ചുരുങ്ങിയ കാലം കൊണ്ടു തന്നെ തെന്നിന്ത്യൻ സിനിമയിൽ നിരവധി ചിത്രങ്ങൾ ചെയ്ത് ശ്രദ്ധ നേടിയ താരസുന്ദരിയാണ് സോന ഹെയ്ഡൻ. താരം കൂടുതലും ശ്രദ്ധിക്കപ്പെട്ടത് ഗ്ലാമർ വേഷങ്ങളിലൂടെയാണ്. അതുകൊണ്ട് തന്നെ പ്രേക്ഷകർ സോനയെ കാണുന്നത് ഒരു ഗ്ലാമർ നടിയായാണ്.
തമിഴ്, തെലുങ്ക് സിനിമകളിൽ സജീവമായിരുന്ന സോന മലയാളത്തിലും ചുരുക്കം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. നടിയുടെ അച്ഛൻ പീറ്റർ ഹെയ്ഡൻ ഫ്രഞ്ച് വംശജൻ ആണ്. അമ്മ ശ്രീലങ്കൻ വംശജയും. ഫാർമസ്യൂട്ടിക്കൽ ബിസിനസ് നടത്തിയിരുന്ന നടിയുടെ അച്ഛൻ പോണ്ടിച്ചേരിയിൽ വച്ചാണ് അവർ തമ്മിൽ കാണുന്നതും പിന്നീട് പ്രണയമായി വിവാഹിതരാകുന്നതും.
അതേ സമയം 2001 ലെ മിസ്സ് ചെന്നൈ ആയിരുന്നു സോന ഹെയ്ഡൻ. അവിടെ നിന്നുമാണ് നടി അഭിനയ രംഗത്തേക്ക് ത്തെുന്നത്. തമിഴ് സൂപ്പർതാരങ്ങളുടെ സിനിമകളിൽ മാദക ഡാൻസുകൾ അവതരിപ്പിച്ച് കൊണ്ടായിരുന്നു നടിയുടെ തുടക്കാം. ഒരു നടി എന്നതിനൊപ്പം നിർമ്മാതാവും ബിസിനസുകാരിയും ആണ് സോന ഹെയ്ഡൻ ഇപ്പോൾ.
Also Read
ഡിവൈന്‍ വന്നതോടെ ജീവിതം മുഴുവന്‍ മാറി, ഇപ്പോള്‍ പഴയ പോലെ ഒന്നിനും സമയമില്ല, ഡോണ്‍ പറയുന്നു
2010 ലെ മികച്ച സംരഭകയ്ക്കുള്ള അവാർഡും സോനയ്ക്ക് ലഭിച്ചിട്ടുണ്ട്. ഇപ്പോഴിതാ സിനിമാ രംഗത്തേക്കുറിച്ചുള്ള താരത്തിന്റെ തുറന്നു പറച്ചിലാണ് വൈറലായി മാറുന്നത്. എങ്ങനെ അതിജീവിക്കാമെന്ന് സിനിമയിലൂടെ പഠിച്ചുവെന്നും ആരെയും വിശ്വസിക്കരുതെന്ന വലിയ പാഠം സിനിമയാണ് തനിക്ക് തന്നതെന്നും സോന പറയുന്നു.
സിനിമയിലേക്ക് വരുന്ന പുതിയ കുട്ടികളിലെ പ്രവണത എന്തെന്നാൽ കഷ്ടപ്പെട്ട് നായയെ പോലെ ജോലി ചെയ്ത് ഉയർന്ന് വരും. എന്നാൽ പ്രശസ്തി വന്ന ശേഷം ഞാനെന്ന ഭാവം വരും. ആദ്യ സിനിമയിൽ ഹാഫ് സാരി ഉടുത്ത് ഗ്ലാമറസ് രംഗം ഉണ്ടായിരുന്നു. അങ്ങനെയാണ് ഗ്ലാമറസ് ആയി തുടങ്ങുന്നത്.
അതിൽ കുറ്റബോധം തോന്നിയിട്ടുണ്ട് പക്ഷെ കുറ്റ ബോധമാണോ എന്നെനിക്ക് ഉറപ്പില്ല. കാരണം ഇന്ന് സോനയെ അറിയുന്നത് അതിലൂടെ കൂടെയും ആണല്ലോ. വ്യക്തിപരമായി എനിക്ക് കുറ്റബോധം ഉണ്ട്. കരിയർ വെച്ച് നോക്കുമ്പോൾ പ്രശ്നമുള്ളതായി തോന്നുന്നില്ലെന്നും സോന പറയുന്നു.
അതേ സമയം അത്യാവശ്യം സമ്പാദ്യം എനിക്കുണ്ട്. ബിസിനസിൽ നിന്നുള്ള വരുമാനം വേറെയും. ഗ്ലാമർ സ്പർശം ഉള്ളതിനാൽ ഒഴിവാക്കിയ സിനിമകൾ ഇരുന്നുറിലധികം ഉണ്ടെന്നും സോന മുമ്പ് ഒരിക്കൽ പറഞ്ഞിരുന്നു.പ്രിയൻ സാറിന്റെ ആമയും മുയലും ആണ് കരിയർ മാറ്റിയ ശ്രദ്ധേയ ചിത്രം. മുപ്പത് ദിവസമാണ് ആമയും മുയലിനും വേണ്ടി നൽകിയത്.
കാരക്കുടിയിലെ ഇടത്തരം ലോഡ്ജിൽ പ്രിയൻ സാർ ഉൾപ്പടെയുള്ളവർ ഒരമ്മപെറ്റ മക്കളെ പോലെ സ്നേഹിച്ചും സഹകരിച്ചും കഴിഞ്ഞ നാളുകൾ ഒരിക്കലും മറക്കാൻ കഴിയില്ല. പ്രിയൻ സാറിന്റെ ഒപ്പത്തിലും മികച്ചൊരു വേഷം ലഭിച്ചു. അമർ അക്ബർ അന്തോണിയിൽ രണ്ടു സീനിൽ മാത്രമേ എന്റെ സാന്നിധ്യമുള്ളൂ. പക്ഷേ സിനിമ കണ്ടവർ ഒരിക്കലും മറക്കാൻ സാധ്യതയില്ലെന്നും നടി പറയുന്നു.