മലയാളം മിനിസ്ക്രീനിൽ സൂപ്പർഹിറ്റായി മാറിയ പരമ്പരയാണ് ഏഷ്യാനെറ്റിലെ കുടുംബവിളക്ക് എന്ന സീരിയൽ. കുടുംബിനിയായ സുമിത്രയുടെ കഥ പറയുന്ന സീരിയിലിലെ കഥാപാത്രങ്ങളെല്ലാം പ്രേക്ഷകർക്ക് ഏറെ ഇഷ്ടമുള്ളവരാണ്.
പരമ്പരയിൽ സുമിത്രയെ അവതരിപ്പിക്കുന്നത് പ്രമുഖ നടി മീരാ വാസുദേവാണ്. ഇവരുടെ ഭർത്താവായ സിദ്ധാർത്ഥ് എന്ന നെഗറ്റവ് ഷെയ്ഡുള്ള കഥാപാത്രത്തെ അവതരിപ്പിക്കുന്നത് കെകെ മേനോൻ എന്ന താരമാണ്. ഒരു സീരിയലിലെ കഥാപാത്രങ്ങളെ പ്രേക്ഷകർ ഏറ്റെടുക്കുന്നത് മിക്കപ്പോഴും അതേരീതിയിൽ തന്നെ ആയിരിക്കും.
ഈ താരങ്ങൾ പുറത്തേക്ക് പോകുമ്പോൾ ആളുകൾ ദേഷ്യത്തോടെയും നിസ്സഹായരായി നോക്കുന്നത് പല സീരിയൽ താരങ്ങളും സോഷ്യൽ മീഡിയയിൽ കുറിച്ചിട്ടുണ്ട്. അങ്ങനെ ഇപ്പോൾ ഇപ്പോൾ മലയാളി പ്രേക്ഷകരുടെ വെറുക്കപ്പെട്ടവൻ ആണ് കുടുംബ വിളക്കു സീരിയലിലെ സിദ്ധാർഥ് എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന കെ കെ മേനോൻ.
വളരെ നല്ല ഭാര്യ സങ്കൽപ്പത്തിന് ഉടമയായ ഭാര്യയെ കാളും നല്ലത് സഹപ്രവർത്തകയെ ആണെന്ന് കരുതി അവളുടെ പുറകെ പോകുന്ന ഭർത്താവിനെയാണ് സീരിയലിൽ കെകെ മേനോൻ അവതരിപ്പിക്കുന്നത്.
മികച്ച അഭിനയത്തിലൂടെ പ്രേക്ഷകർ ഏറ്റെടുത്ത കെകെ മേനോൻ ചതിയനായ ഭർത്താവിന്റെ റോൾ സീരിയൽ അതിഗംഭീരം ആക്കുന്നുണ്ട്.
കൃഷ്ണകുമാർ മേനോൻ എന്നാണ് കെ കെ മേനോൻ പൂർണമായ പേര്. കാണുമ്പോൾ തമിഴൻ ആണെന്ന് തോന്നുമെങ്കിലും എറണാകുളത്ത് സ്ഥിരതാമസക്കാരനായ ആണ് കെ കെ മേനോൻ. ചെറുപ്പത്തിൽ തന്നെ ഊട്ടിയിലേക്ക് ചേക്കേറിയതോടെ പല ജോലികളും ചെയ്തു ബിസിനസ് മേഖലയിൽ ചുവടുറപ്പിച്ച കെ കെ മേനോൻ 2015 ലാണ് ഷോർട്ട് ഫിലിം മുകളിലൂടെ ഈ രംഗത്തെത്തുന്നത്.
പിന്നീട് നിരവധി സീരിയൽ സിനിമ കളിലേക്ക് അവസരങ്ങൾ എത്തുകയായിരുന്നു ഗൗതം മേനോൻ ചിത്രങ്ങളിൽ അടക്കം പ്രാധാന്യമുള്ള കഥാപാത്രങ്ങളെ അവതരിപ്പിച്ച കെ കെ മേനോൻ. മലയാളത്തിലെ നിരവധി സിനിമകളിലും മികച്ച കഥാപാത്രങ്ങൾക്ക് ജീവൻ നൽകിയിട്ടുണ്ട്.
വളരെ വേറെ ദൈവ വിശ്വാസം ഉള്ള ഗൗതം മേനോൻ എല്ലാം തന്റെ മാത്രം കഴിവല്ല എന്നും എല്ലാം അയ്യപ്പന്റെ കടാക്ഷം ആണെന്നും സ്വയം വിശ്വസിക്കുന്നു. വടക്കാഞ്ചേരി സ്വദേശിയായ രമണി ആണ് മേനോന്റെ ഭാര്യ. രണ്ട് മക്കളാണ് അദ്ദേഹത്തിന് ഉള്ളത്.