ചെറുതും വലുതുമായ ഒട്ടനവധി വേഷങ്ങളിലൂടെ ഒരുകാലത്ത് മലയാള സിനിമയിൽ നിറഞ്ഞു നിന്നിരുന്ന താരമാണ് സുമ ജയറാം. ഭരത് ഗോപിയുടെ സംവിധാനത്തിൽ താരരാജാവ് മോഹൻലാൽ നായകനായി 1988ൽ പുറത്തിറങ്ങിയ ഉൽസവപ്പിറ്റെന്ന് എന്ന ചിത്രത്തിലൂടെയാണ് മലയാളത്തിൽ സുമ ജയറാം അരങ്ങേറ്റം കുറിച്ചത്.
തൊട്ടുപിന്നാലെ ജോഷിയുടെ സംവിധാനത്തിൽ മമ്മൂട്ടി നായകനായ കുട്ടേട്ടൻ എന്ന സിനിമയിലും താരം അഭിനയിച്ചു. പിന്നീട് നിരവധി സിനിമകളിൽ ആണ് താരം വേഷമിട്ടത്. ചെറിയ വേഷങ്ങൾ ആണെങ്കിൽ പോലും അവയിൽ ഏറെയും ശ്രദ്ധിക്കപ്പെടുന്ന കഥാപാത്രങ്ങൾ ആയതിനാൽ തന്നെ വളരെ വേഗം പ്രേക്ഷകരുടെ ഇഷ്ട നടിയായി മാറി സുമ ജയറാം.
കുട്ടേട്ടൻ, എന്റെ സൂര്യപുത്രിക്ക് ഇഷ്ടം, ഭർത്താവുദ്യോഗം, തുടങ്ങി നിരവധി മലയാള സിനിമകളിൽ സുമജയറാം മികച്ച വേഷങ്ങൾ ചെയ്തിട്ടുണ്ട്. അതേ പോലെ മൂന്നാംമുറ, ന്യൂഇയർ, അടിക്കുറിപ്പ്, ഹിസ് ഹൈനസ് അബ്ദുള്ള, മാലയോഗം, വചനം, എന്റെ സൂര്യപുത്രിക്ക് തുടങ്ങി മലയാളത്തിൽ ഹിറ്റായ നിരവഖി സിനിമകളിലും സുമ ഝയറാം വേഷമിട്ടു.
നവ്യ നായരുടെ അരങ്ങേറ്റ ചിത്രമായ ദിലീപ് നായകനായ ഇഷ്ടം എന്ന ഹിറ്റ് ചിത്രത്തിലും സുമ ജയറാം തന്റെ അഭിനയപാടവം തെളിയിച്ചിരുന്നു. ചിത്രത്തിൽ ദിലീപിന്റെ സഹോദരനായ ശ്രീനിവാസന്റെ ഭാര്യയുടെ വേഷമാണ് താരത്തിനു കിട്ടിയത്.
ഏറെ ശ്രദ്ധയാകർഷിച്ച ഒരു കഥാപാത്രമായിരുന്നു ഇത്. എന്നാൽ പിന്നീട് അഭിനയത്തിൽ നിന്ന് ഒരു ഇടവേള എടുത്ത് സുമ ജയറാം ജീവിതത്തിന്റെ തിരക്കുകളിലേക്ക് മടങ്ങി. ബാല്യകാല സുഹൃത്ത് ലല്ലുഷ് ഫിലിപ്പ് മാത്യുവിനെയാണ് സുമാ ജയറാം വിവാഹം കഴിച്ചിരിക്കുന്നത്. താരത്തിന്റെ വിവാഹത്തിനു ഫഹദ് ഫാസിൽ അടക്കമുള്ള താരങ്ങളും പങ്കെടുത്തിരുന്നു.
Also Read
മരക്കാർ കണ്ടതിനു ശേഷം മലയാളത്തിന്റെ മഹാനടൻ മമ്മൂട്ടി പറഞ്ഞ വാക്കുകൾ ഇങ്ങനെ ഹരീഷ് പേരടി
മിനിസ്‌ക്രീനിലും അഭിയിച്ച സുമ ഇപ്പോൾ അമ്മയാകാനുള്ള തയ്യാറെടുപ്പിലാണ് എന്നുള്ള റിപ്പോർട്ടുകളും പുറത്തുവന്നിരുന്നു. വാർത്തകൾക്ക് പിന്നാലെ ഭർത്താവിനും സുഹൃത്തുക്കൾക്കുമൊപ്പം ഉള്ള ഫോട്ടോകളും സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്.
ഒരു കാലത്ത് മലയാളികളുടെ ഇഷ്ട താരങ്ങളിൽ ഒരാൾ ആയിരുന്നു സുമയുടെ നിറവയറുമായി നിൽക്കുന്ന ഫോട്ടോയ്ക്ക് ഒരുപാട് ആരാധകർ സന്തോഷം പങ്കു വച്ചിരുന്നു. അടുത്തിടെ മമ്മൂട്ടിക്ക് ഒപ്പമുള്ള ഒരു ചിത്രവും സോഷ്യൽ മീഡിയ വഴി താരം പങ്കുവച്ചിട്ടുണ്ട്.
സൂപ്പർ താരങ്ങൾക്കൊപ്പം തിളങ്ങിയ സുമ ജയറാമിന് പക്ഷെ മലയാളത്തിൽ അവസരങ്ങൾ നന്നേ കുറവായിരുന്നു എന്നും റിപ്പോർട്ടുണ്ട്. പിന്നീട് തമിഴിൽ നിന്നാണ് സുമയെ തേടി അവസരങ്ങൾ വന്ന് എത്തിയത്. ഇടക്കാലത്ത് ഗ്ലാമർ വേഷത്തിലും സുമ ജയറാം തിളങ്ങിയിരുന്നു.
അഭിനയത്തിൽ നിന്നും വിട്ടുനിൽക്കുന്നതിന്റെ ഇടയിലാണ് നിർമ്മാതാവിന്റെ വേഷത്തിൽ സുമ ജയറാം സിനിമയിലേക്ക് മടങ്ങി എത്തിയത്. ആർട്ട് ഫിലിം ആദിയുടെ നിർമ്മിച്ചത് സുമ ജയറാം ആയിരുന്നു. ചിത്രത്തിന്റെ സംവിധാനം സുമയുടെ സഹോദരൻ ബോണി തന്നെ ആയിരുന്നു. മമ്മൂട്ടിയുടെ സഹോദരൻ ഇബ്രാഹിം കുട്ടിയും പ്രധാന കഥാപാത്രത്തെ ഈ ചിത്രത്തിൽ അവതരിപ്പിച്ചിരുന്നു.
കുറച്ചുകാലം തനിക്ക് അഭിനയത്തിൽ വിട്ടുനിൽക്കണമെന്ന് തോന്നിയതുകൊണ്ടാണ് വിട്ടുനിന്നത് എന്ന് മുൻപൊരിക്കൽ സുമ തുറന്നുപറഞ്ഞിട്ടുണ്ട്. അതേ സമയം നേരത്തെ സൂപ്പർതാരം രജനീകാന്തിന്റെ നായികയായി സുമയ്ക്ക് അവസരം ലഭിച്ചിരുന്നു. എന്നാൽ ആ സമയത്ത് ചില പ്രത്യേക കാരണങ്ങളാൽ സുമ ആ വേഷം വേണ്ടെന്നു വയ്ക്കുകയായിരുന്നു.