പുലിവാൽ അല്ല, ഇത് കടുവയുടെ വാൽ; ആരാധകർ ഏറ്റെടുത്ത് അമൃതയുടെയും ഗോപി സുന്ദറിന്റെയും പട്ടായ ഡയറീസ്

139

നേരത്തെ വിവാഹിതനും രണ്ടുകുട്ടികളുടെ അച്ഛനും ആ ബന്ധം ഒഴിയാതെ തന്നെ മറ്റൊരു ലിവിംഗ് ടുഗെദറിലും ആയിരുന്നു പ്രമുഖ സംഗിത സംവിധായകൻ ഗോപി സുന്ദർ. പിന്നാലെയാണ് ആ ബന്ധവും ഉപേക്ഷിച്ച് പിന്നണി ഗായിക അമൃത സുരേഷുമായി ഗോപി സുന്ദർ പ്രണയത്തിലായത്. ഇരുവരും തങ്ങളുടെ പ്രണയം തുറന്ന് പറഞ്ഞപ്പോൾ മുതൽ വലിയ വിമർശനങ്ങളാണ് താരങ്ങൾ നേരിട്ടത്.

Advertisements

മുൻകാല ബന്ധങ്ങളുടെ പേരിൽ മോശം കമന്റുകളുമായി നിരവധി പേരായിരുന്നു ഇവർക്ക് എതിരെ രംഗത്ത് എത്തിയത്. ഇതോടെ സോഷ്യൽ മീഡിയയിലൂടെ പ്രതികരണവുമായി ഇരുവരും പലവട്ടം എത്തിയിരുന്നു. എന്നിരുന്നാലും ഇവരുടെ ചിത്രങ്ങളെല്ലാം വളരെ പെട്ടെന്ന് തന്നെ സോഷ്യൽ മീഡിയയിൽ വൈറലായി മാറാറുണ്ട്.

Also read; ഒന്നാം സമ്മാനം വേണ്ടിയിരുന്നില്ല, അയൽവാസികൾ പോലും ശത്രുക്കളായി; ഓണം ബംപർ അടിച്ച അനൂപിന്റെ ഇപ്പോഴത്തെ അവസ്ഥ പരിതാപകരം, സങ്കടം പറച്ചിൽ ഇങ്ങനെ

നേരത്തെ ഇരുവരുടെയും ആദ്യത്തെ ഓണാഘോഷവും സോഷ്യൽമീഡിയയിൽ വൈറലായിരുന്നു. തങ്ങളുടെ യാത്രകളും സംഗീത പരിപാടികളും മറ്റ് വിശേഷങ്ങളുമൊക്കെ സോഷ്യൽ മീഡിയയിലൂടെ നിരന്തരം പങ്കുവെയ്ക്കുന്ന താരങ്ങളുടെ പട്ടായ യാത്രയും ആരാധകർ ചർച്ചയാക്കിയിരുന്നു. ഇപ്പോൾ പട്ടായ യാത്രയ്ക്കിടെ പകർത്തിയ തങ്ങൾ ഇരുവരുടെയും ചിത്രവും വീഡിയോകളും പങ്കുവെച്ചിരിക്കുകയാണ് താരങ്ങൾ. പക്ഷേ കപ്പിൾ ചിത്രത്തിൽ ഒരാൾ കൂടിയുണ്ട്.

അത് മറ്റാരുമല്ല ഒരു കടുവയാണ്. ചിത്രം ഞൊടിയിടയിലാണ് വൈറലായത്. ഇത് ‘പുലിയാണോ പൂച്ചയാണോ’ എന്നതാണ് ആരാധകരിൽ പലരുടെയും സംശയം. ‘പുലിവാല് പിടിച്ചോ’ എന്നും പലരും കമന്റ് ഇടുന്നുണ്ട്. രസകരമായ മറ്റ് കമന്റുകളും നിറയുന്നുണ്ട്. എന്നാൽ അടുത്തിടെയാണ് ഇരുവരും ഒരുമിച്ചുള്ള ചിത്രങ്ങൾ സോഷ്യൽ മീഡിയകളിൽ പങ്കുവെയ്ക്കാൻ തുടങ്ങിയത്.

താരങ്ങളുടെ ചിത്രത്തിനായി കാത്തിരിക്കുന്ന ആരാധകരും ഉണ്ട്. അതേസമയം ഗോപി സുന്ദർ ഇപ്പോഴും ആദ്യ ഭാര്യയുമായുള്ള ബന്ധം നിയമപരമായി വേർപെടുത്തിയിട്ടില്ല. ഐഡിയ സ്റ്റാർ സിംഗർ എന്ന റിയാലിറ്റി ഷോയിലൂടെ എത്തി പിന്നീട് മലയാള സിനിമയിലെ പിന്നണി ഗായികയായി ഉയർന്ന താരമാണ് അമൃത.

Also read; അച്ഛൻ ഹിന്ദു അമ്മ ക്രിസ്ത്യാനി; മകൾ മോണിക്ക ജീവിതത്തിൽ സ്വീകരിച്ചത് മുസ്ലീം യുവാവിനെ; ഇസ്ലാം മതം സ്വീകരിച്ച് റഹീമ ആയ താരത്തിന്റെ ജീവിതം ഇങ്ങനെ

തനി നാട്ടിൻ പുറത്തുകാരിയായ അമൃത പിന്നീട് നടൻ ബാലയെ വിവാഹം ചെയ്തു. എന്നാൽ അധികം വൈകാതെ തന്നെ ഇരുവരും വേർപിരിഞ്ഞു. ഇതിന് ശേഷം പിന്നീട് മലയാളി പ്രേക്ഷകർ കണ്ടത് അടിമുടി മാറിയ അമൃതയെയാണ്. ഈ ബന്ധത്തിൽ ഇവർക്ക് ഒരു മകളുമുണ്ട്. പാപ്പു എന്നാണ് ഇവർ മകളെ വിളിക്കുന്നത്. അതേ സമയം അമൃതയുമായി ബന്ധം വേർപെടുത്തില ബാല ഡോ. എലിസബത്തിനെ വിവാഹം കഴിച്ചിരുന്നു.

Advertisement