മിമിക്രി ലോകത്ത് നിന്നും ബിഗ് സ്‌ക്രീനിലേക്കും മിനിസ്‌ക്രീനിലേക്കും എത്തിയ നടനാണ് കണ്ണൻ സാഗർ. കൊവിഡ് മഹാമാരി പിടിമുറുക്കിയ കാലത്ത് തന്റെ പഴയ ഓർമ്മകൾ താരം ഫേസ്ബുക്ക് പേജിലൂടെ പങ്കുവെക്കാറുണ്ട്. നേരത്തെ ദാമ്പത്യ ജീവിതത്തെ കുറിച്ചും തന്റെ ഇല്ലായ്മകളും വല്ലായ്മകളെ കുറിച്ചും താരം പലപ്പോഴും തുറന്നു പറഞ്ഞിട്ടുണ്ട്.
ഇപ്പോൾ മനസ് നിറയുന്ന മറ്റൊരു ഫെയ്‌സ്ബുക്ക് കുറിപ്പുമായിട്ടാണ് കണ്ണൻ സാഗർ ആരാധകർക്ക് മുൻപിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. സുരേഷ് ഗോപി നായകനായി എത്തുന്ന മേ ഹൂം മൂസ എന്ന ചിത്രത്തിൽ അഭിനയിക്കാൻ സാധിച്ചതിന്റെ സന്തോഷമാണ് താരം ഫെയ്‌സ്ബുക്കിൽ കുറിച്ചിരിക്കുന്നത്. സുരേഷ് ഗോപിയെ കെട്ടിപ്പിടിച്ചു നിൽക്കുന്ന സന്തോഷ ചിത്രവും നടൻ ആരാധകരുമായി പങ്കുവെയ്ക്കുന്നുണ്ട്.
Also read; പുലിവാൽ അല്ല, ഇത് കടുവയുടെ വാൽ; ആരാധകർ ഏറ്റെടുത്ത് അമൃതയുടെയും ഗോപി സുന്ദറിന്റെയും പട്ടായ ഡയറീസ്
ജീവിതത്തിൽ മറക്കാത്ത ഒരുപാട് നിമിഷങ്ങളിൽ കൂടി കടന്നുപോയ ദിനങ്ങൾ ആയിരുന്നു മേ ഹും മൂസ എന്ന ജിബു ജേകബ് ഫിലിം തുടക്കമിട്ടത് മുതൽ തനിക്ക് കിട്ടിയ സന്തോഷമെന്ന് കണ്ണൻ സാഗർ കുറിക്കുന്നു. സുരേഷ് ഗോപിയുടേതായി റിലീസിനൊരുങ്ങുന്ന ചിത്രമാണ് ‘മേ ഹൂം മൂസ’. ജിബു ജേക്കബ് സംവിധാനം ചെയ്യുന്ന ചിത്രം സെപ്റ്റംബർ 30നാണ് തീയ്യേറ്ററുകളിൽ എത്തുന്നത്.
രാഷ്ട്രീയത്തിലേയ്ക്ക് ഇറങ്ങിയതിൽ പിന്നെ സിനിമാ ലോകത്ത് നിന്ന് വിട്ടു നിന്ന താരം വർഷങ്ങൾക്കിപ്പുറം എത്തി സിനിമാ ലോകത്ത് ഗംഭീര തിരിച്ചു വരവാണ് നടത്തിയിരിക്കുന്നത്. താരത്തിന്റെ പാപ്പൻ എന്ന ഇൻവസ്റ്റിഗേറ്റിംഗ് ത്രില്ലർ ചിത്രം പ്രേക്ഷകർ ഇരുകൈയ്യും നീട്ടിയാണ് സ്വീകരിച്ചത്. മേ ഹൂം മൂസ എന്ന ചിത്രവും ആരാധകർ ഏറ്റെടുക്കുമെന്നതിൽ സംശയമില്ല.
ഫെയ്‌സ്ബുക്കില്‍ കണ്ണന്‍ സാഗര്‍ കുറിച്ചത്;
ജീവിതത്തിൽ മറക്കാത്ത ഒരുപാട് നിമിഷങ്ങളിൽ കൂടി കടന്നുപോയ ദിനങ്ങൾ ആയിരുന്നു “മേ ഹും മൂസാ” എന്ന ജിബു ജേകബ് ഫിലിമിൽ തുടക്കമിട്ടത് മുതൽ എനിക്ക് കിട്ടിയ സന്തോഷം,
ഞാൻ ഓടിഷനിൽ പങ്കുകൊണ്ടു പതിനായിരകണക്കിന് അംഗങ്ങൾ പങ്കെടുത്തു അതിൽനിന്നും ആയിരം പേരെ സെലക്ട് ചെയ്തു, അതിൽനിന്നും അഞ്ഞൂറുപേരോളം വീണ്ടും തിരഞ്ഞെടുത്തു, സിനിമയിൽ ഇവർക്കൊക്കെ വേഷങ്ങൾ നൽകി ഗ്രാമത്തിലെയും മറ്റു സ്ഥലങ്ങളിലെയും കഥാപാത്രങ്ങളായി.
ഈ എളിയവനും കിട്ടി ആ ഗ്രാമത്തിലെ ബാർബർ ഷോപ്പ് നടത്തുന്ന ഒരാളായി വേഷം…
താടിയും മുടിയും വളർത്തിയ മൂസയുടെ കോലം എന്നിൽ കൂടി മാറിമറിയുന്നു, സുന്ദരനും സുമുഖനുമായ മൂസയുടെ മുഖം കടയിൽ നിന്നും പുറത്തിറങ്ങുന്ന ഗ്രാമീണർ കാണുന്നു അവർ ആരവം മുഴക്കുന്നു, കെട്ടിയൊരു പിടിത്തം പിടിച്ചു ഞാൻ, മൂസാ എന്നേ ചേർത്തുനിർത്തി, ഈ നിമിഷം എന്റെ കഥാപാത്രമല്ല കണ്ണൻ സാഗർ എന്ന ഞാൻ അനുഭവിച്ച സന്തോഷം പറഞ്ഞറിയിക്കാൻ പറ്റില്ല.
ജിബു ജേകബ് എന്ന വെള്ളിമൂങ്ങ ചെയ്ത സംവിധായകന്റെ ക്യരിയറിൽ ഒരു സൂപ്പർ ഹിറ്റ് സിനിമയുടെ ഭാഗമായതിൽ അതിരുറ്റ സന്തോഷം പിന്നെയും വേറെ, നാട്ടുകാരനായ വിഷ്ണു നമ്പൂതിരിയുടെ ശ്ചായാഗ്രഹണം അത്ഭുതപ്പെടുത്തും, മലയാളത്തിൽ പറഞ്ഞിട്ടില്ലാത്ത കഥയാണ് രൂബേഷ് കഥയും തിരക്കഥയും സംഭാഷണവും എഴുതിയ ഈ “മേ ഹും മൂസാ”,
ശ്രീ: തോമസ് തിരുവല്ലയും, കോൺഫിഡന്റ് ഗ്രൂപ്പ് MD ശ്രീ : Dr. റോയ് യും ചേർന്നു നിർമിക്കുന്നു ഈ ചിത്രം.
ഡയറക്ടർ ജിബു ജേകബ് സർ പറഞ്ഞ ഒരുവാക്കുകൂടി എഴുതി ചേർക്കട്ടെ, “ഈ സിനിമ കണ്ടിറങ്ങിയാൽ നിങ്ങളുടെ കൂടെ മൂസാക്കായെ വീട്ടിൽ കൊണ്ടുപോകും” കാരണം മൂസാ നിങ്ങളുടെ മനസ്സിൽ നിന്നും മാറില്ല തീർച്ച. 30 ന് പടം റിലീസ് ചെയ്യുന്നു പ്രിയപ്പെട്ടവർ തീയറ്ററിൽ പോയി സിനിമ കാണുക, ഞാനും എന്റെ കുടുംബവും വലിയ പ്രതീക്ഷയിലാണ്, അനുഗ്രഹിക്കുക 🙏🥰