയോ, എയർപോർട്ടിൽ നിന്നുള്ള രശ്മിക മന്ദാനയുടെ വീഡിയോ കണ്ട് കണ്ണുതള്ളി ആരാധകർ

ഒരു മനുഷ്യനും പൂർണമായിട്ടും സന്തോഷം ഒരിക്കലും ഉണ്ടാകില്ല. അങ്ങനെ വേണമെങ്കിൽ എല്ലാം ഉപേക്ഷിച്ച് കാട് കയറണം. ഇപ്പോഴത്തെ അവസ്ഥയിൽ താൻ സംതൃപ്തനാണ്. മാത്രമല്ല പരമാവധി വിനയത്തോടെ പെരുമാറുകയും ബോൾഡായി തീരുമാനം എടുക്കുകയും ചെയ്യും.

ഞാൻ എന്നെ തന്നെ വിലയിരുത്താറുണ്ട്. ലാലു അലക്‌സ് അത്ര മോശക്കാരൻ അല്ലെന്നാണ് സ്വയം വിലയിരുത്തുമ്പോൾ ഉള്ള റിസൾട്ട്. എങ്കിലും താനത്ര പെർഫെക്ട് ഒന്നുമല്ലെന്ന് എനിക്കറിയാം എന്നും ലാലു അലക്‌സ് പറയുന്നു.

Advertisement