മലയാളികളുടെ പ്രിയപ്പെട്ട താരദമ്പതികൾ ആണ് ജയറാം പാർവ്വതി. താരദമ്പതികളുടെ മക്കളും ആരാധകരുടെ പ്രിയങ്കരർ ആണ്. കാളിദാസ് ജയറാമിനെ പോലെ തന്നെ ആരാധകർക്ക് പ്രിയമാണ് മകൾ മാളവിക ജയറാമും. കാളിദാസ് ബാല്യകാലം മുതൽ സിനിമയിൽ എത്തിയ താരപുത്രനാണ്. ഇപ്പോൾ തമിഴിലും തെലുങ്കിലും വരെ താരപുത്രന്റെ സാന്നിധ്യമെത്തി നിൽക്കുകയാണ്.
ആരാധകർ ഇപ്പോൾ കാത്തിരിക്കുന്നത് മകൾ ചക്കിയെന്ന ഓമന പേരിൽ അറിയപ്പെടുന്ന മാളവിക ജയറാമിന്റെ സിനിമാ പ്രവേശനത്തിനായാണ്. പരസ്യങ്ങളിൽ പ്രത്യക്ഷപ്പെട്ട മാളവിക ജയറാം അടുത്തിടെ ഒരു മ്യൂസിക്ക് വീഡിയോയിൽ അഭിനയിച്ച് സിനിമയിലേക്കുള്ള ആദ്യ ചുവടുവെയ്പ്പ് നടത്തിയിരുന്നു. മായം സെയ്തായ് പൂവെ എന്ന സംഗീത വീഡിയോയിലാണ് മാളവിക ജയറാം അഭിനയിച്ചത്.
അശോക് ശെൽവന്റെ നായികയായിട്ടാണ് വീഡിയോയിൽ മാളവിക അഭിനയിച്ചിരിക്കുന്നത്. പ്രണവ് ഗിരിധരനാണ് മായം സെയ്തായ് പൂവെ പാട്ടിന്റെ സംഗീത സംവിധായകൻ. മായം സെയ്തായ് പൂവെ എന്ന ഗാനം ആലപിച്ചിരിക്കുന്നതും പ്രണവ് ഗിരിധരനാണ്. ഗാനം ആരാധകരും ഏറ്റെടുത്തു കഴിഞ്ഞു. മികച്ച പ്രതികരണമാണ് ആൽബം ഗാനത്തിന് ലഭിച്ചതും. ഇപ്പോൾ താരം തന്റെ വ്യക്തി ജീവിതത്തെ കുറിച്ച് വെളിപ്പെടുത്തുകയാണ്.
വീട്ടിൽ എല്ലാവരും ആശ്രയിക്കുന്നത് അമ്മ പാർവതിയെയാണെന്ന് മാളവിക പറയുന്നു. ഏതൊരു പ്രതിസന്ധി വന്നാലും അച്ഛനടക്കം ഞങ്ങൾ മൂന്നാളും ഓടിയെത്തുന്നത് അമ്മയുടെ പക്കലാണെന്നും താരം വെളിപ്പെടുത്തി. അതേസമയം, മലയാളം കണ്ട മികച്ച നടിയായ പാർവതിയുടെ മടങ്ങി വരവ് ഉണ്ടാകുമോ എന്ന ചോദ്യത്തോടും താരപുത്രി പ്രതികരിക്കുന്നുണ്ട്.
അഭിനയം ഉപേക്ഷിച്ച് പോയത് അമ്മയാണ്, തിരിച്ചുള്ള വരവും അമ്മ തന്നെ തീരുമാനിക്കണമെന്നാണ് താരപുത്രി പറയുന്നത്. ഇതെല്ലാം താൻ ജനിക്കുന്നതിന് മുൻപേ എടുത്ത തീരുമാനങ്ങൾ ആണെന്നും അതിൽ ഒന്നും തന്നെ ചെയ്യാനില്ലെന്നും മാളവിക പറയുന്നു. ഒരിക്കൽ പോലും അമ്മയെ ഒരു സെലിബ്രിറ്റി സ്റ്റാറ്റസിൽ കണ്ടിട്ടില്ലെന്നും അങ്ങനെ കണ്ടിട്ടുള്ളത് അപ്പയെയും കണ്ണനെയും മാത്രമാണെന്നും മാളവിക പറഞ്ഞു. സിനിമയിൽ വരുമെന്ന് അമ്മ പറഞ്ഞാൽ ഞങ്ങളെല്ലാം പിന്തുണയുമായി കൂടെയുണ്ടാകുമെന്നും മാളവിക പറഞ്ഞു.
ലിസണിങ് സ്‌കിൽസ് ഉണ്ടാകണം, നമ്മൾ പറയുന്നത് ക്ഷമയോടെ കേൾക്കാൻ പറ്റാത്ത ആളാണെങ്കിൽ ഞാൻ ആളോട് അന്നേരം തന്നെ പറഞ്ഞ് വിടും. എന്തെങ്കിലുമൊരു കാര്യം പറഞ്ഞാൽ അത് ക്ഷമയോടെ കേട്ട് അതിനെ ബഹുമാനിക്കണം. ഇതെല്ലാം മാളവിക തന്റെ ഭാവി വരനെ കുറിച്ച് പറഞ്ഞ സങ്കൽപ്പങ്ങളാണ്. അങ്ങനെയൊരു ആളെ കിട്ടട്ടെ എന്ന് ആരാധകരും ആശംസിക്കുന്നു.