ഐശ്വര്യ റായിയും തൃഷയും തെന്നിന്ത്യയിൽ നിറഞ്ഞു നിൽക്കുന്ന താരസുന്ദരിമാരാണ്. ആരാധകർ ഒന്നടങ്കം കാത്തിരിക്കുന്ന പൊന്നിയിൻ സെൽവൻ എന്ന ചിത്രത്തിലാണ് ഇരുവരും ഒന്നിച്ചെത്തുന്നത്. താരറാണിമാർ ഒന്നിക്കുന്നത് കാണാനുള്ള ആകാംക്ഷയിലാണ് ആരാധകരും. നേരത്തെ തൃഷയും ഐശ്വര്യ റായിയും എടുത്ത സെൽഫി ചിത്രം കാട്ടു തീ പോലെയാണ് ആരാധകർക്കടയിൽ വ്യാപകമായത്.
പൊന്നിയിൻ സെൽവൻ ലൊക്കേഷനിൽ നിന്നുള്ളതാണ് ഈ സെൽഫി ചിത്രം. ഇപ്പോൾ ചിത്രത്തിന്റെ പ്രൊമോഷൻ തിരക്കുകളിലാണ് പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങൾ. കേരളത്തിലും ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി വൻ താരനിരയും എത്തിയിരുന്നു. ഇതുവരെ നടന്ന പ്രൊമേഷനെല്ലാം സോഷ്യൽമീഡിയയിലും വൈറലായിരുന്നു. എന്നാൽ ഐശ്വര്യ കേരളത്തിലെ പ്രൊമോഷന് എത്തിയിരുന്നില്ല.
അതേസമയം, ഹൈദരാബാദിൽ വച്ചു നടന്ന പ്രൊമോഷൻ വർക്കിന് താരസുന്ദരി ഐശ്വര്യയും എത്തിയിരുന്നു. വിക്രം, കാർത്തി, എ.ആർ റഹ്മാൻ, സുഹാസിനി, ജയം രവി തുടങ്ങിയ പ്രമുഖരെല്ലാം പ്രൊമോഷന് എത്തിയിരുന്നു. ഇപ്പോൾ വേദിയിൽ ഐശ്വര്യ റായിയും തൃഷയും ഒന്നിച്ചെത്തിയ ചിത്രങ്ങളാണ് വൈറലാകുന്നത്. ഐശ്വര്യ റായിയുടെ കൈകൾ പിടിച്ചാണ് തൃഷ വേദിയിലേയ്ക്ക് എത്തിയത്.
ഐശ്വര്യയ്‌ക്കൊപ്പമുള്ള അതിമനോഹരമായ ചിത്രങ്ങൾ തൃഷ തന്റെ ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് പങ്കുവെച്ചത്. കറുപ്പ് നിറത്തിലെ സാരി അണിഞ്ഞ് തൃഷ എത്തിയപ്പോൾ, ചുവപ്പ് നിറത്തിലെ ഡിസൈനർ ചുരിദാർ ധരിച്ചാണ് ഐശ്വര്യ എത്തിയത്. നാളുകൾക്ക് ശേഷമാണ് ഐശ്വര്യ ഒരു പൊതുവേദിയിലും എത്തുന്നത്.
Also read; പുലിവാൽ അല്ല, ഇത് കടുവയുടെ വാൽ; ആരാധകർ ഏറ്റെടുത്ത് അമൃതയുടെയും ഗോപി സുന്ദറിന്റെയും പട്ടായ ഡയറീസ്
ഇതിന്റെ ആവേശത്തിലായിരുന്നു ആരാധകർ. സെപ്റ്റംബർ 30 നാണ് ബ്രഹ്മാണ്ഡ ചിത്രം തീയേറ്ററുകളിലെത്തുന്നത്. വൻ താരനിരയാണ് ചിത്രത്തിലുള്ളത്. ചിത്രത്തിൽ നന്ദിനി എന്ന കഥാപാത്രമായാണ് ഐശ്വര്യ ചിത്രത്തിലെത്തുന്നത്. ചോള രാജകുമാരി ഇളയ പിരട്ടി എന്നറിയപ്പെടുന്ന കുന്ദാവൈ എന്ന കഥാപാത്രമായി തൃഷയും എത്തുന്നു.