മലയാളത്തിന്റെ യുവതാരം ആസിഫലി നായകനായ കെട്ട്യോളാണ് എന്റെ മാലാഖ എന്ന സിനിമയിലൂടെ വെള്ളിത്തിരയിലേക്കെത്തിയ നായികയാണ് നടി വീണാ നന്ദകുമാർ. മലയാളം സിനിമ ആരാധകർക്കിടയിൽ കഴിഞ്ഞ വർഷം ശ്രദ്ധയാകർഷിച്ച നടികൂടിയാണ് വീണാ നന്ദകുമാർ.
കെട്ടിയോളാണെന്റെ മാലാഖ എന്ന ചിത്രത്തിൽ അവതരിപ്പിച്ച കഥാപാത്രം വളരെയധികം പ്രക്ഷകപ്രീതി നേടുകയും ചെയ്തിരുന്നു. തന്റെതായ നിലപാടുകൾ തുറന്ന് പറയുന്നതിൽ ഒരു മടിയും കാണിക്കാറില്ലാത്ത നടി കൂടിയാണ് വീണാ നന്ദകുമാർ.
എന്നാൽ ഇപ്പോൾ ഈ അടുത്ത് താരം തന്റെ പഴയ കാല അനുഭവങ്ങൾ തുറന്ന് പറഞ്ഞിരിക്കുകയാണ്. വീണ സ്കൂൾ പഠിക്കുന്ന കാലത്തുണ്ടായ തന്റെ പ്രണയ കഥയാണ് പങ്കുവച്ചെത്തിയത്. സ്കൂളിൽ പഠിക്കുന്ന സമയത്ത് ആൺകുട്ടികളുടെ നല്ല അടുപ്പമായിരുന്നു. അതിൽ ഒരാളോട് എനിക്ക് ഭയങ്കര പ്രണയം ആയിരുന്നു.
അന്ന് ഞാൻ അവനോട് തുറന്നു പറഞ്ഞപ്പോൾ, അവൻ അത് മൈൻഡ് ചെയ്തില്ല. കുട്ടികാലത്ത് തന്നെ കാണാൻ ഒട്ടും കൊള്ളില്ലായിരുന്നുവെന്നും വീണ പറഞ്ഞു. ഭംഗി ഇല്ലാഞ്ഞത് കൊണ്ട് തന്നെ ഞാൻ പ്രണയം പറഞ്ഞിട്ടുള്ളവർ അത് നിഷേധിച്ചിട്ടേ ഉള്ളു. അവനും അങ്ങനെ തന്നെ ചെയ്തു.
എന്നാൽ ഞാൻ സിനിമയിൽ യെത്തിയപ്പോൾ എന്റെ മാറ്റങ്ങൾ കണ്ടു അവൻ എന്നെ അന്വേഷിച്ച് വരുകയും ഇഷ്ടമാണെന്ന് പറയുകയും ചെയ്തു. എന്നാൽ ഞാൻ അപ്പോൾ തന്നെ അത് നിരസിക്കുകയും ചെയ്തു. കാരണം അവനു എന്നോട് അപ്പോൾ ആത്മാർത്ഥമായ പ്രണയം തോന്നിയത് കൊണ്ടൊന്നും അല്ലായിരുന്നു എന്നെ അന്വേഷിച്ചു വന്നത്.
അവന് എന്നെ ആയിരുന്നില്ല വേണ്ടത്, എന്റെ ശരീരത്തെ ആയിരുന്നു. എന്റെ ശരീരത്തിന് മാറ്റം വന്നപ്പോൾ ആണ് അവൻ പ്രണയം പറഞ്ഞു എന്റെ അടുക്കൽ വന്നത്. അങ്ങനത്തെ രീതികളോടൊന്നും എനിക്ക് ഒട്ടും താൽപ്പര്യം ഇല്ല.
പ്രണയം ആണെങ്കിൽ അതിന്റെ പരിശുദ്ധിയോട് കൂടി പ്രണയിക്കാൻ ആണ് എനിക്ക് ഇഷ്ട്ടം. അവന്റെ ഉദ്ദേശം മനസിലാക്കിയത് കൊണ്ട് തന്നെയാണ് ഞാൻ അത് നിരസിച്ചതെന്നും വീണാ നന്ദകുമാർ പറയുന്നു.
Also Read
പാപ്പനിൽ സുരേഷ് ഗോപി പൊളിക്കില്ലേ എന്ന് ചൊദ്യം, നൈല ഉഷ കൊടുത്ത മറുപടി കേട്ടോ