ബാലചന്ദ്ര മേനോൻ സംവിധാനം ചെയ്ത ഏപ്രിൽ 18 എന്ന ചിത്രത്തിലൂടെ എത്തി പിന്നീട് ഇന്ത്യൻ സിനിമയുടെ തന്നെ അഭിമാനമായി മാറിയ നടിയാണ് ശോഭന. മികച്ച നർത്തകി കൂടിയായ ശോഭന ഇപ്പോൾ അഭിനയത്തേക്കാൾ കൂടുതൽ നൃത്തത്തിന് ആണ് പ്രധാന്യം നൽകിയിരിക്കുന്നത്.
വളരെ ചെറുപ്പം മുതൽക്കേ ഭരതനാട്യം അഭ്യസിച്ച ശോഭന കലാർപ്പണ എന്ന നൃത്ത വിദ്യാലയത്തിന്റെ സ്ഥാപകയും ആണ്. ഏകദേശം 230 ൽ അധികം സിനിമകളുടെ ഭാഗമായ ശോഭന മികച്ച നടിക്കുന്ന ദേശീയ സംസ്ഥാന അവാർഡുകൾ അടക്കം നിരവധി അവാർഡുകൾ നേടിയെടുത്തിരുന്നു. ശോഭനയുടെ കലാ മികവിനെ രാജ്യം പത്മശ്രീ നൽകി ആദരിച്ചിരുന്നു.
അതേ സമയം മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടിയും നടി ശോഭനയും അവിസ്മരണീയ അഭിനയം കാഴ്ചവെച്ച ഒരു സൂപ്പർഹിറ്റ് സിനിമ വർഷങ്ങൾക്ക് മുമ്പുള്ള ഒരു നോവലിന്റെ സിനിമാ ആവിഷ്‌കാരം ആണെന്ന് അറിയാവുന്നവർ കുറവാണ്. 1912ലാണ് ജീൻ വെബ്സ്റ്ററുടെ ഡാഡി ലോംഗ് ലെഗ്‌സ് എന്ന നോവൽ പുറത്തിറങ്ങിയത്.
Also Read
ഡിവൈന്‍ വന്നതോടെ ജീവിതം മുഴുവന്‍ മാറി, ഇപ്പോള്‍ പഴയ പോലെ ഒന്നിനും സമയമില്ല, ഡോണ്‍ പറയുന്നു
കുട്ടികളുടെ നോവൽ എന്ന വിഭാഗത്തിലാണ് അത് പിന്നീട് പരിഗണിക്കപ്പെട്ടത്. അനാഥാലയത്തിൽ വളരുന്ന ഒരു പെൺകുട്ടിയും അവൾ ഒരിക്കലും കണ്ടിട്ടില്ലാത്ത അവളുടെ സ്പോൺസറും തമ്മിലുള്ള അസാധാരണ ബന്ധത്തെ കുറിച്ച് ആയിരുന്നു ആ നോവൽ.
ഈ കഥ പത്മരാജന്റെ മനസിലെ വല്ലാതെ സ്വാധീനിച്ചിരുന്നു. അദ്ദേഹം അതിൽ ഒരു സിനിമയ്ക്കുള്ള സാധ്യത കണ്ടു. 1984ൽ ഐവി ശശി ഒരു തിരക്കഥ വേണമെന്ന ആവശ്യവുമായി പത്മരാജനെ സമീപിച്ചപ്പോൾ അദ്ദേഹം ഈ കഥ പറഞ്ഞു. കഥ ശശിക്കും വളരെ ഇഷ്ടമായി.
മമ്മൂട്ടിയെയും ശോഭനയെയും ജോഡിയാക്കി ഈ ചിത്രം തീരുമാനിക്കപ്പെട്ടു. ശോഭനയെ പ്രണയിക്കുന്ന ചെറുപ്പക്കാരനായി റഹ്‌മാനെ അവതരിപ്പിച്ചു. കാണാമറയത്ത് എന്ന് പത്മരാജൻ സിനിമയ്ക്ക് പേരിട്ടു. ആ സിനിമയുടെ കഥ മുഴുവൻ ആ പേരിൽ മറഞ്ഞ് കിടക്കുന്നുണ്ടായിരുന്നു.
ഒരു അസാധാരണ പ്രണയകഥ ആയിരുന്നു കാണാമറയത്ത്. ചിത്രം വൻ വിജയം നേടി. മൂന്ന് സംസ്ഥാന പുരസ്‌കാരങ്ങൾ സ്വന്തമാക്കി. ഹിന്ദിയിൽ ഐ വി ശശി തന്നെ കാണാമറയത്ത് റീമേക്ക് ചെയ്തു. രാജേഷ് ഖന്നയും സ്മിത പാട്ടീലുമായിരുന്നു ആ സിനിമയിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.