പതിമൂന്നാം വയസിൽ ആണ് അത് സംഭവിച്ചത്, അവസരം കിട്ടിയാൽ ഇനിയും തയ്യാറാണ്: ചാർമി പറയുന്നത് കേട്ടോ

669

ഒരു കാലത്ത് തെന്നിന്ത്യൻ സിനിമകളിൽ തിളങ്ങി നിന്നിരുന്ന സൂപ്പർനടി ആയിരുന്നു ചാർമി കൗർ. മലയാളികൾക്കും ഏറെ പ്രിയങ്കരിയായ നടിമാരിൽ ഒരാളായിരുന്നു ചാർമി. വിനയൻ അനൂപ് മേനോനെയും ജയസൂര്യയേയും പ്രധാന കഥാപാത്രങ്ങൾ ആക്കി സംവിധാനം ചെയ്ത കാട്ടുചെമ്പകം എന്ന ചിത്രത്തിലൂടൊണ് നടി മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ചത്.

ആദ്യ ചിത്രത്തിൽ കൂടെ തന്നെ ചാർമി മലയാളികളുടെ മനം കവർന്നിരുന്നു. കാട്ടുചെമ്പകത്തിൽ ഒരു ആദിവാസി പെൺകുട്ടി ഈയിട്ടാണ് താരം എത്തിയത്. കാട്ടുചെമ്പകത്തിനു ശേഷം ദിലീപ് നായകനായ ചിത്രം ആഗതൻ എന്ന ചിത്രത്തിലും മമ്മൂട്ടിയുടെ താപ്പാന എന്ന ചിത്രത്തിലും താരം വളരെ ശക്തമായ വേഷങ്ങൾ അവതരിപ്പിച്ചിരുന്നു.

Advertisements

തമിഴിലും തെലുങ്കിലും ഹിന്ദിയിലും കന്നടയിലും താരം സജീവമായിരുന്നു. അഭനിയത്തിന് പുറമേ സിനിമാ നിർമ്മാണ രംഗത്തും നടി സജീവം ആയിരുന്നു. ‘നീ തൊടു കവലി’ എന്ന തെലുങ്ക് ചിത്രമായിരുന്നു താരത്തിന്റെ ആദ്യ ചിത്രം. അതിൽ അഭിനയിക്കുമ്പോൾ തനിക്ക് വെറും പതിമൂന്ന് വയസുമാത്രാണ് ഉണ്ടായിരുന്നത് എന്ന് താരം പറഞ്ഞിരുന്നു.

Also Read
എനിക്ക് ആലില വയറല്ല ഉള്ളത്, അക്കാര്യം തുറന്നുപറയാൻ എനിക്കൊരു നാണക്കേടുമില്ല; വിദ്യാ ബാലൻ

ചിത്രത്തിൽ നവ വധുവിന്റെ വേഷമായിരുന്നു അന്ന് മുതൽ ഇന്നുവരെ താൻ തന്റെ സ്വന്തം ചിലവിൽ ആണ് ജീവിക്കുന്നത് എന്നും അതെവിടെയും താൻ അഭിമാനത്തോടെ പറയുമെന്നും താരം വ്യക്തമാക്കുന്നു, ഭീമനേനി ശ്രീനിവാസ റാവു സംവിധാനം ചെയ്ത ചിത്രത്തിൽ അർജൻ ബജ്‌വയായിരുന്നു നായകൻ.

അതേ വർഷം തന്നെ ടി രാജേന്ദറിന്റെ സംവിധാനത്തിൽ ചിമ്പു നായകനായ കാതൽ അഴിവതില്ലൈ എന്ന ചിത്രത്തിലൂടെ തമിഴിലും വിനയൻ ഒരുക്കിയ കാട്ടുചെമ്പകം എന്ന ചിത്രത്തിലൂടെ മലയാളത്തിലും ചാർമി അരങ്ങേറ്റം കുറിച്ചു. പിന്നീട് തെന്നിന്ത്യൻ സിനിമയിൽ ഏറെ തിരക്കുള്ള നടിയായി മാറിയരുന്ന ചാർമി ഇപ്പോൾ സിനിമയിൽ സജീവമല്ല.

അതേ സമയം 34 കാരിയായ ചാർമി ഇതുവരെ വിവാഹം കഴിച്ചിട്ടുമില്ല. വിവാഹം വേണ്ടന്നു വെച്ചതല്ല സമയമാകുമ്പോൾ അത് നടന്നു കൊള്ളുമെന്നും ഇപ്പോൾ താൻ തന്റെ ജോലിയുമായി തിരക്കിൽ ആണെന്നുമാണ് നടി പറയുന്നത്. സോഷ്യൽ മീഡിയിൽ സജീവമായ താരം എപ്പോഴും തന്റെ ഓരോ വിശേഷങ്ങളും ആരാധകരെ അറിയിക്കാറുണ്ട്.

വിജയ് ദേവരകൊണ്ട നായകനാകുന്ന പുതിയ ചിത്രം നിർമ്മിക്കുന്നത് ചാർമിയാണ്. അതിന്റെ വിശേഷങ്ങൾ താരം പങ്കുവെക്കാറുണ്ട്. അഭിനയം മാറ്റിവെച്ചെങ്കിലും ചില ചിത്രങ്ങളിൽ നടി ഐറ്റം ഡാൻസ് ചെയ്തിരുന്നു. മലയാള സിനിമ തനിക്ക് ഏറെ ഇഷ്ടമാണെന്നും ഇനിയും അവസരം ലഭിച്ചാൽ താൻ വീണ്ടും മലയാളത്തിൽ അഭിനയിക്കാൻ തയ്യാറെന്നും ചാർമി പറയുന്നു.

Also Read
ചിരി കാരണം അവസരം നഷ്ടപ്പെട്ട ഒരു നടിയാണ് ഞാൻ, അത് വരെ ഓക്കെ പറഞ്ഞവർ അവസാന നിമിഷം എന്നെ പുറത്താക്കിയിട്ടുണ്ട്.

Advertisement