ഞാൻ പറഞ്ഞത് തെറ്റായി വ്യാഖ്യാനിച്ചു, ഞാൻ ഉദ്ദേശിച്ച കാര്യമല്ല പിന്നീട് അങ്ങോട്ട് കേട്ടത്: വീണാ നന്ദകുമാർ പറയുന്നു

1744

വളരെ പെട്ടെന്ന് തന്നെ മലയാളികൾക്ക് ഏറെ ഇഷ്ടമുള്ള നടിയായി മാറിയ താര സുന്ദരിയാണ് വീണാ നന്ദകുമാർ. മലയാളത്തിൽ വളരെ കുറച്ചു ചിത്രങ്ങളിൽ മാത്രമേ വീണ അഭിനയിച്ചിട്ടുള്ളങ്കിലും നിരവധി ആരാധകർ ആണ് താരത്തിന് ഉള്ളത്.

2017 ൽ പുറത്തിറങ്ങിയ കടംകഥ എന്ന മലയാള ചിത്രത്തിൽ കൂടിയാണ് താരം അഭിനയ രംഗത്തേക്ക് കടന്നു വരുന്നത് . മലയാള സിനിമ മേഖലയെ തന്നെ ഇളക്കി മറിച്ച സൂപ്പർ ഹിറ്റ് കെട്ട്യോളാണ് എന്റെ മാലാഖ എന്ന സിനിമയിലൂടെയാണ് വീണ മലയാളികളുടെ മനസ്സിൽ ഇടം നേടിയത്.

Advertisements

കെട്ട്യോൾ ആണെന്റെ മാലാഖ എന്ന സിനിമയിലെ റിൻസി എന്ന കഥാപാത്രത്തെ ആണ് താരം അവതരിപ്പിച്ചത്. അഭിനയം കൊണ്ടും സൗന്ദര്യം കൊണ്ടും അനേകായിരം ആരാധകരെ താരം വളരെ പെട്ടന്ന് തന്നെ താരത്തിന് നേടിയെടുക്കാൻ കഴിഞ്ഞിരുന്നു.

Also Read
മാളവിക മോഹന്റെ ആരാധകരെ കോരിത്തരിപ്പിച്ച 10 കിണ്ണംകാച്ചി ഫോട്ടോകൾ കാണാം….

കെട്ട്യോൾ ആണെന്റെ മാലാഖയ്ക്ക് പിന്നാലെ മോഹൻലാൽ പ്രിയദർശൻ കൂട്ടുകെട്ടിൽ ഇറങ്ങിയ ചിത്രമായ മരക്കാർ അറബിക്കടലിലെ സിംഹം, മമ്മൂട്ടി നായകനായി പുറത്തിറങ്ങിയ ഭീഷ്മപർവ്വം, കോഴിപ്പോര്, ലൗ തുടങ്ങിയവയാണ് താരത്തിന്റെ പ്രധാന പ്പെട്ട സിനിമകൾ.

സമൂഹ മാധ്യമങ്ങളിൽ ഏറെ സജീവമായ താരം തന്റെ വിശേഷങ്ങളും പുതിയ ഫോട്ടോസും എല്ലാം ആരാധകർക്കായി പങ്കുവെയ്ക്കാറുണ്ട്. അടുത്തിടെ താരം നടത്തിയ ഒരു വെളിപ്പെടുത്തൽ ആണ് ഇപ്പോൾ വീണ്ടും വൈറൽ ആയി മാറിയിരിക്കുന്നത്.

നേരത്തെ മരക്കാർ അറബിക്കടലിന്റെ സിംഹം എന്ന സിനിമയെ കുറിച്ച് താരം അഭിമുഖത്തിൽ പറഞ്ഞ വാക്കുകൾ തെറ്റായി വ്യാഖ്യാനിക്കപ്പെട്ടതിന് എതിരെയാണ് താരം രംഗത്ത് എത്തിയത്. മരക്കാർ അറബിക്കടലിന്റെ സിംഹം എന്ന സിനിമയിൽ കീർത്തി സുരേഷ് അവതരിപ്പിച്ച ആർച്ചയുടെ സുഹൃത്തിന്റെ വേഷമാണ് വീണ ചെയ്തതിരുന്നത്.

താരതമ്യേന തീരെ ചെറിയ ഒരു വേഷമായിരുന്നു ഇത്. കെട്ട്യോളാണ് എന്റെ മാലാഖ എന്ന ചിത്രത്തിന് മുമ്പാണ് മരക്കാറിലെ അവസരം ലഭിച്ചത് എന്ന് താരം നേരത്തെ വ്യക്തമാക്കിയിരുന്നു. ഇത് സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ച തെറ്റായ വ്യാഖ്യാനം എന്നാണ് താരം പറഞ്ഞിരിക്കുന്നത്.

Also Read
ആ രംഗങ്ങള്‍ മകള്‍ വലുതാവുമ്പോള്‍ കാണണം, എങ്ങനെയാണ് അവള്‍ ജനിച്ചതെന്ന് അവള്‍ അറിയണം, കളിമണ്ണ് സിനിമയെക്കുറിച്ച് ശ്വേത മേനോന്‍ പറയുന്നു

ഞാനീ പറഞ്ഞതിനെ അർത്ഥം കെട്ടിയോൾ ചെയ്തതിന് ശേഷമാണ് മരക്കാറിൽ അവസരം വരുന്നത് എങ്കിൽ മരയ്ക്കാർ ചെയ്യില്ല എന്നല്ല. സിനിമയിലെ ഓരോ കഥാപാത്രങ്ങളും പുതിയ പാഠങ്ങൾ ആണ്. സിനിമയ്ക്ക് ശ്രമിച്ചു കൊണ്ടിരിക്കുന്ന സമയത്താണ് മരയ്ക്കാർ ലഭിച്ചത്.

ലാലേട്ടനും പ്രിയദർശൻ സാറിനൊപ്പം ഒരു സിനിമ ചെയ്യാൻ കഴിഞ്ഞതിൽ വളരെ നല്ലതായിട്ടെ കരുതിയിട്ടുള്ളൂ എന്നും വീണ നന്ദ കുമാർ വ്യക്തമാക്കി. അതേ സമയം താരത്തിന്റെതായി ഇനി പുറത്തിറങ്ങാനുള്ള ചിത്രം വോയ്‌സ് ഓഫ് സത്യനാഥൻ ആണ്. ജനപ്രിയ നായകൻ ദിലീപിന്റെ നായികയായിട്ടാണ് വീണാ നന്ദകുമാർ ഈ ചിത്രത്തിൽ എത്തുന്നത്.

Advertisement