നാളിത്രയുമുള്ള ജീവിത്തിൽ ഇന്നും മനസിനെ വേദനിപ്പിച്ചത് ആ പെൺകുട്ടിയാണ്, ഇന്നും അതോർത്ത് സങ്കടം; ബാബു നമ്പൂതിരിയുടെ ജീവിതത്തിൽ നടന്നത്

2620

മലയാള സിനിമാ ലോകത്ത് 40 വർഷം തികച്ച് നിന്ന് പ്രേക്ഷകർക്ക് മറക്കാൻ കഴിയാത്ത ഒരു മുഖം സമ്മാനിച്ച നടനാണ് ബാബു നമ്പൂതിരി. അഭിനയ മികവുകൊണ്ട് പല കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ കണ്ണുകളിൽ മറയുന്ന നടൻ കൂടിയാണ് അദ്ദേഹം. മലയാള സിനിമായ ലോകത്തിനും അത്ര പെട്ടെന്ന് ഒന്നും ഈ താരത്തെ മറക്കാനും കഴിയില്ല.

Advertisements

വർഷങ്ങളോളം സിനിമാ രംഗത്ത് നിറഞ്ഞു നിന്ന നടൻ ഇപ്പോൾ അഭിനയ ലോകം വിട്ട് നിൽക്കുകയാണ്. ഇതുവരെ 215 സിനിമകളിലാണ് ബാബു നമ്പൂതിരി പ്രത്യക്ഷപ്പെട്ടിട്ടുള്ളത്. വലിയ തിരുമേനി അഥവാ മേൽശാന്തിയെന്ന പേരിലും അറിയപ്പെടുന്ന നടനാണ് ബാബു നമ്പൂതിരി. ഇത് ചെയ്ത സിനിമയിലെ കഥാപാത്രങ്ങളിലൂടെ ലഭിച്ച പേര് അല്ല. മറിച്ച് യഥാർത്ഥ ജീവിതത്തിൽ അദ്ദേഹം തിരുമേനി തന്നെയാണ്.

Also read; ‘അതെ ഞാന്‍ യെസ് പറഞ്ഞു!’ ആമിറിന്റെ മകള്‍ ഇറ ഖാനെ പ്രൊപ്പോസ് ചെയ്ത് നൂപുര്‍; വിവാഹത്തിന് സമ്മതം മൂളി താരപുത്രി!

കോട്ടയം കുറവിലങ്ങാടിനടുത്ത് മണ്ണനയ്ക്കാട് വലിയപാറചിറ എന്ന ഗണപതി ക്ഷേത്രത്തിൽലാണ് അദ്ദേഹം പൂജാരിയായി സേവനം അനുഷ്ഠിക്കുന്നത്. കുടുംബ ക്ഷേത്രം കൂടിയാണ് ഇത്. 300 വർഷം പഴക്കമുള്ള ഈ ക്ഷേത്രത്തിന്റെ പ്രധാന ശാന്തിക്കാരൻ മറ്റൊരാളാണ്. അദ്ദേഹത്തിന് അസൗകര്യങ്ങൾ അറിയിക്കുമ്പോൾ മാത്രമാണ് പൂജാരിയായി ബാബു നമ്പൂതിരി എത്തുന്നത്. പൂജാ വിധികൾ ചെറുപ്പം മുതൽ ഗ്രഹസ്ഥമാക്കിയിട്ടുള്ള താരമാണ് ബാബു നമ്പൂതിരി.

നടൻ, പൂജാരി എന്ന വിശേഷങ്ങൾക്ക് പുറമെ, അധ്യാപകൻ കൂടിയാണ് താരം. ഇപ്പോൾ തന്റെ ജീവിതത്തിൽ നടന്നതും നടക്കുന്നതുമായ കാര്യങ്ങൾ പങ്കുവെയ്ക്കുകയാണ് അദ്ദേഹം. ക്രിസ്ത്യൻ കോളേജായ കുറുവിലങ്ങാട് ദേവമാതാ കോളേജിലാണ് അദ്ദേഹം അധ്യാപകനായി സേവനം അനുഷ്ഠിച്ചത്. തൂവാനത്തുമ്പികൾ റിലീസായത്തിന് ശേഷം കോളജിൽ ചെല്ലാൻ തന്നിലൊരു മടിയുണ്ടായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

പ്രിൻസിപ്പൽ പടം കണ്ടോ ഇല്ലയോ എന്ന ആശങ്കയാണ് മനസിൽ തങ്ങി നിന്നതെന്നും പേടിച്ച് ഒപ്പിടാനെത്തിയ തന്നെ ചേർത്ത് പിടിച്ച് ആശംസിക്കുകയാണ് ചെയ്തതെന്നും നടൻ വെളിപ്പെടുത്തി. തന്നെ ഡെന്നീസ് ജോസഫും, ഗായത്രി അശോകും ഛായാഗ്രഹകൻ സണ്ണി ജോസഫും എല്ലാം തന്റെ ശിഷ്യന്മാരാണെന്നും അദ്ദേഹം പറയുന്നു. തൻ വളരെ കർക്കശക്കാരനായ ഒരു അധ്യാപകൻ കൂടിയാണെന്നും താരം വെളിപ്പെടുത്തി.

കുട്ടികൾക്ക് ഇടയിൽ ‘ടെറർ’ എന്നാണ് താൻ അറിയപ്പെട്ടിരുന്നതെന്നും ബാബു നമ്പൂതിരി പറഞഅഞു. ഒരു പീരിയഡ് മുഴുവൻ ഡെന്നീസിനെ എല്ലാം എഴുന്നേൽപ്പിച്ച് നിർത്തേണ്ട സാഹചര്യമുണ്ടായിട്ടുണ്ട്. പിന്നീട് അതേ ഡെന്നീസിന്റെ തിരക്കഥയായ നിറക്കൂട്ടിലും അഭിനയിച്ചു. ഇത് തനിക്ക് ലഭിച്ച ഒരു അംഗീകാരം കൂടിയായിരുന്നുവെന്ന് ബാബു നമ്പൂതിരി പറയുന്നു.

ഒരുപാട് പേർ മാഷ് എന്നെ പഠിപ്പിച്ചിട്ടുണ്ട് എന്ന് പറഞ്ഞ് അടുത്ത് വരുന്നതും വിളിക്കുന്നതും ജീവിതത്തിൽ ലഭിച്ച ഭാഗ്യമായി കാണുന്നുവെന്നും താരം കൂട്ടിച്ചേർത്തു. അധ്യാപകൻ എന്ന നിലയിൽ ശിഷ്യ സമ്പത്ത് എന്നത് വലിയൊരു സമ്പാദ്യം തന്നെയായി താൻ കാണുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇതുകൂടാതെ ജീവിതത്തിൽ മറക്കാൻ കഴിയാത്ത സംഭവവും നടൻ വിവരിക്കുന്നുണ്ട്.

Also read; വായില്‍ നിന്ന് ചുവന്ന പതവരുത്തും; മരിച്ചുപോയെന്ന് പറഞ്ഞ് കരഞ്ഞ് ആളെ വിളിച്ചുകൂട്ടും; ഒടുവില്‍ അടികിട്ടിയതോടെ ആ പരിപാടി നിര്‍ത്തിയെന്ന് മഞ്ജു

ഒരിക്കൽ 80 ഓളം കുട്ടികളുള്ള പ്രീഡിഗ്രി ക്ലാസിൽ, ഒരു പെൺകുട്ടി പഠിക്കാതെ വന്നു, എല്ലാവരുമുള്ളപ്പോൾ ആ കുട്ടിയെ കണ്ണുപൊട്ടുന്ന വഴക്ക് പറഞ്ഞു. നാണമില്ലെന്ന് പറഞ്ഞ് ആക്ഷേപിച്ചു. പിന്നാലെ ആ കുട്ടി തലകറങ്ങി വീണു, ജീവിതത്തിൽ ഒരുപാട് വിഷമിപ്പിച്ച ഒന്നായിരുന്നു അതെന്ന് നടൻ വെളിപ്പെടുത്തി. ഇപ്പോൾ സിനിമാ ലോകത്ത് ഇല്ലാത്തതിനാൽ പലരും തന്നെ മറന്ന് തുടങ്ങിയെന്നും ബാബു നമ്പൂതിരി പറയുന്നു.

Advertisement